അപരാജിതന്‍ 19 [Harshan] 11394

 

അവൾ ഒന്നും മിണ്ടാതെ കരഞ്ഞു കൊണ്ടിരുന്നു

“വയ്യേ ,,,,ഹോസ്പിറ്റലിൽ കൊണ്ടൊകാം ഏട്ടന്‍  ,,,വാ ..,.”

“വേണ്ട ,,,,,,,,” അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു

“എന്ന വാ നമുക് വീട്ടിൽ പോവാം ,,,,,,,,” എന്ന് പറഞ്ഞു അവളെ അവിടെ നിന്നും കാറിൽ കയറ്റി വീട്ടിലേക് കൊണ്ടുപോയി

 

അവൾക്ക് കരച്ചിൽ സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല

 

മരണഭയവും, എല്ലാരേയും തനിക് നഷ്ടപെടുമെന്നുള്ള ഭീതിയും,,,ഒക്കെ കൂടെ അവളെ ആകെ വ്യാകുലപെടുത്തിയിരുന്നു

 

ശ്യാം അവളെ വീട്ടിൽ എത്തിച്ചു

അവളുടെ കരച്ചിൽ കണ്ടു മാലിനിക്കും സങ്കടം ആയി

ഇങ്ങനെ ഒന്നും പൊന്നു കരഞ്ഞിട്ടില്ല

ഇതെന്തു പറ്റിയതാണാവോ ,,,മാലിനിയെ ആകെ  ദുഖിപ്പിച്ചു

 

ശ്യാം അവളെ മുറിയിൽ ബെഡിൽ ഇരുത്തി

അവൾക്കു കുടിക്കാൻ ആയി വെള്ളം മാലിനി കൊണ്ടുവന്നു

അതിൽ ഗ്ലാസിൽ പകർത്തി ശ്യാം അവളെ കൊണ്ട് മെല്ലെ കുടിപ്പിച്ചു

“പൊന്നു ,,,സങ്കടപ്പെടല്ലേ ,,,എനിക്കിതൊന്നും സഹിക്കാൻ പറ്റണില്ല ,,”ശ്യാം പറഞ്ഞു

അവൾ അവന്‍റെ നെഞ്ചിൽ തല വെച്ചിരുന്നു

 

“സോറി ഏട്ടാ ,,ഞാനിനി തല്ലു പിടിക്കൂല്ല,,വിഷമിപ്പിക്കില്ല ,,  ,,” അവൾ വിതുമ്പി കൊണ്ട് പറഞ്ഞു

അതുകൂടെ കേട്ടപ്പോ അവനാകെ തകർന്നു പോകുന്ന അവസ്ഥയിലായി

“നീയല്ലാതെ പിന്നെ വേറെ ആരാടി എന്നോട് തല്ലു പിടിക്കാൻ ഉള്ളെ ,,, എന്‍റെ കുറുമ്പി അല്ലേടീ നീ ,,,” അവൻ അവളെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു

 

“നീയെന്‍റെ കുഞ്ഞല്ലേ ,, എന്‍റെ പൊന്നുവല്ലേ ,,, കരയണ്ട ,,,”

 

“എനിക്ക് പേടിയാവണൂ ഏട്ടാ  ,,,ആകെ പേടിയാ ,,,,” അവൾ വിങ്ങി പൊട്ടി പറഞ്ഞു

 

“എന്തിനാ ,,,എന്തിനാ പേടിക്കണേ ” മാലിനി സങ്കടത്തോടെ ചോദിച്ചു

“ഞാന്‍ മരിക്കും ,,, നിങ്ങളെ ഒക്കെ വിട്ടു ഞാ൯ പോകും ,,,,,” അവള്‍ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു

അതുകേട്ടപ്പോള്‍ മാലിനി അവളെ കെട്ടിപിടിച്ച് കരഞ്ഞു കൊണ്ടിരുന്നു

 

കുറച്ചു കഴിഞ്ഞപ്പോളേക്കും രാജശേഖരനും അങ്ങോട്ടേക്ക് വന്നു

അവളുടെ ആ ഇരിപ്പൊക്കെ കണ്ടു അയാൾക്കും ആകെ ഭയമായി

അവളുടെ അടുത്ത് തന്നെ അയാളും ഇരുന്നു

അവള്‍ കുറച്ചു നേരം പപ്പയെ കെട്ടിപ്പിടിച്ചു ഇരുന്നു

അതുകഴിഞ്ഞു കിടന്നു

പാറു കുറച്ചുകഴിഞ്ഞു മെല്ലെ മയങ്ങി

അവളുടെ കിടക്കക്കു ചുറ്റുമായി പപ്പയും അമ്മയും ഏട്ടനും ഉണ്ട്

 

“എന്താ പറ്റിയത് ,,മോള്‍ക്ക്  ?” ആധിയോടെ രാജശേഖരൻ ചോദിച്ചു

“ക്‌ളാസിൽ ഇരിക്കുമ്പോ മുതല് പൊന്നു ആകെ വിഷമത്തിൽ ആയിരുന്നു ,, മരണം അടുക്കാറായി ,, എന്നൊക്കെ പറഞ്ഞു കരയുക ആയിരുന്നു എന്നാ ”  അവളുടെ കൂട്ടുകാരി പറഞ്ഞതാ പപ്പാ ,,”

 

രാജശേഖര൯ തലയ്ക്കു കൈകൊടുത്തിരുന്നു

 

“പപ്പാ ,,, ഞാൻ പാങ്ങോട൯ തിരുമേനിയെ ഒന്ന് പോയി കണ്ടാലോ ,,,,നിങ്ങൾ വരണ്ട ,, ഞാൻ പോയി കണ്ടോളാ൦ ,,,”

 

അവർ സമ്മതിച്ചു

ശ്യാം അവിടെ നിന്നും നേരെ പാങ്ങോട്ടു മനയിലേക് പുറപ്പെട്ടു

അവിടെ ചെന്ന് തിരുമേനിയെ കണ്ടു

“തിരുമേനി പ്രശ്നം വെച്ച് കുറച്ചു നേരം ഓരോന്ന് കണക്കു കൂട്ടി ഇരുന്നു ”

 

“നല്ല ഒരു അവസ്ഥയല്ല കാണുന്നത് ,, പല ദിക്കുകളിൽ നിന്നും ഈ കുട്ടിക് ശക്തരായ ശത്രു സാന്നിധ്യം ആണ് കാണുന്നത് ,, ജീവൻ പോലും അപായപെടുത്തുന്ന സാദ്ധ്യതകൾ ആണ് ,, ശത്രുവിനെയും രോഗത്തിന്‍റെയും സ്ഥാനമായ ആറാം ഭാവത്തിൽ രാഹു , ആയുസ്സിന്‍റെയും അരിഷ്ടതയുടെയും സ്ഥാനമായ എട്ടാം ഭാവത്തിൽ ഗുളികൻ നാശസ്ഥാനമായ പന്ത്രണ്ടാം ഭാവത്തിൽ ശനിയും കേതുവും എല്ലാം അപലക്ഷണങ്ങൾ ആണല്ലോ ,,, ”

 

ശ്യാം ആകെ ഭയചകിതനായി

 

തിരുമേനി വീണ്ടും പ്രശനം നോക്കി

“അപലക്ഷണങ്ങള്‍ ഈ കുട്ടിക്ക് മാത്രം അല്ല , കുടുംബത്തെ തന്നെയാണ് കാണുന്നത്, എന്ത ഈ സമയത്ത് ഇങ്ങനെയൊക്കെ ,,ഒന്നും മനസിലാകുന്നില്ലല്ലോ മഹാമായേ ,,,”

 

“ഞാന്‍ തുറന്നു പറയുക ആണെങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ ഒരു കരിനിഴലിനാല്‍ മൂടികിടക്കുകയാണ് ,, അതിനുള്ളില്‍ ആണ് നിങ്ങളുടെ വീട്, സത്യത്തില്‍ ശക്തമായ പൂജകളാല്‍  പ്രതിഷ്ഠിച്ച ആ കെടാവിളക്ക് ത്തന്നെയാണ് ഒരു രക്ഷ ,,എങ്കിലും ,,അത് എത്ര കാലം എന്നു പറയാന്‍ സാധിക്കില്ല ,,

 

ശ്യാം അതൊക്കെ കേട്ടിട്ടു ആകെ ഭയത്തില്‍ ആയിരുന്നു

പാറുവിന്‍റെ അവസ്ഥ കൂടെ കണ്ടു വന്നതിനാല്‍ അവന്‍റെ കണ്ണുകള്‍ ഒക്കെ അദ്ദേഹത്തിന്‍റെ   വാക്കുകൾ കേട്ടതിനാൽ നിറയുവാൻ  തുടങ്ങിയിരുന്നു

 

“വിഷമിക്കേണ്ട ,,,നമുക്ക് നോക്കാം ”

 

ഒരു പരിഹാരം കണ്ടെത്താൻ ആയി അദ്ദേഹം പ്രശനം വെച്ച് നോക്കിയപ്പോൾ ഒന്നും തെളിയാതെ വന്നു

“ആരൂഢം മറഞ്ഞല്ലോ ,,,, ഒന്നും തെളിയുന്നില്ല,,,”

 

“ആരൂഢം തടസപ്പെട്ടാല്‍ പിന്നെ പ്രശനത്തിലൊന്നും തെളിയില്ല ,,,”

 

അദ്ദേഹം പ്രാര്‍ഥിച്ച് ഒരിക്കല്‍ കൂടെ പ്രശനം വെച്ചു.

 

കുറച്ചു നേരം അതിലേക്കു നോക്കി ഇരുന്നു , എന്നിട്ട് ശ്യാമിനെ നോക്കി

“നാലാം ഭാവത്തിലേക്ക് ഗുരു അതായത് വ്യാഴം നോക്കുന്നു , ഒന്‍പതാം ഭാവത്തിലേയ്ക്ക് സൂര്യനും ,,,, അപ്പോള്‍ ,,,സഹായിക്കാന്‍ ആകുന്നത് ധര്‍മ്മ ദേവതകള്‍ക്കു മാത്രം ,,, പാലിയത്തെ പരദേവത മഹാദേവന്‍ അല്ലേ ,, ”

 

“അതേ തിരുമേനി ,,,”

 

“അമ്മയുടെ കുടുംബ ദേവത നാരായണന്‍ അല്ലേ ,, ,,”

“അതെ തിരുമേനി ,,എല്ലാം പറഞ്ഞത് സത്യമാ ”

 

“അദ്ദേഹം കുറച്ചു നേരം നോക്കി ,,, വ്യാഴം കാണിക്കുന്നത് നാരായണനെയും സൂര്യൻ കാണിക്കുന്നത് മഹാദേവനെയും ,,,,,” അദ്ദേഹം കുറച്ചു നേരം ആലോചിച്ചു

 

“നിങ്ങൾ ഇനിയുള്ള പത്തു ദിവസം നിങ്ങളുടെ കുടുംബ ക്ഷേത്രത്തിൽ പാർവതിയുടെ പേരിൽ മൃത്യുഞ്ജയം  നടത്തണം ,,  അത് കഴിഞ്ഞാൽ പിന്നെ ,,,ഒരു മണ്ഡലം അതായത് നാല്പത്തി ഒന്ന് ദിവസ൦ നിങ്ങൾ  നിങ്ങളുടെ ഇപ്പോ താമസിക്കുന്ന വീട്ടിൽ നിൽക്കരുത് , അവിടെ നിന്നും മാറണം ,,, വിഷ്ണു സാന്നിധ്യത്തിൽ വേണം ,,നിൽക്കാൻ ,,”

 

ശ്യാം മനസിലാകാതെ പാങ്ങോടനെ നോക്കി

 

“അതിപ്പോ എവിടെയാ തിരുമേനി ,,,?” ശ്യാം ചോദിച്ചു

 

“ഹ ഹ ഹ,,,,എന്തു ചോദ്യ൦ ആണ് ,,, നിങ്ങളുടെ അമ്മ വൈശാലിയില്‍ നിന്നും അല്ലേ ,,, ദേവര്‍മടത്തെ അല്ലേ ,,,അവര്‍ വൈഷ്ണവര്‍ അല്ലേ ,,, മാത്രവും അല്ല വൈശാലി ,,അത് വിഷ്ണുക്ഷേത്രങ്ങള്‍ നിറഞ്ഞു വിഷ്ണു മന്ത്രങ്ങള്‍ ഉയരുന്ന നാടും ,, അപ്പോ പിന്നെ മറ്റൊന്നും ചിന്തിക്കണ്ട ,, പത്തു ദിവസത്തെ പൂജ കഴിഞ്ഞു ഒരു മണ്ഡലകാലം നിങ്ങളെല്ലാവരും കൂടെ വൈശാലിയില്‍ താമസിച്ചാല്‍ മതി ,, എല്ലാവരും വേണം ,, ”

 

ശ്യാം തലകുലുക്കി

 

അവിടെ നിന്നും എഴുന്നേറ്റ് ദക്ഷിണ കൊടുത്തു അദ്ധേഹത്തെ നമസ്കരിച്ചു

പോകാന്‍ നേരം അദ്ദേഹം ശ്യാമിനെ വിളിച്ച് പറഞ്ഞു

 

“അനുഭവിക്കാന്‍ ഉള്ളത് എവിടെ ചെന്നാലും അനുഭവിക്കും,,, പക്ഷേ ഇവിടെ നില്‍ക്കുന്നതിനേക്കാള്‍ ഏറ്റവും നല്ലത് വൈഷ്ണവഭൂമിയില്‍ നില്‍ക്കുകയാണ് ,, പരദേവതയല്ലേ ,,സഹായിക്കാതെ ഇരിക്കില്ല ,,, ഇപ്പോള്‍ താമസിക്കുന്ന ഇടത്തു നിന്നും മാറുക ,,അത് നിര്‍ബന്ധം ആണ് ” അദ്ദേഹം ഉപദേശിച്ചു.

 

ശ്യാം യാത്ര ചോദിച്ചു അവിടെ നിന്നും പുറപ്പെട്ടു

 

<<<<<<O>>>>>>

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.