റോൾസ് റോയ്‌സ് മുൻപോട്ട് പോയപ്പോൾ വിക്ടോറിയ ഇന്നോവയുടെ മുൻപിൽ റോഷന്റെ ഒപ്പം കയറി..
റോഷൻ മെറിനെ നോക്കി പുറകെ വാരാൻ കാണിച്ചു വണ്ടിയെടുത്തു..
മെറിൻ ആലോചനയോടെ വണ്ടി ഇന്നോവയുടെ പുറകെ വിട്ടു.. അവർക്ക് ബോധ്യം വന്നു തുടങ്ങിയിരുന്നു..
വണ്ടികൾ കുറെ ദൂരം സഞ്ചരിച്ച ശേഷം എത്തി നിന്നത് ഒരു കാട്ടിൽ ആണ്.. അവിടെ വണ്ടി ഒതുക്കി റോഷൻ ഇറങ്ങി..
“എന്താണ് ഇവിടെ??”
വിക്ടോറിയ അവനെ നോക്കി..
“ആ കെട്ടിടത്തിൽ ആണ് ട്രിനിറ്റി ഉള്ളത്..”
അവൻ കൈചൂണ്ടി കാണിച്ചപ്പോൾ വിക്ടോറിയ അങ്ങോട്ട് നോക്കി.. പഴയ ഒരു കെട്ടിടം.
“ട്രിനിറ്റി തന്നെ പറഞ്ഞതാണ് അവൾ എവിടെ ആയിരുന്നു എന്ന്…”
അവളുടെ സംശയം അവൻ തിരുത്തി കൊടുത്തു..
“ഇപ്പോൾ വരാം…”
പുറകിൽ വന്ന മെറിനോടും അവരോടും പറഞ്ഞു റോഷനും വിക്ടോറിയയും കെട്ടിടത്തിലേക്ക് കയറി..
എന്തോ ജോലികളിൽ ആയിരുന്നു ട്രിനിറ്റി.
അവൾ ഒരു മിനി ലാബ് അവിടെ വികസിപ്പിച്ചിരുന്നു. അവിടെ കുറെയധികം പരീക്ഷണങ്ങൾ അവൾ നടത്തിയിരുന്നു..
കൃതിരിൻ ശക്തി ഉള്ള ദ്രാവകങ്ങൾ കൊച്ചു കുപ്പികളിൽ തണുപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു.. മറ്റു പരീക്ഷണങ്ങളും അവിടെ നടക്കുന്നുണ്ടായിരുന്നു.
എന്തോ അനക്കം കേട്ട് അവൾ ഞെട്ടി തിരിഞ്ഞു.. ആരോ വന്നതിന്റെ സിഗ്നൽ അവൾക്ക് കിട്ടി..
“ട്രിനിറ്റി….”
സ്നേഹപൂർവ്വം അവളുടെ പേര് വിളിച്ച ഒരു ചെറുപ്പക്കാരൻ.. അവൾ പകച്ചു നോക്കി അവനെ.. ഇതുവരെ കാണാത്തവൻ.. അവന്റെ കണ്ണിൽ അവളോടുള്ള സ്നേഹമാണ്..
ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….
ഏട്ടാ…. ??
ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?
ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??
//“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///
ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo
വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??
അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??
സ്നേഹത്തോടെ,
John Wick ??
പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
സ്നേഹത്തോടെ RB
Ith Climax aano bro ?