നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2949

വിക്ടോറിയ പറഞ്ഞപ്പോൾ റോഷൻ മീനാക്ഷിയെ നോക്കി.. വല്ലാത്തൊരു ഭാവത്തിൽ നിൽക്കുകയായിരുന്നു അവൾ.. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..

“എനിക്കും ഒരു ഡിമാൻഡ് ഉണ്ട്….”

ആ സ്വരം കേട്ട് എല്ലാവരും നോക്കി.. കൈ ചുരുട്ടി അതിലേക്ക് നോക്കി നിൽക്കുന്ന മെറിൻ..

“വാട്ട് ഈസ് ദാറ്റ്?”

ട്രിനിറ്റിയാണ് ചോദിച്ചത്..

“അവനു ഭാവിയിൽ കൊടുത്ത ആ മരുന്ന്.. കൃതിരിൻ ശക്തി.. അതെനിക്ക് വേണം…”

അത് കേട്ടപ്പോൾ റോഷൻ ഞെട്ടലോടെ അവളെ നോക്കി..

“പക്ഷെ മെറിൻ….”

“നോ.. ഐ സെഡ് ഐ വാണ്ട് ഇറ്റ്…! വിശ്വസിക്കാം എന്നെ.. അവനോടു ചോദിച്ചു നോക്കൂ.. അവൻ വേണ്ട എന്ന് പറഞ്ഞാൽ ഞാൻ ഈ ഡിമാൻഡ് പിൻവലിക്കാം..”

ട്രിനിറ്റിയെ പറയാൻ വിടാതെ അവൾ മുരണ്ടപ്പോൾ ട്രിനിറ്റി റോഷനെ നോക്കി. റോഷൻ പുഞ്ചിരിച്ചു കൊണ്ട് ഓക്കേ എന്ന് കാണിച്ചു…

“ഫൈൻ. അഗ്രിഡ്.. പക്ഷെ.. അത് ശരീരം സ്വീകരിച്ചില്ല എങ്കിൽ യു വിൽ ഡൈ…”

ട്രിനിറ്റി വാണിംഗ് കൊടുത്തു..

“ഐ വോണ്ട് ഡൈ, ഹണി..”

മെറിൻ റോഷനെ ആണ് നോക്കിയത്..

റോഷൻ അവളെ നോക്കി.. കണ്ടതിൽ വച്ച് ഏറ്റവും ധൈര്യവതിയായ പെണ്ണ്.. അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ട് എങ്കിൽ സ്നേഹത്തിന് മുൻപിൽ മാത്രമാണ്…

“ഫൈൻ.. ലെറ്റസ്‌ ഗോ..ഷിപ്പ് വരാൻ സിഗ്നൽ കൊടുത്തിട്ടുണ്ട്.. നമുക്ക് പോകാം..”

ട്രിനിറ്റി തയാറായി.. ലാബ് ലോക്ക് ചെയ്തു.. അവർ പുറത്തിറങ്ങി.. ജീപ്പ് കോമ്പസ് കാട്ടിൽ ഇട്ടു. ഇന്നോവയിൽ അവർ കയറി.

വണ്ടി പോകുന്നത് എങ്ങോട്ടാണെന്ന് റോഷന് മനസിലായി.. അവരുടെ ലാൻഡിംഗ് ഏരിയ.. ട്രിനിറ്റി ആണ് വണ്ടി ഓടിച്ചിരുന്നത്..

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.