ഇതുവരെ കാണാത്ത ട്രിനിറ്റിയുടെ മുഖഭാവം കണ്ട് പകച്ചു നിൽക്കുകയായിരുന്നു മെല്ലിറ്റ.
അവൾ കൂടുതലൊന്നും പറഞ്ഞില്ല.. സ്പേസ്ഷിപ്പ് ആകാശത്തേക്ക് കുതിച്ചുയർന്നു മേഘങ്ങൾക്കിടയിൽ മറഞ്ഞു..
അർച്ചനയും മീനാക്ഷിയും ഒന്നും മിണ്ടാതെ ഇരുന്നു.. അവർക്ക് ഒരു പേടിയും തോന്നിയിരുന്നില്ല..
റോഷൻ അവരെ നോക്കി.. ഭാവിയിൽ ഇതിൽ നാല് പെണ്ണുങ്ങളെ അവൻ അറിഞ്ഞവൻ ആണെന്ന് ചിന്തിച്ചപ്പോൾ അവൻ മെല്ലെയൊന്നു പുഞ്ചിരിച്ചു..
മെറിൻ അത് കണ്ടു.. പുരികം പൊക്കി എന്താണ് എന്ന് ചോദിച്ചപ്പോൾ അവൻ കണ്ണടച്ച് കാണിച്ചു..
മീനാക്ഷി മെറിനെ ഒന്ന് നോക്കി.. അവൻ എങ്ങനെയാണു മെറിനെ മെരുക്കി കൂടെ കൂട്ടിയത് എന്ന് അവൾക്ക് മനസിലായില്ല.
അപ്പോഴേക്കും സ്പേസ്ഷിപ് അവരുടെ വലിയ മദർഷിപ്പിൽ ഡോക്ക് ചെയ്തിരുന്നു..
സിനിമകളിൽ മാത്രം കണ്ട കാഴ്ചകൾ നേരിൽ കാണുന്നതിന്റെ ത്രില്ലിൽ ആയിരുന്നു പെണ്ണുങ്ങൾ മൂവരും..
***
കൃഷിയിടത്തിലൂടെ നടന്നു ഏതൊക്കെയോ പച്ചക്കറികൾ പറിച്ചെടുക്കയായിരുന്നു ഡിവൈൻ..
ഒരു ഗ്രഹത്തിലെ ഒറ്റക്കുള്ള വാസം.. അവളുടെ അഹങ്കാരത്തിനും വാശിക്കും കിട്ടിയ തിരിച്ചടി..
പല ആവർത്തി തിരിച്ചു പോകണം എന്ന് കരുതി എങ്കിലും അവളുടെ ആത്മാഭിമാനം അതിന് സമ്മതിച്ചിരുന്നില്ല…
അവൾ പാകമായ ഫലങ്ങൾ പറിച്ചു ഒരു കൂടയിൽ ഇട്ടപ്പോൾ ആണ് മുകളിൽ ഒരു ശബ്ദം കേട്ടത്.. ഒരു സ്പേസ്ഷിപ്പ്..അവൾ കൂട അവിടെയിട്ട് ഓടി അകത്തേക്ക് പോയി.
തിരികെ വന്നത് ഒരു യന്ത്രതോക്കും ആയിട്ടാണ്.. അപ്പോഴേക്കും സ്പേസ്ഷിപ്പ് നിലത്തേക്ക് ഇറങ്ങിയിരുന്നു..
അതിൽ നിന്നും ആദ്യം ഇറങ്ങിയത് വിക്ടോറിയ ആണ്.. അവളെ കണ്ടതും ഡിവൈൻ ഗൺ നിലത്തേക്ക് ഇട്ടു വാ പൊത്തി കരഞ്ഞു..
ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….
ഏട്ടാ…. ??
ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?
ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??
//“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///
ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo
വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??
അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??
സ്നേഹത്തോടെ,
John Wick ??
പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
സ്നേഹത്തോടെ RB
Ith Climax aano bro ?