നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2949

റോഷൻ വാതിലിന് നേരെ കുതിച്ചു.. പക്ഷെ ട്രിനിറ്റി അവന്റെ കഴുത്തിൽ പിടിച്ചു ഒരുകൈകൊണ്ടു പൊക്കി ഷിപ്പിന്റെ ഒരു ഭാഗത്തേക്ക് അമർത്തി..

“ട്രിനിറ്റി നോ… “

മെറിൻ ആന്തലോടെ വിളിച്ചു. അർച്ചനയും മീനുവും അതുകണ്ടു ഞെട്ടി..

“ലുക്ക് അറ്റ് മി റോഷൻ..”

ട്രിനിറ്റി മുരണ്ടു.. റോഷൻ അവളെ നോക്കി.. കലങ്ങിയ കണ്ണുകൾ.. ദേഷ്യം കൊണ്ട് വിറക്കുന്നു അവൾ..

“എന്റെ സഹോദരിമാർ ആണ് അവർ.. എന്നിട്ടും എടുത്തു ചാടാതിരുന്നത് ഇത് നമ്മുടെയൊക്കെ ഭാവിക്ക് വേണ്ടിയാണ് എന്നറിയുന്നതുകൊണ്ടാണ്..
നിനക്ക് ലൈഫ് സ്റ്റോൺ നേടിത്തരേണ്ടത് ഇനി എന്റെ കടമയാണ്.. ഡിവൈൻ പോയി.. വിക്ടോറിയ പോയി.. ഇനി നിന്നെകൂടെ നഷ്ടപെടുത്തിയാൽ.. പറ്റില്ല.. !!”

അത് പറഞ്ഞ ശേഷം അവൾ അവനെ പിടിച്ചു ഒരു മൂലയിലേക്ക് ഇട്ടു.

“ഡോണ്ട്….. ജസ്റ്റ് ഡോണ്ട്….”

അവൾ കൈചൂണ്ടി വീണ്ടും റോഷനെ നോക്കി മുരണ്ടു..
അതിന് ശേഷം മെറിനെ ഒന്ന് നോക്കി അവൾ അകത്തേക്ക് കയറിപ്പോയി..

“റോഷൻ…”

മീനു ഉടനെ അവനെ പിടിച്ചു നേരെ ഇരുത്തി.. കഴുത്ത് തടവിക്കൊടുത്തു..

“ഏട്ടാ.. അവൾ പറഞ്ഞത് സത്യമല്ലേ.. സങ്കടപെടല്ലേ ഏട്ടാ…”

അർച്ചന കൂടെ അടുത്ത് വന്നു അവനെ മുറുക്കെ കെട്ടിപിടിച്ചു..
മെറിൻ അവരെ നോക്കി ഇരുന്നു.. അവൻ ചാടാൻ നോക്കിയതുകൊണ്ടാണ് ട്രിനിറ്റി അങ്ങനെ പെരുമാറിയത് എന്ന് അവൾക്ക് മനസിലായി.

ട്രിനിറ്റി അകത്തുനിന്നും വന്നു.. അവൾ ആ പൂക്കൾ എടുത്തു.. ഒരു തുണിയിൽ പൊതിഞ്ഞു മാറ്റിവച്ചു..

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.