അപരാജിതന്‍ 19 [Harshan] 11390

പെട്ടെന്ന് ഗുരുനാഥന്‍റെ പ്രഹരത്തിൽ ആദിയുടെ വാൾ തെറിച്ചു പോയി

നിരായുധനായ അവനെ ഗുരുനാഥൻ വാൾ കൊണ്ട് തന്നെ എതിരിട്ടു

താൻ പഠിച്ച വീരശൈവമല്ല യുദ്ധത്തിൽ നിരായുധനായാൽ പോലും ആയുധധാരികളെ കീഴ്‌പെടുത്തേണ്ട മുറകൾ അവനു ഓർമ്മ വന്നു

 

അതിവേഗം തൻ അഭ്യസിച്ചമുറകൾ അവൻ പുറത്തേക്കെടുത്തു

അരമണിക്കൂറോളം അവർ തമ്മിൽ പൊരുതി

ഗുരുനാഥന്‍റെ ശ്രദ്ധ തെറ്റിയ ഒരേ ഒരു നിമിഷത്തിൽ അദ്ദേഹത്തിന്‍റെ വലത്തേ കൈയിലെ മണിബന്ധത്തിൽ ആഞ്ഞിടിച്ചു അദ്ദേഹത്തിന്‍റെ കൈയിലെ വാൾ തെറിപ്പിച്ചു കളഞ്ഞു

 

ഒരു പുഞ്ചിരിയോടെ അദ്ദേഹം അവനെ നോക്കി

അവർ പരസ്പരം രണ്ടു മീറ്റർ അകലത്തിൽ നിന്ന് കൈ മുറകൾ പിടിച്ചു നോക്കി ഏതു നേരവും ആക്രമണം പ്രതീക്ഷിച്ചു വലം വെച്ചികൊണ്ടിരുന്നു

 

ആദി തന്‍റെ പൂണൂലിൽ വിരൽ കൊണ്ട് തലോടി

 

രണ്ടു ബ്രാഹ്മണർ

ഒരാൾ പരശുരാമ തുല്യനായ ഉപാസക൯

മറ്റൊരാൾ കുലദേവതയായി പരശുരാമനെ ആയോധനകലകളിലൂടെ ഉപാസിക്കുന്നവൻ

 

ആദി ഗുരുനാഥന് നേരെ പാഞ്ഞടുത്തു

അതിവേഗം മുഷ്ടി കൊണ്ട് അവന്‍റെ നെഞ്ചിൽ അമർത്തി അവന്‍റെ മുന്നോട്ടുള്ള പ്രയാണത്തെ ഗുരുനാഥൻ തടഞ്ഞു

ആദി ആ മുഷ്ടിയെ അതി ശക്തിയിൽ തട്ടി മാറ്റി

കൈമുട്ടുകൊണ്ടു ഗുരുനാഥൻ അതിവേഗം അവന്‍റെ കീഴ്താടിയിൽ പ്രഹരിച്ചു

ആ ശക്തിയിൽ മുകളിലേക്കുയർന്നു കരണം മറിഞ്ഞവൻ മണ്ണിലേക്ക് വീണു

 

ഒരു പുഞ്ചിരിയോട് കൂടെ അവനെ ഗുരുനാഥൻ നോക്കി

മണ്ണിൽ നിന്നും ചാടി എഴുന്നേറ്റു അവൻ അവൻ തലകുനിച്ചു ഓടി വന്നു ഗുരുനാഥന്‍റെ വയറിൽ മുറുകെ പിടിച്ചു ഇരുവരും കൂടെ പിന്നിലേക്കു മറിഞ്ഞു വീണു

മണ്ണിൽ സ്പർശിച്ചതും ഗുരുനാഥൻ രണ്ടു വിരൽ മണ്ണിൽ കുത്തി മുകളിലേക്കുയർന്നു അവന്‍റെ കൈപിടിച്ച് അവനെ വലിച്ചുയർത്തി മുകളിലേക്ക് വലിച്ചെറിഞ്ഞു

ആദി കറങ്ങി കറങ്ങി അവിടെയുള്ള മരത്തോളം ഉയരത്തിൽ എത്തി

അവൻ വേഗം മരത്തിന്‍റെ ചില്ലയിൽ പിടിച്ചു തൂങ്ങി നിന്നു

 

അവൻ ഗുരുനാഥനെ നോക്കി

അദ്ദേഹം പൊട്ടി ചിരിച്ചു കൊണ്ടിരുന്നു

തൂങ്ങി നിൽക്കുന്ന അവൻ ഇരുകൈകളും വിരിച്ചു അതിവേഗം ചിറകു വിരിച്ചു താഴ്ന്നു പറക്കുന്ന പരുന്തിനെ പോലെ മുകളിൽ നിന്നും താഴേക്കു കുതിച്ചു

 

ഗുരുനാഥനു നേരെ നെഞ്ച് ലക്ഷ്യമാക്കി ഒരു വെടിയുണ്ട പാഞ്ഞു വരുന്നത് പോലെ വന്നു

ഗുരു അവന്‍റെ ശിരസിൽ വലം കൈ അമർത്തി തടഞ്ഞു

പക്ഷെ അദ്ദേഹ൦ അവന്‍റെ വരവിന്‍റെ ശക്തിയിൽ ഏറെ പിന്നിലേക്കു നീങ്ങിപ്പോയി

ആദിയുടെ തലയുടെ  അദ്ദേഹത്തിന്‍റെ കൈകളിൽ ദേഹം മണ്ണിൽ മുട്ടാതെ വായുവിലും

അദ്ദേഹം ശക്തിയിൽ കൈ മുന്നോട്ടു തള്ളി

 

ആ ശക്തിയിൽ ആദി മുകളിലേക്കു വീണ്ടും കറങ്ങി കൂവള മരത്തിൽ ഇടിച്ചു വീണു

 

ഇരുവരും തളർന്നിട്ടില്ല

 

“ആ,,,,,,,,,,,,,,,,,,,,,,എന്ന് മുരണ്ടു കൊണ്ട് ആദി ഇരുകൈകളും മരത്തിൽ പിടിച്ചു ഭാഗം കൊടുത്ത  ശക്തിയിൽ സ്വന്തം ശരീരത്തെ മുന്നോട്ടു പായിച്ചു

 

അവന്‍റെ അതിവേഗത്തിലുള്ള ആ ചലനത്തിൽ അവിടെയുള്ള മണ്ണ്  മുകളിലേക്ക്  തെറിച്ചു വരുന്ന വഴി ഒരു വരമ്പ് പോലെയുണ്ടാക്കി അതിവേഗം ഉയർന്നു കുതിച്ചു ഗുരുനാഥന്‍റെ നെഞ്ച് നോക്കി അവൻ ആഞ്ഞു ചവിട്ടി

 

ആ പ്രയോഗത്തിൽ ഗുരുനാഥൻ ഒരുപാട് അകലേക്ക് പോയി അപ്പുറത്തുള്ള മരത്തിൽ ഇടിച്ചു വീണു

 

വരാഹകരണം (പന്നി മണ്ണിളക്കുന്ന പോലെ മണ്ണിളക്കി വന്നു ശത്രുവിനെ ആക്രമിക്കുന്ന പ്രയോഗം)

മുകളിലേക്കു മണ്ണിളക്കി വരുമ്പോൾ ശത്രുവിന്‍റെ ശ്രദ്ധയിളകും

തന്‍റെ സമീപം വരെ ആ വരവ് പ്രതീക്ഷിക്കും ,

അതിനു മുന്നേ മുകളിലേക്കു ശക്തിയിൽ ഉയരുമ്പോൾ ശത്രുവിന്‍റെ കണക്കു കൂട്ടലുകൾ ഒരു നിമിഷത്തേക്ക് മാറും

 

ഗുരുനാഥൻ എഴുനേറ്റു

അദ്ദേഹത്തിന്‍റെ ചുണ്ടിൽ പുഞ്ചിരിയുണ്ടായിരുന്നു

 

അദ്ദേഹം അതിവേഗം അവനു നേരെ ഓടിയടുത്തു

അവൻ പ്രതിരോധിക്കാൻ തയാറായ നിമിഷം

ക്ഷണവേഗത്തിൽ അദ്ദേഹം കുനിഞ്ഞു മണ്ണിലൂടെ തെന്നി മുന്നോട്ടേക് നീങ്ങി

അവന്‍റെ ഇരുകാലുകളിലും പിടിച്ചു മുന്നോട്ടു നീങ്ങി അതിവേഗം എഴുനേറ്റു

അദ്ദേഹത്തിന്‍റെ കൈകളിൽ തൂങ്ങി കിടന്ന അവനെ അതിശക്തിയിൽ സമീപത്തുള്ള കൂവള മരത്തിൽ

തുണി കല്ലിൽ ആഞ്ഞടിക്കുന്നപോലെ ആഞ്ഞടിച്ചു

അവന്‍റെ നെഞ്ച് ശക്തിയിൽ മരത്തിൽ ഇടിച്ചു

മുകളിൽ നിന്നും ഒരു ശിഖരം അവന്‍റെ ദേഹത്തേക്ക് ഒടിഞ്ഞു വീണു

ആദി തളർന്നു പോയിരുന്നു

 

“കൂർമ്മകരണം പകുതി ഓടിയും പകുതി നീന്തിയും ശത്രുവിനെ തറപറ്റിക്കുന്ന പ്രയോഗം, ഓടിവരുമ്പോൾ ശത്രു അതിനെ പ്രതിരോധിക്കാൻ തയാറെടുക്കുമ്പോൾ അതിവേഗം മണ്ണിലൂടെ നീന്തി വന്നു കാലിൽ പ്രഹരിച്ചു കീഴ്പ്പെടുത്തുന്ന തന്ത്രം ”

 

ആദി വേഗം എഴുന്നേറ്റു

നല്ലപോലെ ശ്വാസം എടുത്തു

അവൻ ഗുരുനാഥനെ നോക്കി

 

എങ്ങും കാണുന്നില്ല

പെട്ടെന്നാണ് എവിടെ നിന്നോ അവന്‍റെ പുറത്തു ചവിട്ടു കൊണ്ട് അവൻ മുന്നിലേക്കു വീണത്

അവൻ എഴുനേറ്റു

എങ്ങും നോക്കി , എവിടെയും കാണുന്നില്ല

പെട്ടെന്ന് ഒരു കാറ്റു വരുന്ന പോലെ അനുഭവപ്പെട്ടതും അവന്‍റെ കരണത്തു കൈ പതിഞ്ഞതും ഒരുമിച്ചായിരുന്നു

അവൻ പിന്നിലേക്ക് വീണു

അവൻ എഴുന്നേറ്റപ്പോളെക്കും ശക്തിയിൽ അവന്‍റെ വയറിൽ ഇടിവീണു

അവൻ മുകളിലേക്ക് ഉയർന്നു താഴ്ന്ന് വീഴുമ്പോളേക്കും അതി ശക്തിയിൽ ഗുരുനാഥാന്‍റെ തല അവന്‍റെ നെഞ്ചിൽ പതിഞ്ഞു വീണ്ടും അവൻ മുകളിലേക്ക് ഉയർന്നു ഒരു മരത്തിന്‍റെ ഉയരത്തിൽ ആയപ്പോൾ നേരെ താഴേക്ക് എവിടെ നിന്നോ കാറ്റ് വരുന്ന പോലെ അവന്‍റെ തുടയിൽ ആഞ്ഞു ചവിട്ടു കൊണ്ട് അതോടെ മുകൾ ഭാഗത്തു നിന്ന് അവൻ വട്ടം കറങ്ങി പോയി  , താഴേക്കു വരുമ്പോളേക്കും വീണ്ടും എവിടെ നിന്നോ അവന്‍റെ പുറത്തു മർദ്ദനമേറ്റു

അവൻ തെറിച്ചു വലിയ ഒരു മരത്തിന്‍റെ ചില്ലകളിൽ തടഞ്ഞു താഴേക്കു വീണു

 

അവൻ വീണത് ശിവലിംഗത്തിൽ തലയിടിച്ചും

മരത്തിന്‍റെ ചിലയിലൂടെ അവൻ വന്നപ്പോൾ അവന്‍റെ പൂണൂൽ പൊട്ടി അത് മെല്ലെ വായുവിലൂടെ ശിവലിംഗത്തിന്‍റെ ശിരോഭാഗത്തേക്ക് വീണു

 

അപ്പോളേക്കും  എങ്ങും കാറ്റുവീശാൻ തുടങ്ങിയിരുന്നു

 

“രഹസ്യമായ വായുവേധ൦” എന്ന മുറയാണ് അവിടെ ഗുരുനാഥൻ അവലംബിച്ചത്

വേഗതയാൽ പല ഭാഗത്തു നിന്നും ശത്രുവിനെ ആക്രമിക്കൽ

അതിവേഗതയാൽ ഒരു കാറ്റ് മാത്രം അനുഭവപ്പെടും

ആക്രമിക്കുന്ന ആൾ എവിടെയെന്നോ ഒന്നും ഒരു അറിവും ആക്രമണം ഏൽക്കുന്ന ആൾക്ക് നിശ്ചയം ഉണ്ടാകില്ല

 

ആദിയുടെ വായിൽ നിന്നുമുള്ള രക്തം ശിവലിംഗത്തിൽ വീണിരുന്നു

മെല്ലെ അവന്‍റെ കണ്ണുകള്‍ അടഞ്ഞു

 

വീരനായ ത്രിലോകരുദ്രന്‍റെ രക്തം  ആദിശങ്കരനെന്ന രുദ്രതേജന്‍ ഉദയം കൊണ്ടിരിക്കുന്നു

 

ആദവനാഥ ഭാര്‍ഗ്ഗവനെന്ന പരശുരാമ സ്വരൂപത്തെ എതിരിടാന്‍ ആദിശങ്കര്‍ നാരായണന്‍ എന്ന വൈഷ്ണവ ബ്രാഹ്മണന് സാധിക്കില്ലായിരിക്കാം ,,പക്ഷേ രുദ്രതേജനെന്ന ശൈവന്  സാധിയ്ക്കുമായിരിക്കണം

 

ആദിശങ്കരന്‍ ശിവലിംഗത്തില്‍ തൊട്ട് എഴുന്നേറ്റ് നിന്നു

“ഹ ഹ ഹ ഹ ,,,,,,,,” അവന്‍ അട്ടഹസിച്ചു

അവന് നേരെ പെട്ടെന്നു ഒരു കാറ്റ് ആഞ്ഞു വീശിയതും

അതിവേഗം  അവൻ വലം കൈ തള്ളിപ്പിടിച്ചു

അവൻ വലത്തേക്ക് തിരിഞ്ഞു നോക്കി

 

ഗുരുനാഥന്‍റെ കഴുത്ത് അവന്‍റെ  കൈകൾക്കുള്ളിൽ

അവൻ ശക്തിയിൽ വലം കൈ കൊണ്ട് തള്ളി

അതോടെ ഗുരുനാഥൻ പിന്നിലേക്ക് തെറിച്ചു വീണു

 

“വായുവേധത്തെ” എതിരിടുവാൻ പുലിവേൽനായകം അഭ്യസിപ്പിച്ച അരക്കമുറ അവനെ പ്രാപ്തനാക്കിയിരുന്നു

 

ഗുരുനാഥന് മനസിലായി വായുവേധത്തിലൂടെ അവനെ കീഴ്പ്പെടുത്താൻ പറ്റില്ലെന്ന്

ഗുരുനാഥൻ വലം കൈ മുകളിലേക്ക് ഉയർത്തി

ചന്ദ്രനെ നോക്കി

 

പെരുവിരൽ മടക്കി അതിനെ നാല് വിരൽ മടക്കി ചുറ്റി ആദി മുദ്ര പിടിച്ചു ചന്ദ്രനു അഭിമുഖമാക്കി പിടിച്ചു

അതിവേഗം മരത്തിനു മുകളിലേക്ക് അദ്ദേഹം പാഞ്ഞു കയറി

ആദി താഴെ നിന്നും അദ്ദേഹത്തെ നോക്കി

ആദി വേഗം തന്നെ ആ മരത്തിനു അല്പം അകലെയായി നിലകൊള്ളുന്ന മരത്തിനു മുകളിലേക്ക് വേഗം കയറി ,ഇരുവരും സമാസമമായ ഉയരതിലെത്തി

 

ആദി കൈ തട്ടി ആദിമുദ്ര പിടിച്ചു

ഇടം കൈ കൊണ്ട് വലത്തേ കൈയുടെ മണിബന്ധത്തിൽ അമർത്തി പിടിച്ചു

ഇരുവരും മരത്തിനു മുകളിൽ

 

ഗുരുനാഥൻ ഒരു പുലി കുതിച്ചു ചാടുന്ന പോലെ ഉയർന്നു  വായുവിലേക് ചാടി

ആദിയും അതുപോലെ ഗുരുനാഥന് നേരെ ചാടി

വായുവിൽ ഉയർന്നു ഇരുവരുടെയും നെഞ്ചുകൾ കൂട്ടി ഇടിച്ചു

ഇടിയുടെ ശക്തിയില്‍ ഇരുവരും  പിന്നിലേക്കു തെറിച്ചു അവർ വീണ്ടും മരത്തിൽ വന്നു നിന്നു

 

വീണ്ടും ഗുരുനാഥൻ അവനു നേരെ കുതിച്ചു

ഒപ്പം ആദിയും

ഇരുവരും വായുവിൽ

ഗുരുനാഥൻ ശക്തിയിൽ അവന്‍റെ നെഞ്ചിൽ ചവിട്ടി അതോടെ ആദി മുകളിലേക്കു തെറിച്ചു

അവന്‍റെ നെഞ്ചിൽ താങ്ങി ഗുരുനാഥനും മുകളിലേക്കു കുടിച്ചു അവിടെ വെച്ച് ആദി ഗുരുനാഥന്‍റെ വയറിൽ ചവിട്ടി വീണ്ടും ഗുരുനാഥനെ മുകളിലേക്കു തെറിപ്പിച്ചു ആ ചവിട്ടിൽ ആയം കിട്ടി ആദി മുകളിലേക്കു കുതിച്ചു  കരണം മറിഞ്ഞു

മുകളിലേക്കു പോകുന്ന ഗുരുനാഥൻ ആദിയെ ശക്തിയിൽ തോളിൽ ചവിട്ടി മുകളിലേക്കു തെറിപ്പിച്ചു

ആ ശക്തിയില്‍  ഗുരുനാഥനും മുകളിലേക്കു കുതിച്ചു

 

ഇപ്പോൾ ഇരുവരും ഭൂമിയിൽ നിന്നും ഒരുപാട് ഉയരെ മുകളിലായി

ആദിയും ഗുരുനാഥനും കൈകൾ കൂട്ടിപിടിച്ചു

അവർ താഴേക്ക് വീണു കൊണ്ടിരുന്നു

 

അത്രയും വലിയ ഉയരത്തിൽ നിന്നും മരം വരെ ആയപോളെക്കും ആദി ഗുരുനാഥനെ മുട്ടുകാൽ കൊണ്ട് നെഞ്ചിൽ പ്രഹരിച്ചു മുകളിലേക്കു ഉയർത്തി ആദി വായുവിൽ കറങ്ങി താൻ നിന്ന ശിഖരത്തിൽ വന്നു വീണു നിന്ന്

 

ഗുരുനാഥൻ ആ ഉയരത്തിൽ ശരീരത്തെ വട്ടത്തിൽ കറക്കി കൊണ്ട് അതി ശക്തിയിൽ ആദിക്ക് നേരെ കുതിച്ചു വന്നു

 

ചക്രവേധം  ശരീരത്തെ പമ്പരം പോലെ കറക്കി ശത്രുവിനെ ആക്രമിക്കുന്ന രീതി

കൈകൾ കൂപ്പി പ്രഹരിച്ചാൽ ശത്രുവിന്‍റെ ദേഹം തുളയും

കറങ്ങുന്ന തല കൊണ്ട് പ്രഹരിചാൽ ഉള്ളിലെ സകല എല്ലുകളും നാഡി ഞെരമ്പുകളും തകർന്നു പോകും

 

തന്‍റെ നേരെ ചക്രവേധത്തിൽ പാഞ്ഞുവരുന്ന ഗുരുനാഥന്‍റെ ശിരസ് തന്‍റെ നെഞ്ചോട് അടുത്തപ്പോൾ ആദി ആ ശിഖരത്തിൽ ബാലൻസ് ചെയ്തു നിന്ന് വില്ലു പോലെ വളഞ്ഞു

 

ലക്‌ഷ്യം കാണാതെ ഗുരുനാഥന്‍റെ ശരീരം മുന്നോട്ടു പോയപ്പോൾ വേഗം ഉയർന്നു ഗുരുനാഥന്‍റെ കാലിൽ പിടിച്ചു അതിവേഗത്തിൽ ആ കരുത്തുറ്റ ശരീരത്തെ ആ ശിഖരത്തിന്‍റെ മുകളിൽ നിന്ന് കൊണ്ട് ആദി വട്ടത്തിൽ ചുഴറ്റി .

 

അവിടെ ഗുരുനാഥന് ഒന്നും ചെയ്യാൻ സാധിച്ചില്ല

 

ആദി ആ ശരീരത്തെ അതിശക്തിയിൽ കറക്കികൊണ്ടിരുന്നു

അഞ്ചാമത്തെ കറക്കത്തില്‍ അവന്‍ അതിശക്തിയില്‍ ഗുരുനാഥന്റെ കരുത്തുറ്റ ശരീരത്തെ വലിച്ചെറിഞ്ഞു

 

ഗുരുനാഥന്‍റെ ശരീരം വായുവിലൂടെ പറന്നു  ശ്രീമന്നാരായണ ക്ഷേത്രഗോപുരത്തിന് മുകളിലൂടെ നാരായണ പ്രതിഷ്‌ഠയുള്ള കോവിലിനു  മുന്നിൽ ഇടിച്ചു വീണു

 

ഇടിച്ചു വീണത് ക്ഷേത്രവാതിലിലും

 

വാതിൽ തകർന്നു

ഉള്ളിൽ നാരായണന്‍റെ ദീപാലംകൃതമായ വിഗ്രഹവും

ശക്തിയായി വീശുന്ന കാറ്റിൽ പുറത്തെ മണികൾ മുഴങ്ങി കൊണ്ടിരുന്നു

 

ഗുരുനാഥൻ സാഷ്ടംഗം നാരായണനെ നമസ്കരിച്ചു

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.