അവൻ പറഞ്ഞത് എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൾ കണ്ണും മിഴിച്ചു ഇരുന്നു.. എന്നാലും അവൾക്ക് പൂർണ വിശ്വാസം വന്നോ എന്ന് അവന് അറിയില്ലായിരുന്നു.. സാധ്യത കുറവാണ്..
“ഞാൻ എന്ത് സഹായം ആണ് ചെയ്യേണ്ടത്?”
അവസാനം അവൾ ചോദിച്ചു..
“ആദ്യം എനിക്ക് നല്ല വേഷം വേണം.. പിന്നെ, ഒരു വണ്ടി.. നീ ഒപ്പം വന്നാൽ മതി.. ഒരു കാര്യം ഉറപ്പ് തരാം.. നിനക്ക് വിശ്വാസം ആകും. നിന്റെ കണ്ണിനെ നീ വിശ്വസിക്കാതിരിക്കില്ല.. ട്രസ്റ്റ് മി.. “
അവൾ അത് കേട്ട് കുറേനേരം ഇരുന്നു.. അവസാനം അവൾ മെല്ലെ എന്നെ നോക്കി..
“ഫൈൻ. ഐ വിൽ ഗെറ്റ് വാട്ട് യു നീഡ്.. പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കാതിരിക്കാൻ പറ്റില്ല..
സൊ ഐ തിങ്ക് യു ആർ ജെനുവിൻ.. പക്ഷെ എനിക്ക് തോന്നിയാൽ ഞാൻ പിന്മാറും.. ഈസ് ദാറ്റ് ഓക്കേ?”
അവളുടെ ചോദ്യം കേട്ടപ്പോൾ അറിയാതെ അവന്റെ കണ്ണ് നിറഞ്ഞു..
“സ്വന്തം ജീവൻ തിരിച്ചു കിട്ടാൻ ഭാര്യയോട് ആണെങ്കിലും സഹായം അപേക്ഷിക്കേണ്ട അവസ്ഥ മോശമാണ്.. എന്താണോ എന്റെ ലൈഫ് ഇങ്ങനെ ആയത്.. “
അവൻ അതും പറഞ്ഞു ബാൽക്കണിയിൽ പോയി നിന്നു.. ആകാശത്തേക്ക് നോക്കി..
“മരിച്ചാൽ മതിയായിരുന്നു അന്ന്.. “
സ്വയം പറഞ്ഞു… ഇല്ല തളരാൻ പാടില്ല.. ജീവൻ നിലനിർത്തിയെ തീരു.. ഈ കൂട്ടത്തിൽ ഇനിയും ആളുകൾ വേണം..
“ഏട്ടാ…?”
പുറകിൽ നിന്നും വിളികേട്ട് അവൻ ഞെട്ടി തിരിഞ്ഞു..
“അർച്ചു..?”
“ഈ കണ്ണിൽ എന്നോടുള്ള ആ പ്രണയം എങ്ങനെയാ ഏട്ടാ നിരസിക്കുക? വാക്ക് തരുന്നു.. എന്നെകൊണ്ട് കഴിയുന്നതൊക്കെ ഞാൻ ചെയ്യാം.. ഉറപ്പ്….പക്ഷെ ഞാൻ ഒരു സാധാരണ പെണ്ണാണ്.. ഇതൊക്കെ സ്വപ്നം പോലെയാണ് തോന്നുന്നത്..”
അവൾ മുൻപോട്ട് വന്നു അവന്റെ കൈപിടിച്ചു പറഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞു ഒഴുകി..
ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….
ഏട്ടാ…. ??
ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?
ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??
//“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///
ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo
വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??
അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??
സ്നേഹത്തോടെ,
John Wick ??
പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
സ്നേഹത്തോടെ RB
Ith Climax aano bro ?