നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2949

ഓർമിക്കുക.. അവിടെ കൂടുതൽ ടൈം എടുത്താൽ അവിടെ വസിക്കുന്ന ജീവികൾക്ക് നിങ്ങൾ ഭക്ഷണം ആയിത്തീരും.. അതുകൊണ്ടു എത്രയും വേഗംതന്നെ തിരിച്ചു വരിക…”

“ഓക്കേ.. “

എല്ലാവരും ഒരുമിച്ചു മൂളി.. ആർക്കും പേടി തോന്നിയില്ല.. അല്പം കാത്തിരുന്നപ്പോൾ സമയം ആയി..

റോഷൻ മെറിന്റെ അടുത്ത് ചെന്നു.. അവളെ ഒന്ന് ഹഗ് ചെയ്തു.. അവൾ തിരിച്ചും.. അർച്ചനയുടെയും മീനാക്ഷിയുടെയും കൈ പിടിച്ചു.. ഒന്നും പറഞ്ഞില്ല.. മീനു കണ്ണടച്ച് കാണിച്ചത് അവനെ ഒന്ന് സമാധാനപ്പെടുത്തി..

“നന്ദി പറയുന്നില്ല….”

അവൻ വിക്ടോറിയയുടെ മുൻപിൽ പോയി അത് പറഞ്ഞപ്പോഴേക്കും വിക്ടോറിയ അവന്റെ വായ പൊത്തി.. അവനെ നോക്കി..

“റോഷൻ.. ഇതും ഒരു നിയോഗം ആണ്.. പോയി വരാം.. എനിക്ക് ഒരു കാര്യം നിന്നോട് പറയാനുണ്ട്…”

അവൾ പറഞ്ഞപ്പോൾ അവൻ തലകുലുക്കി സമ്മതിച്ചു.. ട്രിനിറ്റിയുടെ കവിളിൽ ഒന്ന് തൊട്ടു..

“പോയി വാ… 30 സെക്കന്റ് മാത്രം..”

അത് പറഞ്ഞതും എല്ലാവരും കഴുത്തിൽ ഉള്ള വലയത്തിൽ പ്രസ് ചെയ്തു.. അവരുടെ തല ഒരു ഗ്ലാസിന്റെ കവചം വന്നു മൂടി.. ഉടനെ അവർ സ്വിച്ചുകൾ ഒരുമിച്ചു ഞെക്കി.. മിന്നൽ പോലെ എല്ലാവരും മാഞ്ഞുപോയി..

***

മീനാക്ഷി കണ്ണ് തുറന്നു.. ഇരുണ്ട ഗ്രഹം.. ചുറ്റിനും ഇരുട്ട് മാത്രം.. അവൾ മുൻപോട്ട് നോക്കി.. കണ്ടു വല്ലാത്ത ഒരു നിറം ഒരു കൊച്ചു പാറയുടെ ഇടയിൽ…

അവൾ അങ്ങോട്ട് നടന്നു..ഗ്രാവിറ്റി കുറവായിരുന്നു അവിടെ.. തെന്നി തെന്നി പോകുന്നു.

അടുത്തെത്തിയപ്പോൾ അവളുടെ കണ്ണുകൾ മങ്ങിപോയി..
നോക്കാൻ പോലും പറ്റാത്ത അത്രക്കും പ്രകാശവലയത്തിൽ ഒരു പൂവ്.. അവൾ വേഗം കൈകൊണ്ടു കണ്ണ് മറച്ചു പിടിച്ചു..

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.