ട്രിനിറ്റി ഉടനെ തന്നെ എല്ലാവരുടെയും കഴുത്തിന് ചുറ്റും ഒരു വലയം ഇട്ടു.. അത് ആ വേഷത്തിനോട് പറ്റിപിടിച്ചു കിടന്നു.
“സ്പേസിൽ എത്തുമ്പോൾ അതിലെ സ്വിച്ച് അമർത്തിയാൽ നിങ്ങൾക്ക് ശ്വസിക്കാം..”
ട്രിനിറ്റി നിർദേശം തന്നു.. അതിന് ശേഷം വിക്ടോറിയ അവന്റെ കയ്യിൽ കൊടുത്ത കൊച്ചു ബോട്ടിൽ എടുത്തു അവരുടെ വായിലേക്ക് ഒഴിച്ച് കൊടുത്തു.. തുപ്പി കളയാതെ ഇരിക്കാൻ മൂക്ക് പൊത്തിപിടിച്ചു തല മുകളിലേക്ക് ആക്കി..
മീനാക്ഷിയും അർച്ചനയും കൈകൾ മടക്കി നിവർത്തി നോക്കി.. വല്ലാത്തൊരു ഉണർവ്.. അതെ അവസ്ഥ ആയിരുന്നു മെറിനും..
പേടി മാറി എല്ലാവരുടെയും കണ്ണുകളിൽ വന്യമായ ഒരു ഭാവം വന്നു.. മെറിൻ കൈചുരുട്ടി ഭിത്തിയുടെ ഒരു ഭാഗത്തിൽ ആഞ്ഞു ഇടിച്ചപ്പോൾ ആ ഭാഗം പൊട്ടിയടർന്നു അവളുടെ കൈ ഉള്ളിലേക്ക് കയറി…
അവൾക്ക് തന്നെ വിശ്വാസം ആകാതെ അവൾ അവളുടെ കയ്യിലേക്ക് നോക്കി..
“ശൗര്യം കൂടുതൽ ഉള്ളവർക്ക് ശക്തി കൂടും, മെറിൻ..പക്ഷെ ഇത് വെറും ഒരു എനർജി ബൂസ്റ്റർ മാത്രമാണ്.. നാളെ ഈ ശക്തി ഉണ്ടാകില്ല..”
ട്രിനിറ്റി മെറിനോട് പറഞ്ഞപ്പോൾ അവൾ എന്തോ ചിന്തിച്ചു നിന്നു..
“വിക്ടോറിയ..? ഐ നീഡ് എ ഹെല്പ്.. മീനാക്ഷിയെ ഒരാൾ ശല്യം ചെയ്യുന്നുണ്ട്.. അവളുടെ വീട്ടിൽ ഉള്ള ഒരാൾ.. അവന്റെ കാര്യത്തിൽ ഒരു….”
റോഷൻ അത്ര പറഞ്ഞപ്പോഴേക്കും വിക്ടോറിയ കൈവിരൽ ചുണ്ടത്തു വച്ച് കാണിച്ചപ്പോൾ അവൻ നിർത്തി..
“അവൾ തിരിച്ചു വരുമ്പോൾ അവൻ ഈ ലോകത്ത് ഉണ്ടാകില്ല റോഷൻ.. എല്ലാവരെപ്പറ്റിയും എല്ലാ ഡീറ്റൈൽസും വെയ്നി നമ്മൾ ഇവിടേക്ക് വന്നപ്പോൾ തന്നെ ശേഖരിച്ചിരുന്നു.. “
ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….
ഏട്ടാ…. ??
ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?
ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??
//“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///
ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo
വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??
അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??
സ്നേഹത്തോടെ,
John Wick ??
പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
സ്നേഹത്തോടെ RB
Ith Climax aano bro ?