നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2949

അൽപ സമയംകൊണ്ട് തന്നെ വാഹനം അവിടെ എത്തി.. വണ്ടി ഒരു കാട്ടിലേക്ക് കയറ്റിയിട്ട ശേഷം ട്രിനിറ്റി ഒരു പച്ച തുണി വച്ച് ഇന്നോവ മറച്ചു..

“പോകാം..?”

അവൾ എല്ലാവരെയും നോക്കി.. റോഷൻ ആദ്യം നടന്നു.. ട്രിനിറ്റി പുറകെയും..

ട്രിനിറ്റി പറഞ്ഞത് അനുസരിച്ചു മെല്ലിറ്റ സ്പേസ്ഷിപ് ലാൻഡിംഗ് ഏരിയയിൽ കൊണ്ടുവന്നു നിർത്തിയിരുന്നു..

സ്പേസ്ഷിപ്പ് നീല വെളിച്ചം മിന്നി ഭീകരമായ ജീവിയെപോലെ ഇരുളിൽ പതുങ്ങി കിടന്നു..

ട്രിനിറ്റി കറുത്ത വേഷം അണിഞ്ഞു മുകളിലേക്ക് കയറിവരുന്നത് കണ്ടപ്പോൾ മെല്ലിറ്റ എഴുന്നേറ്റ് ഷിപ്പിൽ നിന്നും പുറത്തേക്ക് ഇറങ്ങി..

ട്രിനിറ്റിക്ക് പുറകെ വിക്ടോറിയ കയറി വന്നു.

അവർക്ക് പിന്നിൽ സ്പേസ് യാത്രക്ക് ഉപയോഗിക്കുന്ന കറുത്ത മുറുകിയ വേഷത്തിൽ ഒരു ചെറുപ്പക്കാരൻ.. അവന്റെ പുറകിൽ അതെ വേഷത്തിൽ മൂന്ന് ചെറുപ്പക്കാരികൾ..

മെല്ലിറ്റ അത്ഭുതത്തോടെ ട്രിനിറ്റിയെ നോക്കി..

“ട്രിനിറ്റി? ഇതാരാണ്? എനിക്ക് ഒന്നും മനസിലാകുന്നില്ല..”

വിക്ടോറിയ അവളെ നോക്കി അകത്തേക്ക് കയറിപ്പോയി..

“മെല്ലിറ്റ, ഒന്നും പറയാൻ സമയമില്ല.. ഇത് റോഷൻ, മെറിൻ ഇവിടുത്തെ അസിസ്റ്റന്റ് കമ്മിഷണർ ആണ്. ഇത് അർച്ചന, മീനാക്ഷി.. ഇനി നമുക്ക് ഒരാളെ കൂടെ കൂടെ കൂട്ടണം… ജീവൻ കളഞ്ഞും ഇതിൽ വിജയിച്ചേ മതിയാകു.. ലെറ്റസ്‌ ഗോ..എല്ലാം വഴിയേ പറയാം..”

ട്രിനിറ്റി മെല്ലിറ്റയെ നോക്കി പറഞ്ഞപ്പോഴേക്കും അവർ സ്പേസ്ഷിപ്പിലേക്ക് കയറിയിരുന്നു..

“ഇനി ഒരാൾ കൂടെ? ആരാണ് ട്രിനിറ്റി??”

അവൾ ഒന്നും മനസിലാകാതെ ചോദിച്ചു..

“ഡിവൈൻ. അവളെ ആണ് ഇനി നമുക്ക് വേണ്ടത്…അമ്മ അറിയരുത്, അമ്മ എന്നല്ല, ആരും അറിയരുത് ഈ യാത്ര..”

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.