നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2949

ആ കാര്യങ്ങൾ ഒക്കെ അവനെ കുഴപ്പിച്ചു..

“അതായത്, ഇപ്പോൾ എന്റെ ശരീരം രണ്ടെണ്ണം ഉണ്ട്. അതിൽ ഒന്നിൽ ജീവൻ ഇല്ല. ഏയ്ഞ്ചൽസ് വിചാരിച്ചതുകൊണ്ടു ഞാൻ ഇവിടെ എത്തി. ഇനി ഞാൻ സ്പേസ് സ്റ്റോൺ ഉപയോഗിച്ചു ടൈം ട്രാവൽ നടത്തി പോകുമ്പോൾ എന്റെ ഈ ശരീരവും ഉണ്ടാകില്ല. അത് മാറി ഞാൻ 2019 ഇൽ എങ്ങനെ ഇരുന്നോ അങ്ങനെ ആകും അല്ലെ?”

“അതെ..”

“അല്ല അമ്മെ. പാസ്ററ് പോയ്‌ ചേഞ്ച് ചെയ്താൽ അത് ഭാവിയെ ബാധിക്കില്ലേ?”

“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”

“മ്മ്മ്.. എനിക്ക് ആകെ പ്രാന്താകുന്നു അമ്മേ.. ഇതല്ലാതെ വേറെ വഴിയില്ലേ?”

“ഇല്ല.. ശാന്തമായി ആലോചിക്കുക..വേറെയൊന്നും പറയാൻ എനിക്ക് കഴിയില്ല..”

അവൻ കണ്ണടച്ച് തലയൊന്നു കുലുക്കി..

റോഷൻ കണ്ണ് തുറന്നു.. അവനൊന്നു ഞെട്ടി.. ക്വീൻ ഇല്ല അടുത്ത്.. കണ്ടതൊക്കെ ഒരു സ്വപ്നം ആയിരുന്നോ? അല്ല.. അവൻ കൈനിവർത്തി നോക്കി..

തിളങ്ങുന്ന സ്പേസ് സ്റ്റോൺ കയ്യിൽ.. അപ്പോൾ അമ്മ വന്നു പറഞ്ഞത് ആണ് എന്റെ നിയോഗം തിരുത്താനുള്ള ഏക മാർഗം.. ഞാൻ ആണ് എല്ലാം..

അവൻ എന്നീറ്റു മുൻപോട്ട് നടന്നു.. ഇവിടെ സൂര്യൻ ഇല്ല.. അകെ നീലവെളിച്ചം മാത്രം..

അവൻ കുറച്ചുകൂടെ നടന്നപ്പോൾ കണ്ടു ഒരു പടികൾ മുകളിലേക്ക് പോകുന്നയിടം.. അതിൽ കൂടെ കയറി മുകളിൽ എത്തി..

ഒരു പരന്ന ഇടം. അതിൽ ഒരു കൊച്ചു കുളം.. തിളങ്ങുന്ന ജലം..

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.