അതിന് ശേഷം റോഷന്റെ മുൻപിൽ ഇരുന്നു നെറ്റി അവന്റെ നെറ്റിയിൽ മുട്ടിച്ചു..
“സോറി..”
അവൾ മെല്ലെ പറഞ്ഞതും അവൻ അവളെ മുറുക്കെ കെട്ടിപിടിച്ചു കരഞ്ഞു…
“വിക്ടോറിയ, അവൾക്ക് എന്നോട് എന്തോ പറയാൻ ഉണ്ടായിരുന്നു ട്രിനിറ്റി…”
അവൻ അവളോട് പറഞ്ഞപ്പോൾ ട്രിനിറ്റി കണ്ണുകൾ തുടച്ചു..
“റോഷൻ.. സമയം വരുമ്പോൾ അത് നിന്റെ മനസ്സിൽ വന്നോളും.. ഇപ്പോൾ അതല്ല വേണ്ടത്.. നിനക്ക് ഒരു സോർസറസിനെ അറിയാം എന്നല്ലേ പറഞ്ഞത്? ഇനി അവളെയാണ് നമുക്ക് വേണ്ടത്..”
ട്രിനിറ്റി പറഞ്ഞ ഉടനെ റോഷൻ മുഖം തുടച്ചു..
“ഭൂമി.. നമ്മൾ ഇറങ്ങുന്ന ഇടമല്ല.. ഞാൻ പറയാം… “
അവൻ ട്രിനിറ്റിയെയും കൂട്ടി അകത്തേക്ക് ചെന്നു.. റൂമിൽ അർച്ചനയും മീനുവും മെറിനും മാത്രമായി.
“മാം.? മാം പറഞ്ഞില്ലേ ആ ശക്തി വേണം എന്ന്? എന്തിനാണ് അത്?”
അവർ അകത്തേക്ക് പോയപ്പോൾ മീനാക്ഷി മെറിന്റെ അടുത്തിരുന്നു ചോദിച്ചു. മെറിൻ ഒന്ന് ചിരിച്ചു..
“അവൻ പറഞ്ഞതൊക്കെ നടക്കും എന്ന് നിനക്ക് വിശ്വാസം ഉണ്ടോ?”
മെറിൻ തിരിച്ചു ചോദിച്ചു..
“ഉണ്ട്.. എന്റെ എല്ലാ കാര്യങ്ങളും പറഞ്ഞു.. പിന്നെ ഈ വാലുള്ള പെണ്ണുങ്ങളെ കൂടെ കണ്ടപ്പോൾ പൂർണമായി വിശ്വാസം വന്നു.. അതാണ് വന്നത്..ഇപ്പോൾ.. എനിക്ക് അറിയില്ല എന്താ പറയേണ്ടത് എന്നുപോലും..”
അവൾ കണ്ണുകൾ വിടർത്തി പറഞ്ഞപ്പോൾ മെറിൻ ചിരിച്ചു..
“യെസ്.. അവൻ ഭാവിയിൽ നിന്നും വന്നതാണ്. സൊ നമ്മളുടെ ജീവിതം അവൻ പറഞ്ഞതുപോലെ നടക്കില്ല.. വ്യത്യസ്തം ആകും.
അപ്പോൾ എന്നെ ഇനി രക്ഷിക്കാൻ അവൻ ഉണ്ടാകില്ല.. ട്രിപ്പിൾ 6 ടീം എന്റെ പുറകെ ഉണ്ടാകും സൊ. എനിക്ക് സെല്ഫ് പ്രൊട്ടക്ഷന് വേണ്ടിയാണ് ആ ശക്തി വേണ്ടത്..”
ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….
ഏട്ടാ…. ??
ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?
ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??
//“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///
ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo
വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??
അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??
സ്നേഹത്തോടെ,
John Wick ??
പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
സ്നേഹത്തോടെ RB
Ith Climax aano bro ?