“റോഷൻ.. “
പുറകിൽ നിന്നും ഒരു സ്വരം കേട്ടപ്പോൾ അവൻ തിരിഞ്ഞു.. വെളുത്ത വസ്ത്രം അണിഞ്ഞ ഒരു യുവതി..
“എവിടേക്കാണ് നിനക്ക് പോകേണ്ടത്??”
അവളുടെ ചോദ്യം..
“ഭൂതകാലത്തിലേക്ക്…”
“എനിക്ക് വേണ്ടത് തരുക..”
അവൾ കൈനീട്ടി… അവൻ ഉടനെ ആ രത്‌നം അവളുടെ കയ്യിലേക്ക് വച്ചുകൊടുത്തു.. അവൾ അതൊന്നു നോക്കി ആസ്വദിച്ചു..
“വരൂ..”
അവൾ അവന്റെ കൈപിടിച്ച് ഒരു ചുവന്ന വൃത്തത്തിലേക്ക് കയറ്റി.. അതിന്റെ ഇരുവശത്തും മുകളിലേക്ക് ഉയർന്നു നിൽക്കുന്ന രണ്ടു കൂർത്ത പ്രതലങ്ങൾ ഉണ്ടായിരുന്നു.
“ഇപ്പോഴും നിനക്ക് രണ്ടു കാര്യം തിരഞ്ഞെടുക്കാം റോഷൻ.. ഒന്ന്, ഭൂമിയിലെ വർത്തമാന കാലത്തിലേക്ക് പോകാം.. സാധാരണ പോലെ ജീവിക്കാം..
രണ്ടു ഭൂതകാലത്തിലേക്ക് പോയി നിനക്ക് കിട്ടിയ ഈ സൗഭാഗ്യം എത്ര ബുദ്ധിമുട്ടി ആണെങ്കിലും നേടിയെടുക്കുക..
സ്പേസ് സ്റ്റോൺ ഒറ്റ പ്രാവശ്യം മാത്രം ഉപയോഗിക്കാൻ കഴിയുകയുള്ളു. നിന്നെ അവിടെ എത്തിക്കുന്നതോടെ എന്റെ ജോലി പൂർത്തിയാകും, നീ ലൈഫ് സ്റ്റോൺ നേടുകയാണെങ്കിൽ മാത്രം ഞാൻ നിന്നെ നിന്റെ യഥാർത്ഥ ശരീരത്തിൽ എത്തിക്കും..”
അവൾ പറഞ്ഞത് ശ്രദ്ധയോടെ കേട്ട് ഞാൻ തലകുലുക്കി..
“പോകേണ്ട ദിവസം മനസ്സിൽ വിചാരിക്കുക. ലൊക്കേഷൻ. സമയം എല്ലാം.. ഓർക്കുക.. നീ അവിടെ എടുക്കുന്ന സമയം ഇവിടെയുള്ള റിയൽ ടൈമും ആയി ഒരു ബന്ധവും ഉണ്ടാകില്ല.. അത് കൊണ്ട് തിടുക്കം കാണിച്ചു ശ്രദ്ധ കളയരുത്.. “
അവൾ പറഞ്ഞു നിർത്തി..
ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….
ഏട്ടാ…. ??
ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?
ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??
//“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///
ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo
വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??
അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??
സ്നേഹത്തോടെ,
John Wick ??
പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
സ്നേഹത്തോടെ RB
Ith Climax aano bro ?