നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2949

അവൾ ആ കണ്ണുനീർ തുടച്ചു.. റൂമിൽ നിന്നും ശില്പ വിളിച്ചപ്പോൾ അവൾ ഓടി അകത്തേക്ക് പോയി… അവൻ അവിടെ ആരും കാണാതെ ഇരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ അർച്ചന വന്ന് അവനോട് പുറത്ത് റോഡിൽ നിൽക്കാൻ പറഞ്ഞു.. അവൻ താഴേക്ക് ഇറങ്ങി മതിൽ ചാടി അല്പം ദൂരെ മാറി നിന്നു..

ഒരു വെളുത്ത ഇന്നോവ വന്നു അടുത്ത് നിന്നപ്പോൾ അവൻ അതിൽ കയറി.. അവൾ ആദ്യം വണ്ടി വിട്ടത് ഒരു മെൻ ക്ളോതിങ് സ്റ്റോറിലേക്ക് ആണ്..

അവൾ തന്നെ അവന് വേണ്ടി ഇളം നീല ഫുൾ സ്ലീവ് ബനിയനും കറുത്ത ജീൻസും വെളുത്ത ഒരു സ്നീക്കറും വാങ്ങി.. അവിടെ നിന്ന് തന്നെ വേഷം മാറി…

“ഇനി എങ്ങോട്ടാണ്?”

അവൾ ചോദിച്ചു..

“മീനാക്ഷി എന്നൊരു പെണ്ണുണ്ട്.. അവളെ കാണണം.. “

അവൻ പറഞ്ഞ ഇടത്തേക്ക് അവൾ വണ്ടി ഓടിച്ചു..

“ആ റെയിൽവേ ട്രാക്ക് ഇല്ലേ? അതിന്റെ അപ്പുറത്ത് ഒരു റോഡ് ഉണ്ട്.. അതിലേക്ക് പോയി വേണം അവളുടെ വീട്ടിൽ എത്താൻ…”

റോഷൻ പറഞ്ഞ ഭാഗത്തുകൂടെ അർച്ചന ഇന്നോവ ഓടിച്ചു. അപ്പുറം തിരിഞ്ഞു വന്ന വണ്ടി പാർക്ക് ചെയ്തപ്പോൾ റോഷൻ നെഞ്ചിടിപ്പോടെ ആണ് ഇറങ്ങിയത്..

പണ്ടത്തെ മീനാക്ഷി തനി വഴക്കാളി ആണെന്ന് അവനറിയാം. അവളെ എങ്ങനെ പറഞ്ഞു മനസിലാക്കും എന്നും അറിയില്ല.

അവൻ മെല്ലെ മുൻപോട്ട് നടന്നു.. മീനാക്ഷിയുടെ വീട്ടിൽ എത്തി..

“ആരുമില്ലേ ഇവിടെ?”

വിളിച്ചു ചോദിച്ചപ്പോൾ ഉടനെ ആകത്തുനിന്നും ഒരു സ്ത്രീ ഇറങ്ങിവന്നു.. അത് മീനാക്ഷിയുടെ രണ്ടാനമ്മ ആണെന്ന് അവനു തോന്നി..

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.