അവൻ അവളോട് കാര്യങ്ങൾ എല്ലാം പറയുന്നത് നോക്കി അർച്ചന നിന്നു..
റോഷൻ പറയുന്നത് ഒക്കെ സത്യം ആണെന്ന് അർച്ചന മനസിലാക്കിയിരുന്നു. പക്ഷെ ടൈം ട്രാവൽ ഒക്കെ നടക്കുമോ എന്ന് അവൾക്ക് ബോധ്യം ഉണ്ടായിരുന്നില്ല..
മീനാക്ഷി എല്ലാം കേട്ടു…
“റോഷൻ.. അതല്ലേ പേര്? കഥ നന്നായിട്ടുണ്ട്.. ഇനി പൊയ്ക്കോ.. എന്നിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്.. എനിക്ക് ആരെയും വിശ്വാസമില്ല..”
അതും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു.. അർച്ചന അവളെ തടഞ്ഞു.
“മീനാക്ഷി.. ഞാനും ഇത് വിശ്വസിച്ചിരുന്നില്ല.. പക്ഷെ ഒന്ന് ശ്രമിച്ചൂടെ? അവന്റെ മുഖം നോക്ക്.. പറയുന്നത് നുണയാണ് എന്ന് തോന്നുണ്ടോ?”
അർച്ചന അവളോട് ചോദിച്ചു..
“ഒരാൾ ഭാവി കാലത്തിൽ നിന്ന് വന്നു എന്ന് എനിക്ക് വിശ്വസിക്കാൻ പറ്റില്ല… അല്ല നീ ഏതാടീ?
അവൾ അർച്ചനയെ അടിമുടി നോക്കി..
“ഭാവിയിലെ എന്റെ ഭാര്യ ആണ്…”
റോഷൻ ഉടനെ പറഞ്ഞു..
“അയ്യേ.. ഡാ കോപ്പേ..? നീയല്ലേ പറഞ്ഞെ ഞാൻ ആണ് നിന്റെ ഭാര്യ എന്ന്?”
അവൾ അവന്റെ നേരെ ചാടി..
“അതെ.. ഞാൻ നിങ്ങളെ രണ്ടിനെയും കല്യാണം കഴിക്കും..”
അത് കേട്ടപ്പോൾ അവൾ കണ്ണ് മിഴിച്ചു..
“അയ്യേ.. എനിക്കൊന്നും പറ്റില്ല.. പോയെ.. ആണുങ്ങളെ പോലും എനിക്ക് കണ്ടൂടാ.. അപ്പോഴാണ് രണ്ടാം കെട്ടുകാരൻ.. ഛേ..”
അവൾ അർച്ചനയെ നോക്കിയാണ് അത് പറഞ്ഞത്..
“എന്താടീ നിനക്കൊരു പുച്ഛം? ഞാൻ വിചാരിക്കണം നിന്നെ അയാളെക്കൊണ്ട് കെട്ടിക്കാൻ.. അധികം കളിച്ചാൽ പെണ്ണെ.. എന്നെ അറിയില്ല നിനക്ക്…”
സഹികെട്ട അർച്ചനയും അവളോട് ചീറി.. റോഷൻ അകെ കണ്ണും മിഴിച്ചു നിന്നു.. ഇവർ കണ്ട ഉടനെ നല്ല സ്നേഹത്തിൽ ആവുമെന്ന് ആണ് അവൻ വിചാരിച്ചത്..
ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….
ഏട്ടാ…. ??
ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?
ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??
//“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///
ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo
വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??
അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??
സ്നേഹത്തോടെ,
John Wick ??
പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
സ്നേഹത്തോടെ RB
Ith Climax aano bro ?