അടിയിൽ വേഷം വെളുത്ത തുണി തന്നെയാണ്.
പക്ഷെ പഴയ റോഷൻ.. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു.. തനിക്ക് ഇപ്പോൾ ഒരു ശക്തിയും ഇല്ല. റെഡ് എയ്ഞ്ചൽ കടിച്ച പാട് കയ്യിൽ ഉണ്ട്.. അതൊരു സിംബൽ പോലെ ആയിരിക്കുന്നു.
അവൻ മരങ്ങൾ നിറഞ്ഞ ഇടത്തുനിന്നും ഒരു വീടിന്റെ പുറകിലേക്ക് ചാടി ചെന്നു..
നല്ല പരിചയമുള്ള ആ വീട്.. അവൻ അതൊന്നു നോക്കി നിന്നു.
പുറകിൽ എത്തി ഒരു പേരമരത്തിൽ കൂടെ വലിഞ്ഞു കയറി മുകളിൽ ബാൽക്കണിയിൽ എത്തി..
അപ്പോഴാണ് ഒരു ഫോക്സ് വാഗൺ പസ്സാറ്റ് ഗേറ്റ് കടന്നു വരുന്നത് കണ്ടത്.. അത് വീടിന്റെ മുൻപിൽ നിർത്തി..
അവൻ മറഞ്ഞിരുന്നു ബാൽക്കണിയിൽ നിന്നും എത്തി നോക്കി..
അതിൽ നിന്നും ആളുകൾ ഇറങ്ങി..
“ഏട്ടൻ.. അമ്മ.. അച്ഛൻ….”
റോഷന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു.. ആകുലതയും.. അവസാനം ഇറങ്ങിയ ആളെ അവൻ നോക്കി. അവൻ തന്നെ. റോഷൻ.. അവന്റെ അതെ രൂപം..
അവൻ അമ്മയുടെ പുറകെ വീട്ടിലേക്ക് കയറി പോകുന്നത് കണ്ടപ്പോൾ റോഷൻ ചിരി ഒതുക്കി.
പക്ഷെ പെട്ടെന്നാണ് അവനു ഒരു കാര്യം ഓർമ വന്നത്.. ജൂൺ പതിനൊന്ന്.. ഇന്നാണ് ഏട്ടൻ ഏട്ടത്തിയെ പെണ്ണ് കാണാൻ വന്ന ദിവസം.. അർച്ചനയെ ആദ്യമായി കണ്ട ദിനം…
***
“അമ്മേ അവർ എത്തി..”
അർച്ചന വിളിച്ചു പറഞ്ഞുകൊണ്ട് കിച്ചണിലേക്ക് ചെന്നു..
“ശില്പ എവിടെ? നീ അവളെ വിളിക്കടീ..”
അമ്മ പറഞ്ഞതും അവൾ മുകളിലേക്ക് നടന്നു.. വന്നവരെ ഒന്ന് പാളി നോക്കി.. അവൾക്ക് നന്നായി അറിയുന്നവർ ആണ്. ചേച്ചിയും റോഷന്റെ ചേട്ടനും ഒരുമിച്ചു കോളേജിൽ ആയിരുന്നപ്പോൾ മുതൽ അവൾ അവരുടെ വീട്ടിലെ കഥകൾ കേൾക്കുന്നതാണ്..
ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….
ഏട്ടാ…. ??
ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?
ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??
//“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///
ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo
വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??
അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??
സ്നേഹത്തോടെ,
John Wick ??
പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
സ്നേഹത്തോടെ RB
Ith Climax aano bro ?