നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2950

അവൾ വേഗം ഞെട്ടലോടെ അവന്റെ വായ പൊത്തി..

“ഇതൊക്കെ..? ഇതൊക്കെ എങ്ങനെ..? എങ്ങനെ?!”

അവൾ കണ്ണ് മിഴിച്ചു നിന്നു..

“പറഞ്ഞില്ലേ? നമ്മൾ കല്യാണം കഴിച്ചവർ ആണ്.. കുറച്ചു മാസങ്ങൾക്കുള്ളിൽ വിവാഹം നടക്കും…

നീ ഈ ലോകത്ത് എന്നോട് മാത്രം പറഞ്ഞ ഒരു രഹസ്യം ഞാൻ പറയാം..
എംബിബിസ് മൂന്നാം വർഷം ഡെൽഹിക്കാരി മിതാലി നിന്നെ പ്രൊപ്പോസ് ചെയ്തിരുന്നു.. അവൾക്ക് നിന്നോട് പ്രേമം ആയിരുന്നു.. നീ അവളിൽ നിന്നും രക്ഷപെടാൻ കല്യാണം തീരുമാനിച്ചു വച്ചതാണെന്നു പറഞ്ഞിട്ടുണ്ട്..
നീ പറഞ്ഞത് എന്റെ പേരാണ്.. എന്നെ ഇതുവരെ കണ്ടിട്ടില്ല എങ്കിലും അന്നും കൂട്ടുകാർ ആയിരുന്ന ഏട്ടത്തി ഏട്ടന് ഒരു അനിയൻ ഉണ്ട്, പേര് എല്ലാം നിന്നോട് പറഞ്ഞിരുന്നു.. നീ എന്റെ പേര് പറഞ്ഞാണ് അവളിൽ നിന്നും ഒഴിവായത്.. ഏട്ടത്തിക്ക് പോലും ഇതറിയില്ല…”

റോഷൻ പറഞ്ഞു തീർന്നപ്പോൾ ഇടിവെട്ട് ഏറ്റതുപോലെ അർച്ചന കണ്ണും മിഴിച്ചു നിന്നു..

“എന്റെ ദേവീ.. ഇതെങ്ങനെ.. ഇതെങ്ങനെ….”

അവളുടെ പരവേശം കണ്ടു അവൻ ഉടനെ ഒരു ഗ്ലാസിൽ വെള്ളം എടുത്തു ഒഴിച്ച് കൊടുത്തത്‌ അവൾ ആർത്തിയോടെ കുടിച്ചു..

അവൾക്ക് വിശ്വസിക്കാതിരിക്കാൻ തരമില്ലായിരുന്നു.. ആരോടും പറയാത്ത ഒരു കാര്യം ആണ് അവൻ ഇപ്പോൾ പറഞ്ഞത്..

“അർച്ചന… റിലാക്സ്.. ഞാൻ എല്ലാം പറയാം… എന്നെ വിശ്വസിക്കണം.. പ്ലീസ്.. ഭാവിയിലെ അർച്ചന ഇപ്പോൾ വിധവയാണ്..”

അത് കേട്ടപ്പോൾ അവൾ ഞെട്ടി.. അവൻ അവളെ പിടിച്ചിരുത്തി എല്ലാം തുറന്നു പറഞ്ഞു..പക്ഷെ അവളെക്കൊണ്ടുള്ള ആവശ്യം മാത്രം പറഞ്ഞില്ല.. അവളെ എങ്ങനെ ആണ് വിവാഹം ചെയ്തത് എന്നും ഒരു പ്രേതെക സാഹചര്യത്തിൽ മരിക്കേണ്ടി വന്നു എന്നും മാത്രം പറഞ്ഞു.. ബാക്കി എല്ലാം പറയാമെന്നും പറഞ്ഞു..

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.