അയാൾ കൊലചിരിയോടെ പുറകോട്ട് നോക്കി.. ഇല്ല. സ്കാർലെറ്റ് കമിഴ്ന്ന് കിടക്കുന്നു.
റോഷൻ മരിച്ചിരിക്കും.. വേറെയാരും ഇല്ല..
അറോറ ഞെട്ടി എണീറ്റ് പിടഞ്ഞു നോക്കി.. പറ്റുന്നില്ല..
അവൾ തളർന്നിരുന്നു. അയാളുടെ നോട്ടം അവളിൽ ഭയം നിറച്ചു..
“മരണത്തെ ഭയമുണ്ടോ രാജകുമാരിക്ക്..?”
അയാൾ നാവ് ഞൊട്ടി..
അയാൾ അവളുടെ നെഞ്ചിലെ തുകൽ തുണി വലിച്ചു മാറ്റി.
മാംസളമായ അവളുടെ നിറഞ്ഞ മാറിടത്തിൽ അയാളുടെ കണ്ണുകൾ ഉടക്കി. അയാൾ അവളുടെ അകാരവടിവ് ഒന്ന് നോക്കി..
അൽപ നിമിഷം അവളെ നോക്കി ഇരുന്നു എങ്കിലും അയാൾ കത്തി ഉയർത്തി അവളുടെ നെഞ്ചിലേക്ക് ആഞ്ഞു കുത്തി..
“ആആആ….”
അവൾ അലറിക്കരഞ്ഞു കൊണ്ട് കണ്ണടച്ചു… നിമിഷങ്ങൾ കഴിഞ്ഞു..
അവൾ കണ്ണ് തുറന്നു നോക്കി. ഇല്ല.. കുത്തു കൊണ്ടിട്ടില്ല.. കത്തി നെഞ്ചിൽ തട്ടി നിൽക്കുന്നു..
അവൾ ഒന്നുകൂടെ നോക്കി..
കണ്ടത് പേശികൾ മുറുകി പിടക്കുന്ന ശക്തമായ ഒരു കൈ ആണ്.. ആ കൈ കിങ്ങിന്റെ കൈകളിൽ കയറി പിടിച്ചിരിക്കുന്നു..
കിങ്ങിന്റെ മുഖത്ത് ഭയം…
അവൾ ഒരു കൈകൊണ്ടു മാറുമറച്ചു, കണ്ണുകൾ കൈയ്യുടെ ഉടമയെ തേടി ചെന്നു..
“റോഷൻ…..!”
അവൾ മെല്ലെ അവന്റെ പേര് വിളിച്ചു… നിറഞ്ഞ കണ്ണുകളോടെ..
“കിംഗ് ഓഫ് ഓൾ യൂണിവേഴ്‌സ്.. നിനക്ക് ഉണ്ടോ? മരണത്തെ ഭയം???”
അവന്റെ ശബ്ദം അവിടെ മുഴങ്ങി… സ്കാർലെറ്റിന്റെ അധരങ്ങളിൽ ഒരു പുഞ്ചിരി വന്നു..
****
ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….
ഏട്ടാ…. ??
ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?
ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??
//“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///
ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo
വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??
അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??
സ്നേഹത്തോടെ,
John Wick ??
പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
സ്നേഹത്തോടെ RB
Ith Climax aano bro ?