നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2949

“നന്ദി.. ഇനിയെന്നെ ഭൂതകാലത്തിലേക്ക് കൊണ്ടുപോകൂ.. അതാണ് എന്റെ തീരുമാനം. വർഷം 2019, ജൂൺ 11. 12 pm ഇന്ത്യൻ ടൈം, ലൊക്കേഷൻ കൊച്ചി. “

അവൻ കണ്ണ് അടച്ചു നിന്നു..

“റോഷൻ..? ദിസ് ടൈം ട്രസ്റ്റ് യുവർ എനിമി.. “

അവൾ മെല്ലെ പറഞ്ഞപ്പോൾ അവൻ പുഞ്ചിരിച്ചു..

അതിന് ശേഷം അവൾ മുൻപോട്ട് വന്നു അവന്റെ വലത്തേ കയ്യിൽ ഒരു ഉപകരണം വച്ച ശേഷം അതിലെ സ്വിച്ച് അമർത്തി.. അത് നിമിഷനേരം കൊണ്ട് അവനെ മൂടി, ഒരു സ്യുട്ട് പോലെ..

അതിന് ശേഷം അവൾ മാറി നിന്നു.. സ്പേസ് സ്റ്റോൺ ഒരു സ്ഥലത്ത് വച്ച് അവൾ കൈ മുകളിലേക്ക് നീട്ടിയപ്പോൾ ശക്തമായ ഒരു മിന്നൽ സ്പേസ് സ്റ്റോണിൽ നിന്നും അവന്റെ ദേഹത്തേക്ക് വന്നടിച്ചു..

നിമിഷനേരം കൊണ്ട് അവൻ മറഞ്ഞു പോയി.. അവൾ ഒരു കൊച്ചു പുഞ്ചിരിയോടെ സ്പേസ് സ്റ്റോൺ അവളുടെ കൈകളിൽ എടുത്തു ചുരുട്ടി പിടിച്ചു എങ്ങോട്ടോ നടന്നു നീങ്ങി..

***

Wonder World

“ജൂൺ എവിടെ? അവളെ കാണുന്നില്ലല്ലോ…?”

അർച്ചന ചോദിച്ചപ്പോൾ ഓർക്കിഡ് നിറഞ്ഞ കണ്ണുകൾ അവളിൽ നിന്നും ഒളിച്ചു പിടിച്ചു..

“അവൾ.. അവൾ വേറെയൊരു.. സ്ഥലത്താണ്.. ഉടനെ.. വരും…”

ഓർക്കിഡ് അത് പറഞ്ഞു വേഗം അവളുടെ മുൻപിൽ നിന്നും പോയി.. അർച്ചന സംശയത്തോടെ നോക്കി നിന്നു.. അപ്പോഴേക്കും കുട്ടികൾ അവളുടെ ചുറ്റും കൂടിയപ്പോൾ അവളുടെ ശ്രദ്ധ മാറി.

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.