നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2949

ഓർക്കിഡ് ദൂരെ മാറി ഒരു പാറയുടെ മുകളിൽ ഇരുന്നു പൊട്ടി പൊട്ടി കരഞ്ഞു.. അവളുടെ തോളിൽ ഒരു കൈ പതിച്ചു..

അവൾ ഞെട്ടി നോക്കി.. ക്വീൻ..

“അമ്മേ.. എന്റെ ജൂൺ….”

അവൾ അവരുടെ മാറിൽ മുഖം അമർത്തി അലറിക്കരഞ്ഞു.. ക്വീൻ അവളെ ചേർത്തുപിടിച്ചു.. ഇല്ല കരയാൻ പാടില്ല.. ഞാൻ ഇവിടുത്തെ ക്വീൻ ആണ്…

കുറെ നാൾ മുൻപേ ജൂൺ പറഞ്ഞ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി..

“ഏമായ നേ യൊക്കെ തീയ മൈക്രയെ… ഏഞ്ജലസ് മിക്ക… ല…..”

“അവർ വരുന്നു.. അവരെ തടയുന്നത് എന്നിലൂടെ ആ മനുഷ്യൻ ആണ്.. ഏയ്ഞ്ചൽസ് ജീവനോടെ ഉണ്ട്..”

അവൾ പറഞ്ഞ വാചകം കാതിൽ മുഴങ്ങിയപ്പോൾ ക്വീൻ കണ്ണടച്ചു.. ഓർക്കിഡ് കരയുകയായിരുന്നു..

“എന്റെ കുട്ടി.. അവൾ.. അമ്മേ.. സഹിക്കാൻ കഴിയുന്നില്ല എനിക്ക്.. “

അവൾ കരഞ്ഞുകൊണ്ടിരുന്നു..

“അതും ഒരു നിയോഗം ആണ്.. വിടില്ല ഞാൻ അവളെ! ഇത് കഴിയട്ടെ…!”

ക്വീൻ പല്ലുകൾ ഞെരിച്ചു.. അത് കേട്ടപ്പോൾ ഓർക്കിഡ് തലപൊക്കി നോക്കി.. അവളുടെ കണ്ണിലും പകയെരിഞ്ഞു…

***

എന്തൊക്കെയോ വർണങ്ങൾ റോഷന്റെ കണ്ണിൻ മുൻപിലൂടെ കുതിച്ചപ്പോൾ അവൻ കണ്ണടച്ച് പിടിച്ചു..

അതിശക്തമായ വലിവ് താഴെ നിന്നും വന്നു അവൻ എങ്ങോട്ടോ വീണു.. അഞ്ചോ ആറോ സെക്കന്റ്.. അവൻ എവിടെയോ കാലുകൾ ഉറപ്പിച്ചു നിന്നു.. ശ്വാസം ആഞ്ഞു വലിച്ചു..

കൈകൾ തപ്പി നോക്കി.. ഇളം ചൂട് ദേഹത്ത് തട്ടി. കണ്ണുകൾ മെല്ലെ ചിമ്മി തുറന്നു.. ഭൂമി.. മദർ എർത്ത്..

പെട്ടെന്ന് ഓർമവന്നു ചുറ്റും നോക്കി.. പറഞ്ഞ ലൊക്കേഷൻ തന്നെയാണ്.. ചുറ്റും ആരുമില്ല.. സ്വയം തപ്പി നോക്കി.. Suit അഴിഞ്ഞു താഴേക്ക് വീണു.

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.