അപരാജിതന്‍ 19 [Harshan] 11394

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. ഹർഷൻ ചേട്ടാ…,,,!!!
    കഥ വന്നപ്പോൾ തുടങ്ങിയ വായന ആണ് പാർട്ട്‌‌ 5 ഇപ്പോ വായിച്ചു കഴിഞ്ഞുള്ളു…,,,
    ഓഹ് രോമം എഴുന്നേറ്റ് നിക്കാണ് …,,,,
    ഫുൾ പാട്ട് ഒക്കെ കേട്ട് ഒരു 3 ചന്ദന തിരിയും കത്തിച്ചു…. ഓഹ്…,,,
    അടുത്തത് വായിക്കട്ടെ…,,,, 10.30 പാർട്ട്‌ 6 വായിക്കും….

    1. Om.bhruguve…

      1. ദേ തുടങ്ങി…❣️❣️❣️

      2. Harshetta ,vicharicha speedil personal commitments karanam vayich theerkkan pattiyilla..pinne ningal paranjapole half day leave aakki.ippola theernnath..veronnum parayanilla ,alla enth paranjalum adhikamavum illa..adutha partin vendi kathirikkunnu.vayich theerkkan polum sarikk pattatha njangal alochichal ariyamm harshettan ezhuthan edukkunna efforts ..time eduthfamily kodukenda care koduth health okke nalla pole sradhich pathuke sivasailathe thandavam adiyal mathi.njan oru sivabhakthayan.aa ishtam aanu harshettan ippo oru pranthakki mattiyath.veroru daivathineyum prarthikkan thonnarilla.Om Namahchivaya ..ellam sivamayam

    2. സുഗ്രീവൻ

      ഇതാണ് ഒരു എഴുത്തുകാരന്റെ വിജയം ആദി ശങ്കരൻ അതിരു കഥാപാത്രം ആണെന്ന് വായിക്കുന്ന എല്ലാവർക്കും അറിയാം എന്നാൽ ആ കഥാപാത്രത്തെ നമ്മുടെ കൂടെ ഉള്ള ഒരു വ്യക്തി ആയി ഫീൽ ചെയ്യാൻ സാധിക്കുന്നു

      ഇനി മണിക്കൂറുകൾ മാത്രം ആദി ശങ്കരന്റെ താണ്ഡവത്തിന് ഓം നമഃ ശിവായ
      ഓം നമഃ ശിവായ

  2. എത്ര സമയം എടുത്തായാലും ഇത് പോലെ ഒക്കെ ത്രില്ലിംഗ് ആയി , ഓരോന്നിനെക്കുറിച്ചും വിശദമായി പഠിച്ചു ഒരു വരി പോലും മിസ് ആക്കാൻ സാധിക്കാത്ത രീതിയിൽ ഈ കഥ മുന്നോട്ടു കോണ്ടുപോകുന്ന dear ഹർഷൻ… താങ്കൾ ഒരു അന്യായ എഴുത്തുകാരൻ ആണട്ടോ…അഭിനന്ദനങ്ങൾ…????

    1. Eldo…….
      Umma..
      .

      1. ഇനിയുള്ള ഭാഗങ്ങൾ നല്ലോണം സമയം എടുത്ത് ഇത് പോലെ തന്നെ നല്ല ഞെരുപ്പൻ ആയി എഴുതണം??

  3. ഇനി ഇവിടെ…❤?????

  4. കൊല്ലം ഷിഹാബ്

    പ്രിയ ഹർഷൻ,
    വളരെ നാളത്തെ കാത്തിരുപ്പ് വെറുതെ ആയില്ല. എങ്ങനെയാണ് താങ്കളോട് നന്ദി പറയേണ്ടത്?
    ഒരു കഥയിലൂടെ അനിർവചനീയമായ ആനന്ദം തരുന്നു, അതിലുപരി ഒരു എൻസൈക്ളോപീഡിയ പോലെ അറിയാത്ത ഒരായിരം കാര്യങ്ങൾ, അതിന്റെ നിർവചനങ്ങൾ, ഇതിൽ പല പുരാണ കഥകൾ കേട്ടിട്ട് കൂടി ഇല്ല അതൊക്കെ മനസ്സിലാക്കി തന്നതിന്,
    ആദിശങ്കരന്റെ നിയോഗത്തിൽ നമ്മൾ ഓരോരുത്തരും പങ്കാളിയാകുന്നത് പോലെ…
    താങ്കൾ ഇതിനായി എടുക്കുന്ന ആത്മാർത്ഥമായ പരിശ്രമത്തിനു ഒരായിരം നന്ദി.
    ഇനി കാത്തിരുപ്പിന്റെ നാളുകളാണ്, കുറച്ച് വൈകിയാലും നല്ല പെർഫെക്ഷനിലൂടെ തന്നെ തന്നാൽ മതി…
    ഒരായിരം അഭിനന്ദനങ്ങൾ…

    1. Ikka…..,,
      Nandi…orupad nandi

  5. ബ്രോ കഥ മുഴുവൻ വായിച്ചു ബ്രോ പറഞ്ഞത് പോലെ പാട്ടും കേട്ടു. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. എല്ലാം കൂടി ഒരു വല്ലാത്ത ഫീൽ ആയി. പറയാൻ വാക്കുകൾ കിട്ടുന്നില്ല.

  6. നിലാവിന്റെ രാജകുമാരൻ

    ഈ പാർട്ട്‌ കുറച്ചു ആയതേ ഒള്ളൂ.
    ഇത്രയും effort ഇട്ട് ഇതുപോലെ ഒരു ഐറ്റം തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

    രണ്ടു page ഒന്ന് ആക്കി എന്ന് ആദ്യം പറഞ്ഞപ്പോ വിചാരിച്ചത് മറ്റേത് തന്നെ അല്ലെ നല്ലത് എന്നായിരുന്നു
    കാരണം കൂടുതൽ page കാണുമ്പോൾ ഉള്ള ഒരു സുഖം ഉണ്ട് ?

    പിന്നെ 5th പാർട്ട്‌ വായിച്ചു തുടങ്ങിയപ്പോൾ ആണ് മനസ്സിലായത് ഇതാണ് നല്ലത് എന്ന്.
    ഇതാകുമ്പോൾ പാട്ടുകൾ കേട്ടു കൊണ്ട് വായിക്കാൻ പറ്റും നല്ല സുഖമായി. നേരത്തെ വായിക്കുന്നത് നിർത്തി വെച്ച ശേഷം വേണമായിരുന്നു പാട്ടുകൾ കേൾക്കുവാൻ കാരണം next page അടിച്ചാൽ കേൾക്കാൻ പറ്റില്ലല്ലോ. ഇപ്പൊ അങ്ങനെ ഒരു പ്രശ്നമേ ഇല്ല. ❤️

    പിന്നെ ഫസ്റ്റ് page മാത്രം കുറച്ചു ചെറുത് ആക്കുന്നത് ആണ് നല്ലത് ? അപ്പോൾ പെട്ടന്ന് comment സെക്ഷനിൽ scroll ചെയ്തു എത്താം അല്ലോ.
    ഇനിയും എന്തൊക്കെയോ പറയണം എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു പക്ഷെ മറന്നു പോകും എന്നതിനാൽ ആണ് വായിച്ചു തീരുന്നതിനു മുൻപ് തന്നെ ഇങ്ങനെ ഒരു comment ഇടുന്നത്.

    വായിച്ച ശേഷം ഓർമ വന്നാൽ ബാക്കി ഉള്ളത് കൂടെ അവതരിപ്പിക്കാം.

    വീണ്ടും വീണ്ടും
    ഒരുപാട് താങ്ക്സ് ??❤️❤️

  7. ഹർഷാപ്പി ഞാൻ വന്നൂട്ടോ….. ഇപ്പോൾ ആണ് ഫ്രീ ആയത്…. ഇനി വായിച്ചു വന്നിട്ട് ബാക്കി പറയാം കേട്ടോ.. ??????

  8. ഫസ്റ്റ് പാർട്ട്‌ പണി ഒന്ന് ഒതുക്കി വായിച്ചു…

    റൂമിൽ എത്തിയിട്ട് വായിക്കാം എന്ന് കരുതിയതായിരുന്നു…

    സമ്മതിക്കുന്നില്ല ???

    ഇനി ഇത് തുടങ്ങണം…

    അതിന് മുമ്പ് ഒന്ന് കറങ്ങി വാരം…

    ഇതും കൂടി വായിച്ചിട്ട് അഭിപ്രായം എഴുതാം…

    അല്ലെങ്കിലും എന്താ എഴുതുക ???

    ഒരു ലോകമല്ലേ എഴുതി വെച്ചിരിക്കുന്നത്…

  9. അഭിമന്യു

    300 page undakumennu paranjittu..

    1. എടാ കൊചെറുക്കാ ,,,,,,,,,,,,,,
      ഓ ദാരിദ്ര്യം
      ആ പാര്‍ട്ട് അഞ്ചില്‍ എഴുതിയ ആമുഖം വായിച്ചിട്ടു പരാതി പറ ,,,,,,,,,,,,,,,
      മുന്നൂറു പേജുകള്‍ ആണ്
      അത് രണ്ടു പേജിനെ ഒന്നാക്കി ആണ് ഇവിടെ ഇട്ടിരിക്കുന്നത്
      ഇല്ലേ മുന്നൂറു തവണ നെക്സ്റ്റ് പേജ് ബട്ടണ്‍ അടിക്കണ്ടേ ,,,
      ഇവിടെ ഒരു പേജില്‍ രണ്ടു പേജ് കഥ വായിയ്ക്കാം

      1. 73×2×2=292. 8 page kuravund. Atharikkum

  10. ❤️❤️❤️

  11. നല്ലവനായ DK?

    22 th

    1. നിലാവിന്റെ രാജകുമാരൻ

      ???
      ചിരിപ്പിക്കല്ലേ

  12. Thank you harshan chetta

  13. Thank u ??????

  14. ❤️❤️❤️❤️❤️❤️????

    1. നല്ലവനായ DK?

      21 th

  15. Ethi ha ha , harshetta..

  16. 73pages?

    1. ഒരു പേജ് ഡബ്ൾ ആണ്… കലാ ??

  17. ❤️❤️❤️❤️

  18. ???

    1. ഇനി പൊളിക്കും ????

  19. ❤️

  20. രാഹുൽ പിവി

    ❤️

  21. First

    1. മറ്റേത് കിട്ടിയില്ല…
      നമുക്ക് ഉള്ളത് കൊണ്ട് ഓണം പോലെ…
      ?
      ❣️❣️❣️

    2. രാഹുൽ പിവി

      മെഷീൻ വായനയിൽ ആയത് നിൻ്റെ ഭാഗ്യം

      1. അതും ശെരിയാ
        ?
        ❣️❣️❣️

Comments are closed.