നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2949

അതിൽ നോക്കരുത് എന്നാണ്.. അവൾ കൈകൊണ്ടു തപ്പി.. ഇളം ചൂടുള്ള പൂവിൽ അവളുടെ കൈ തട്ടി..

ഉടനെ അവൾ കണ്ണടച്ച് ഇരുകൈകളും കൊണ്ട് ആ പൂവ് പറിച്ചെടുത്തു.. ഉടനെ കറുത്ത തുണികൊണ്ടു അതിനെ പൊതിഞ്ഞു.. കണ്ണ് തുറന്നു..
മുരണ്ടുകൊണ്ടു ഓടിവരുന്ന ഒരു ജീവിയെ ആണ് അവൾ കണ്ടത്.. അത് അടുത്തേക്ക് എത്തുംമുൻപേ തന്നെ അവൾ കയ്യിൽ കെട്ടിയ ഉപകരണത്തിൽ വിരൽ അമർത്തി…

*****

റോഷൻ കാത്തിരുന്നു..
ഡിവൈൻ ഉപകരണങ്ങളിൽ എന്തൊക്കെയോ ചെയ്തു.. അവളുടെ മുൻപിൽ ഉള്ള സ്‌ക്രീനിൽ എല്ലാവരുടെയും ആരോഗ്യനില അടക്കം കാണിക്കുന്നുണ്ടായിരുന്നു.

മെല്ലിറ്റ റോഷന്റെ കൈ പിടിച്ചു ഇരുന്നു..

“സമയം ആകുന്നു…അവർ തിരിച്ചു വരുമ്പോൾ ഷിപ്പിനകത്തേക്ക് വരണമെന്നില്ല…പുറത്ത് നിൽക്കാം..”

ഡിവൈൻ ഡോർ ഓപ്പൺ ചെയ്തു പുറത്തേക്ക് ഇറങ്ങി.. റോഷനും അവളുടെ പുറകെ ഇറങ്ങി.. അകെ മൊത്തം ഇരുട്ടാണ്.. നക്ഷത്രമോ സൂര്യനോ ഒന്നുമില്ല..

തല മൂടി മാസ്ക് ഉണ്ടായിരുന്നതുകൊണ്ട് ശ്വാസം കിട്ടുന്നുണ്ടായിരുന്നു..

“വെറുക്കപെട്ടവൾ ആണ് റോഷൻ ഞാൻ.. “

അവൾ മെല്ലെ പറഞ്ഞു.. റോഷൻ അവളുടെ കൈ പിടിച്ചു അവനു നേരെ തിരിച്ചു..

“പക്ഷെ.. അതും നിയോഗമാണ്.. നടക്കണം എന്ന് എഴുതി വച്ചതുപോലെ, അവർ ഭൂമിയിൽ ഇല്ലായിരുന്നു എങ്കിലും നീ ആ ഗ്രഹത്തിൽ ഇല്ലായിരുന്നു എങ്കിലും ഞാൻ എന്ത് ചെയ്തേനെ?
മേയ്‌വൂണിന്റെ ഭാവിയാണ് നിങ്ങൾ ഇപ്പോൾ സംരക്ഷിക്കാൻ കഷ്ടപ്പെടുന്നത്.. ഞാൻ അമ്മയോട് പറയും…”

അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു. അവളുടെ കണ്ണ് നിറഞ്ഞു.. മുഖം സന്തോഷംകൊണ്ട് വിടർന്നു..

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.