അപരാജിതന്‍ 19 [Harshan] 11394

നെഞ്ച് തടവി കൊണ്ടിരുന്നു

 

“രാജേട്ടാ ,,,” മാലിനി വേഗം എഴുന്നേറ്റു അയാളുടെ നെഞ്ച് തടവി കൊണ്ടിരുന്നു

“ഒരു പരിഹാരം ഒന്നുല്ലേ മോനെ ,,” അയാൾ ശ്വാസം എടുത്തു ചോദിച്ചു

 

“അദ്ദേഹം പറഞ്ഞത് പത്തു ദിവസം പൂജ ഉണ്ട് നമ്മുടെ അമ്പലത്തില്‍  , അത് കഴിഞ്ഞു ഇവിടെ നിന്നും മാറണം , ഒരു മണ്ഡലകാലം എങ്കിലും മാറി നിൽക്കണം അതും നാരായണ സാന്നിധ്യമുള്ള ഭൂമിയിൽ ”

 

“എന്ത് വേണമെങ്കിലും ചെയ്യാം ,,എന്‍റെ കുഞ്ഞിന് ഒന്നും വരാതെ ഇരുന്നാൽ മതി ” തപിക്കുന്ന ഹൃദയത്തോടെ അയാൾ പറഞ്ഞു

 

“അതെവിടെയാ മോനെ ” അയാൾ ചോദിച്ചു

 

“അദ്ദേഹം പറഞ്ഞത് അമ്മയുടെ പരദേവത കൂടെ നാരായണൻ ആയതിനാൽ ദേവർമഠത്തിൽ പോയി നിന്നാൽ മതി എന്നാ ,,വൈശാലിയിൽ അവിടം വൈഷ്ണവഭൂമി ആയതിനാൽ ”

 

അയാൾ ,മാലിനിയെ നോക്കി

 

“പോകാം ,,,എവിടെ വേണമെങ്കിലും പോകാം ,,,നമുക് പോയി നിക്കാം മോനെ ,, മാളു ,,നീ ആയിയെയോ ആങ്ങളമാരെയോ വിളിച്ചു പറ നമ്മൾ ചെല്ലുന്നുണ്ട്ന്ന് ,,ഓഫിസിലെ കാര്യമൊക്കെ ഫോണിലും ഇന്റർനെറ്റിലും ചെയ്യാം ,എനിക്കെന്‍റെ മോളാ വലുത് ,,,,ഇപ്പോൾ തന്നെ വിളിച്ചു പറയു ,,ചെല്ല് ,,”

 

അയാൾ മാലിനിയെ നിര്ബന്ധിപ്പിച്ചു ഫോൺ ചെയ്യിപ്പിച്ചു

ഇവിടത്തെ പൂജകൾ കഴിഞ്ഞാൽ വൈശാലിയിലേക് വരുന്നുണ്ട് എന്ന് മാലിനി പറഞ്ഞു

 

<<<<<<<<<<<O>>>>>>>>>>>

ഭാർഗ്ഗവ ഇല്ലത്ത്

 

നേരം സന്ധ്യആകാറായി

അപ്പു നൂറ്റിഎട്ടു വാക്കുകളുടെ ഇടയിൽ അത്യധ്വാനം ചെയ്തു കൊണ്ടിരിക്കുന്നു

 

അവൻ വാതിൽ അടച്ചു

നാഗമണിയെ കൂടെ സമീപം വെച്ചാണ് നോക്കുന്നത്

 

“നാഗത്തലപൂണ്ട ഈ താക്കോൽ ശിവനാമം കാണിക്കുന്നുണ്ട് , അപ്പോൾ മഹാദേവനുമായി ബന്ധമുള്ള എന്തോ ഒന്നായിരിക്കണ൦  ഇവനുമായി ബന്ധമുള്ളത് ,,,അങ്ങോട്ട് ഒന്നും മനസിലാകുന്നുമില്ല ”

 

മുറിയുടെ കോണിൽ ഭദ്രമായി വെച്ചിരിക്കുന്ന മുത്തശന്‍റെ ചിതാഭസ്മവു൦ മുത്തശ്ശിയുടെ സാരിയും കൈയിൽ എടുത്തു

 

“അതെ ,,, ഞാൻ നിങ്ങളുടെ രഹസ്യം അറിയാൻ ആണ് ഈ കഷ്ടപ്പെടുന്നത് ,, നിങ്ങൾ രണ്ടുപേരും ഇത് കാണുന്നില്ലേ ,,,ആലോചിച്ചു ആലോചിച്ചു എന്‍റെ തല വർക് ചെയ്യുന്നില്ല ,, എന്നെ ഒന്ന് അനുഗ്രഹിക്കാവോ ,,ഇതൊന്നു കണ്ടു പിടിക്കാൻ” അവൻ അതെല്ലാം ശിരസ്സിൽ മുട്ടിച്ചു വണങ്ങി

 

എന്നിട്ടു അവിടെ തന്നെ വെച്ച് ഒന്നൂടെ ആ പേജുകളിലെ വാക്കുകളിലൂടെ പോയി

 

അവനെ ഒരു പേജിലെ നാല് വാക്കുകൾ പെട്ടെന്ന് മനസിൽ ഒരു മിന്നൽ സൃഷ്ഠിപ്പിച്ചു

അതെ പോലെ അടുത്ത പേജു൦ നോക്കി അതിലും നാലുവാക്കുകൾ അവനെ എന്തൊക്കെയോ തോന്നിപ്പിച്ചു

 

എന്തൊക്കെയോ ആയി ബന്ധപെടുത്തുന്നത് പോലെ

അവൻ ആ എട്ടു വാക്കുകൾ എടുത്തെഴുതി

അവൻ മനസിൽ ഓർത്തു

ഒറിയോൺ നെബുലയിലെ എട്ടു നക്ഷത്രങ്ങൾ എട്ടു അക്ഷരങ്ങളെ സൂചിപ്പിച്ചു , ആ എട്ടു അക്ഷരങ്ങൾ എട്ടു പുതിയ  അർത്ഥവത്തായ വാക്കുകളുടെ ശ്രേണിയെ  കാണിച്ചു തന്നിരിക്കുന്നു

 

അവന്‍റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു

അവൻ ചുവന്ന പേന കൊണ്ട് ഒരു വാക്കു അടയാളപ്പെടുത്തി

അതെ ,,,,

അത് തന്നെ ,,,,

തന്നെ കാത്തിരുന്ന ആ ഒരു വാക്ക്

ആ വാക്കിന് ആദരവ് കൊടുത്തു

എല്ലാത്തിനും കാരണവും കാരണഭൂതനും ആയ ശിവനെ  സര്‍വ്വ ആദരവോടും കൂടെ  പിന്നിലായി ചേര്‍ത്തു

 

ഉറപ്പു വരുത്താൻ അതിലെ പ്രധാന വാക്കിന്‍റെ അർത്ഥം കൂടെ ഇന്റർനെറ്റിൽ പരതി

 

ഒരുപാട് പരതിയപ്പോൾ ആ വാക്കും അതിന്‍റെ ചിത്രവും അവന്‍റെ മുന്നിൽ തെളിഞ്ഞു വന്നു

 

ആ ഒരു നിമിഷം,,,,,,,,,,,,,,,,,,,

 

നാഗമണി ദിവ്യമായ സൗരഭ്യം വർഷിച്ചു കൊണ്ട് സുവർണ്ണ ശോഭയോടെ അവനു പ്രകാശം കൊടുത്തു , അവനുള്ള അഭിനന്ദനം

 

അവൻ ആ വാക്ക് ദേവിക എഴുതിയ പേപ്പറിൽ ചുവന്ന പേന കൊണ്ട് വട്ടം വരച്ചു മാർക് ചെയ്തു

 

അവന്‍റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി

 

ഒടുവിൽ താൻ അത് കണ്ടെത്തിയിരിക്കുന്നു

 

പതിനായിരത്തി എൺപതു വാക്കുകളുടെ ശ്രേണിയിൽ എന്താണോ താക്കോൽ ഒളിപ്പിച്ചു വച്ച രഹസ്യം അത്

തന്‍റെ മുന്നിൽ വെളിവായിരിക്കുന്നു …

 

അവൻ ഒരല്പം നേരം കസേരയിൽ ചാരി ഇരുന്നു

അതിനു ശേഷം എഴുന്നേറ്റു കുളിച്ചു വസ്ത്രം മാറി

നെറ്റിയിൽ ഭസ്മം അണിഞ്ഞു

പുറത്തേക്കിറങ്ങി

 

“”ഞാൻ കണ്ടെത്തി ,, വരുമതിരുചിതിരം  എന്ന വാക്കിന്‍റെ പൊരുൾ ഞാൻ കണ്ടെത്തി വല്യമ്മേ”” അവൻ ഉറക്കെ പറഞ്ഞു

 

അതുകേട്ടു എല്ലാവരും സന്തോഷത്തിൽ ആയി

“എന്താ മോനെ ,,,,,,എന്താ അത് ”

 

എല്ലാരും അതറിയാനുള്ള ആകാംഷയോടെ അവനോടു ചോദിച്ചു

അവൻ ഒന്നും മിണ്ടാതെ പുറത്താക്കിറങ്ങി

പാരിജാത മരത്തിന്‍റെ ചുവട്ടിൽ പോയി അച്ഛനെ കണ്ടു

വല്യച്ചന്‍റെ അസ്ഥിത്തറയിൽ പോയി കണ്ടു

അവിടെ നിന്നും അവൻ തിരിച്ചു വന്നു

അവന്‍റെ കയ്യിൽ ആ രഹസ്യവും ഉണ്ടായിരുന്നു

അവൻ പൂമുഖത്തേക്ക് വന്നു

എല്ലാവരും അവനെ കാത്തിരിക്കുകയായിരുന്നു

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.