നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2949

റോഷൻ കൈകൾ വിടർത്തി നിന്നു.. ജൂൺ ആകാംഷയോടെ മുൻപോട്ട് വരികയും അവളുടെ ചൂണ്ടുവിരൽ അവന്റെ നെറ്റിയിൽ മുട്ടിച്ചു കണ്ണടക്കുകയും ചെയ്തു..

അവളുടെ മാറി മറിയുന്ന മുഖഭാവം കണ്ടപ്പോൾ അവൾ റോഷന്റെ മനസ് വായിക്കുകയാണ് എന്ന് എല്ലാവർക്കും മനസിലായി..

അവൾ കണ്ണ് തുറന്നു… കണ്ണുകൾ നിറഞ്ഞിരുന്നു..

“എനിക്ക് വേണ്ടത് തരിക…”

അവൾ കണ്ണടച്ച് കൈനീട്ടിയപ്പോൾ വലിയൊരു കല്ല് ഭൂമിയിൽ നിന്നും ഉയർന്നു വന്നു.. ട്രിനിറ്റി ഉടനെ ഡയമണ്ട് ഓർക്കിഡുകൾ ആ കല്ലിൽ വച്ച് കൊടുത്തു..

“ഏല നെ തിയമാ തെ മൈല….”

ജൂൺ കണ്ണുകൾ അടച്ചു മെല്ലെ എന്തോ പറഞ്ഞു.. അവളുടെ ശരീരം മുഴുവൻ നീലനിറത്തിൽ ഉള്ള തീ വന്നു മൂടി.. അവൾ വല്ലാതെ കിതച്ചു..

എന്തൊക്കെയോ മന്ത്രം ചൊല്ലി.. ഡയമണ്ട് ഓർക്കിഡുകൾ എല്ലാം കിടന്നു വിറച്ചു.. അവൾ കൈനീട്ടിയപ്പോൾ പൂക്കൾ ഉരുകിപ്പോയി അതിന് നടുവിലെ തിളങ്ങുന്ന കല്ലുകൾ മാത്രം ബാക്കി ആയി…

അവൾ കിരീടം ഊരി അതിൽ നിന്നും ഒരു കല്ല് എടുത്തു.. അത് മുകളിൽ പിടിച്ചു മെല്ലെ അതിൽ നിന്നും എന്തോ ഒരു തുള്ളി ദ്രാവകം കല്ലുകളിലേക്ക് ഒഴിച്ചു..

വല്ലാത്തൊരു തീ ജ്വാല അവിടെ ചിതറി.. അതിന്റെ ചൂടും ശബ്ദവും കൊണ്ട് എല്ലാവരും പുറകോട്ട് ഒന്ന് മാറി…

“തേയ്‌മാ.. ലാ മിയാകെ.. വെല്ലാ…..”

ജൂൺ അല്പം കുനിഞ്ഞു മെല്ലെ ഒന്ന് പുകപടലത്തിലേക്ക് ഊതി..

പുക മാറി.. ഏതു നിറം ആണെന്ന് തിരിച്ചറിയാതെ വെട്ടിത്തിളങ്ങുന്ന ഒരു കല്ല്…

എല്ലാവരും അതിലേക്ക് നോക്കി..

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.