“നീയും ഇവനെപോലെ എന്തോ ഉടായിപ്പ് ആണ്.. ഡീ നീ കള്ളക്കഥ ഉണ്ടാക്കി തട്ടിക്കൊണ്ടു പോയി എന്നെ മയക്കി കിടത്തി അവയവ കച്ചവടം നടത്താൻ അല്ലെ? കള്ളി…”
മീനാക്ഷി കൈ ചൂണ്ടി അർച്ചനയോട് ചോദിച്ചു…
“അവയവം.. നിനക്ക് ഈ നീണ്ട നാക്ക് അല്ലാതെ എന്ത് അവയവം ആണേടീ ഉള്ളത്? അഹങ്കാരി.. വാ ഏട്ടാ.. ഇവളെ അല്ലാതെ വേറെ ആരും ഇല്ലേ??”
അർച്ചനയുടെ ചോദ്യം അവൾക്ക് അടികിട്ടിയതു പോലെ ആയി..
“ഡീ…!!”
അവൾ കൈചൂണ്ടി നിന്ന് വിറച്ചു..
“രണ്ടുംകൂടി ഈച്ചയും അടയും പോലെ ആയിരുന്നു.. ഇതിപ്പോ നാല് മല ചേർന്നാലും…കോപ്പ്…”
റോഷൻ സഹികെട്ടു പറഞ്ഞുപോയി.. അതോടെ രണ്ടുപേരും അവന്റെ നേരെ തിരിഞ്ഞു.
“തനിക്ക് നാണം ഇല്ലേ? ഇവൾ നല്ല ചരക്ക് ആണല്ലോ? അതിനെ പോരാഞ്ഞിട്ട് എന്നെയും കെട്ടുക എന്നൊക്കെ പറഞ്ഞാൽ. തനിക്ക് എന്താടോ ഇത്രക്ക്..?”
മീനാക്ഷിയുടെ ചോദ്യം കേട്ടപ്പോൾ അവൻ കണ്ണ് മിഴിച്ചു.. അർച്ചന പൊട്ടി വന്ന ചിരി ഒളിപ്പിച്ചു നിന്നു.. അവനെ നോക്കി..
“എന്താ നാക്ക് ഇറങ്ങി പോയോ? എനിക്ക് നിന്നെ വിശ്വാസം ഇല്ല…!”
മീനാക്ഷി ഉറപ്പിച്ചു പറഞ്ഞു..
“വിശ്വസിക്കേണ്ട..പക്ഷെ ഇനി പോകുന്ന ആളെ കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും ഞാൻ നുണ പറയുക അല്ല എന്ന്…”
അവൻ രണ്ടുപേരോടും പറഞ്ഞു..
“ഇനി മൂന്നാമത്തെ ഭാര്യ കൂടെയുണ്ടോ? ആരാ അടുത്തത്?”
അവൾ വിടാനുള്ള ലക്ഷണം ഒന്നുമില്ല..
“ഭാര്യ ഒന്നും അല്ല.. അസിസ്റ്റന്റ് കമ്മീഷണർ മെറിൻ തോമസ് ഐപിഎസ്.. ഭാവിയിൽ നമ്മൾ ഒക്കെ ഒരുമിച്ചാണ് താമസിക്കുന്നത്.. നിങ്ങളുടെ ചേച്ചി ആകും അവൾ..”
ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….
ഏട്ടാ…. ??
ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?
ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??
//“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///
ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo
വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??
അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??
സ്നേഹത്തോടെ,
John Wick ??
പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
സ്നേഹത്തോടെ RB
Ith Climax aano bro ?