അപരാജിതന്‍ 19 [Harshan] 11390

 

(81)

 

സമയം രാത്രി 11 .45 P M

ചന്ദ്രൻ തിരുവാതിര നക്ഷത്രത്തിന്‍റെ നാലാം പാദത്തിന്‍റെ പകുതിയിലേക് പ്രവേശിച്ചു

മിഥുനം രാശി

 

ഹിമാലയ൦

ചന്ദ്രൻ പൊഴിക്കുന്ന നിലാവിന്‍റെ  വെണ്മയേറിയ ശോഭയിൽ പർവ്വതനിരകളുടെ മേൽ പടർന്നു കിടക്കുന്ന  ഹിമപാളികൾ ശ്വേതാ൦ബരം അണിഞ്ഞ പോലെ , ക്ഷീരസാഗരം എന്ന പോലെ വിരാജിക്കുന്നു

 

കൈലാസ പർവ്വതത്തിനു മുകളിൽ പൂർണ്ണചന്ദ്രൻ പൂർണ്ണപ്രഭചൊരിഞ്ഞു നിൽക്കുന്നു

ആകാശമാകെ ക്ഷീരപദത്തിലെന്ന പോലെ നക്ഷത്രകൂട്ടങ്ങൾ

തികച്ചും വിജനമായിരുന്നു

നല്ല പോലെ മഞ്ഞു വീഴ്ചയുണ്ടായിരുന്നു

 

കൈലാസപർവ്വതത്തിനു മുകളിലൂടെ ഒഴുകുന്ന മേഘങ്ങൾക്കു വേഗത വർധിച്ചു കൊണ്ടിരുന്നു

 

പെട്ടെന്നാണ് ശക്തിയിൽ എന്തോ കാലുകൾ അമർത്തി ചവിട്ടി നടക്കുന്ന ശബ്ദം അവിടെയാകെ ഉയർന്നത്.

ആ ശബ്ദം ഉയർന്നു വന്നു കൊണ്ടിരുന്നു,

ആ ശബ്ദം കൂടുതൽ അടുത്തേക്ക് വന്നു കൊണ്ടിരുന്നു

 

ശബ്ദത്തിനനുസരിച്ചു കൈലാസത്തിനു താഴെ ഉള്ള ഹിമഗിരി നിരകൾ കുലുങ്ങുന്ന പ്രതീതി അനുഭവപ്പെട്ടു കൊണ്ടിരുന്നു

 

അത്ഭുതമാകുന്ന കാഴ്ച

 

മൂന്നു  മനുഷ്യരുടെ ഉയരവും ഭീമാകാരമായ ശരീരവും ദേഹമാസകല൦  കറുത്ത രോമങ്ങളും ഉള്ള ഒരു ഭീകരസത്വം നടന്നു വരുന്നു

 

 

അതിനു പിന്നിലായി അതുപോലെയുള്ള ഭയം ജനിപ്പിക്കുന്ന ഭീകരസത്വങ്ങള്‍ മുരണ്ടു കൊണ്ട്

നിരനിരയായി രണ്ടു കാലിൽ ഭൂമിയിൽ അമർത്തി ചവിട്ടി നടന്നു വരുന്നു , അവയുടെ ശക്തിയായുള്ള കാലമർത്തുന്ന ശബ്ദം ആണ് എങ്ങും മുഴങ്ങുന്നത്.

 

പേടിപെടുത്തുന്ന രൂപങ്ങൾ

രാക്ഷസശരീരം പൂണ്ട അഞ്ചു ഭീകര സത്വങ്ങള്‍

 

“ഹൂം,,,,,,,,,,,,,,,,,,,,,,ഹൂം,,,,,,,,,,,,,,,,,,,,,,ഹൂം ,,,,,,,,,,,,,,,,,,,,” എന്ന ഹുങ്കാരമാണ്  ആ ഭീകരസത്വങ്ങൾ ഒരുമിച്ചു മുഴക്കുന്നത് .

അവകൾ നിര നിരയായി ശക്തിയില്‍ മണ്ണില്‍ കാല് പതിപ്പിച്ചു കൈലാസ പർവ്വതത്തിനു താഴെയായി വന്നു നിന്നു

നിലാവില്‍ പ്രഭ ചൊരിഞ്ഞു നില്‍ക്കുന്ന കൈലാസ പര്‍വ്വതത്തെ നോക്കി കൊണ്ട് ഭീമാകാരമായ കൈകള്‍ കൊണ്ട് അവയുടെ നെഞ്ചില്‍ ഇടിച്ചു ഭയം ജനിപ്പിക്കുന്ന രീതിയില്‍ ഗര്‍ജ്ജിച്ചു കൊണ്ടിരുന്നു

 

ഹിമാലയ ഭൂമിയിലെ  നിഗൂഢത നിറഞ്ഞ ജീവികൾ ,

 

കൈലാസത്തെയും ഹിമാലയഭൂനിരകളെയും സംരക്ഷിക്കുവാൻ മഹാഭൂതനാഥനായ മഹാദേവന്‍ തന്‍റെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന പഞ്ചഭൂതങ്ങളെ  ഭയം ജനിപ്പിക്കുന്ന ഭൈരവരൂപത്തില്‍ കാവല്‍ക്കാരാക്കി മാറ്റിയ  യതികള്‍

 

യതികള്‍ ഹൈമവത ഭൂവിൽ മാനവന്‍റെ കണ്ണിൽ പെടാതെ ചുറ്റിതിരിയുന്നു.

കൈലാസപർവതത്തെ നോക്കി ഉറക്കെ ഗര്‍ജ്ജിച്ചു കൊണ്ട്  കൈകൾ കൂപ്പി മുട്ട് കുത്തി നിന്നു

 

യതികൾ അവിടെ നിൽക്കുമ്പോൾ പിന്നിൽ നിന്നും രണ്ടു പേ൪ നമഃശിവായ ജപിച്ചുകൊണ്ട് ആ കൊടും മഞ്ഞിൽ നടന്നു വന്നു

 

ജട പിടിച്ച മുടിയുമായി ദേഹം മൊത്തം രുദ്രാക്ഷം അണിഞ്ഞു ഭസ്മവിഭൂഷിതരായ അഘോരിയും നാഗസന്യാസിയും

ശിവശൈലത്തു ദ്വിവകത്രപരശു സമ്മാനിച്ച അഘോരിയും , അപ്പുവിനെ വഴിക്കു വെച്ച് കണ്ടുമുട്ടിയ  നാഗസന്യാസിയും

 

അവർ യതികൾക്കു മുന്നിലേക്കു ചെന്ന് കൈലാസപർവതത്തെ അഭിമുഖമായി നമസ്കരിച്ചു

അവിടെ ശിവപഞ്ചാക്ഷരി മുഴങ്ങി തുടങ്ങി

 

തിരുവാതിര നക്ഷത്രം അവസാനിക്കുന്ന സമയം ആഗതമായി കൊണ്ടിരുന്നു .

 

അപ്പോളേക്കും എല്ലാവരെയും അത്ഭുതപ്പെടുത്തി കൈലാസപർവ്വതം സുവർണ്ണനിറത്തിൽ ദിവ്യതേജസ് പ്രസരിപ്പിച്ചു കൊണ്ടിരുന്നു

 

 

യതികളും അഘോരിയും നാഗസന്യാസിയും മണ്ണിൽ തല തൊട്ടു നമസ്കരിച്ചു

യതികളുടെ ഹൂം ,,,ഹൂം ,,,,,,,,,,,എന്ന ഹുങ്കാര ശബ്‌ദം മുഴങ്ങി കൊണ്ടിരുന്നു.

ഒപ്പം ഭയപ്പെടുത്തുന്ന അലര്‍ച്ചയോടെയുള്ള ഗര്‍ജ്ജനവും

 

തത്സമയം ആകാശത്തു നിന്നും സുവർണ്ണ നിറത്തിൽ പ്രഭ ചൊരിയുന്ന കൈലാസത്തിനു മുകളിലേക്ക് , നക്ഷത്രശോഭയോടെ ജലം പതിച്ചു കൊണ്ടിരുന്നു

 

കൈലാസത്തെ അഭിഷേകം ചെയ്യുന്ന പുണ്യവതിയായ ആകാശഗംഗ.

തിരുവാതിര നക്ഷത്രം പൂർണ്ണ പ്രഭ ചൊരിഞ്ഞു പ്രകാശിച്ചു കൊണ്ടിരുന്നു

യതികൾ ഹൂം ,,,ഹൂം ,,,,,,,എന്ന ഹുങ്കാര ശബ്ദം മുഴക്കി കൊണ്ടിരുന്നു

അഘോരിയും നാഗസന്ന്യാസിയും നമഃശിവായ ജപിച്ചു കൊണ്ടിരുന്നു

 

ആ സമയത്താണ്

ഭൂമി കുലുങ്ങുവാൻ തുടങ്ങിയത്

അവർ കൈകൾ കൂപ്പി പിന്നിലേക്ക് മാറി

ഹിമാലയഭൂമിയുടെ അന്താരളത്തിൽ നിന്നും അതിശക്തമായ പ്രകാശം മുകളിലേക്കു ഉയർന്നു

ആ പ്രകാശം  ആകാശം സ്പർശിക്കുന്ന ഒരു സ്തംഭം പോലെ നിലകൊണ്ടു

 

തിരുവാതിരയുടെ അവസാന പാദങ്ങളിൽ ആകാശഗംഗയാൽ അഭിഷേകം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ദിവ്യ പ്രഭ ചൊരിയുന്ന മഹാകൈലാസത്തിനു മുന്നിൽ ഹൂംകാര ശബ്ദം പുറപ്പെടുവിക്കുന്ന ശിവഭൂതഗണങ്ങളായ യതികൾ സാക്ഷിയായി സാക്ഷാൽ ജ്ഞാനഗഞ്ചമായ സിദ്ധശ്രമമായ ശംഭലയിലേക്കുള്ള അത്യന്തം അതിനിഗൂഢവും അതിന്ദ്രീയവും മഹാമനീഷികൾക്ക് മാത്രം സാധ്യമാകുന്നതുമായ വാതിൽ തുറക്കപ്പെട്ടു

യോഗികൾ യതികൾ സർവ്വരും ആ പ്രകാശസ്തംഭത്തെ നോക്കി കൈകൾ കൂപ്പി നിന്നു

ആ സമയത്താണ് ആ പ്രകാശസ്തംഭത്തിനു ചുവട്ടിൽ നിന്നും തിളക്കമുള്ള ലാവപോലെ കത്തി ഉരുകി

തിളയ്ക്കുന്ന ഒരു രൂപം തൂണ് പോലെ  മുകളിലേയ്ക്കു  ഉയർന്നത്

 

അത് ഉയർന്നുയർന്നു കൈലാസ പർവ്വതത്തോളം ഉയരം വെച്ചു

ആ നീണ്ട രൂപത്തിന് സംഹാര അഗ്നിയുടെ തേജസ്സും ഉണ്ടായിരുന്നു

അതിന്‍റെ താപ൦ അവിടെയെങ്ങും പ്രസരിച്ചു

പ്രകാശസ്തംഭത്തിനു സമീപം ഉഗ്രതാപം ചൊരിയുന്ന മറ്റൊരു സ്തംഭമായി ഉയർന്ന ആ രൂപം ഒടുവിൽ കത്തിജ്വലിക്കുന്ന ഒരു ഉഗ്രസര്‍പ്പ  രൂപത്തിലേക് പരിവർത്തനം ചെയ്തു

 

അതിന്‍റെ സീൽക്കാരത്തിൽ പുറത്തേക്ക് ഉഗ്രമായ അഗ്നി വർഷിച്ചു കൊണ്ടിരുന്നു

ആ ഉഗ്രനാഗം ദിവ്യതേജസാർന്ന  കൈലാസത്തെ നോക്കി

 

ജ്വലിക്കുന്ന അഗ്നിയില്‍  പൂർണ്ണമായും സുവർണ്ണവർണ്ണം പൂണ്ട സുവർണ്ണനാഗമായി മാറി

 

അഘോരിയും നാഗസന്യാസിയും ഭയഭക്തിയോടെ കൈകൾ കൂപ്പി

ആ ദിവ്യസർപ്പത്തിന് ശിരോഭാഗത്തു നിന്നും ദിവ്യപ്രകാശം പ്രസരിച്ചു തുടങ്ങി

 

സിദ്ധാശ്രമത്തിനു കാവലായി മഹാദേവൻ നിയോഗിച്ച പുത്രീസമാനയും നാഗദേവതയുമായ  മാനസാദേവി, ശിവാഭരണമായ വാസുകിയുടെ സഹോദരി

 

നാഗസന്യാസി ആ നാഗത്തെ നോക്കി കൈകൾ കൂപ്പി ജപിച്ചു

 

ജരത്കാരു ജഗദ്‌ഗൗരി മാനസാ സിദ്ധയോഗിനി

വൈഷ്ണവി നാഗഭഗിനി ശൈവി നാഗേശ്വരി തഥാ

ജരത്കാരു പ്രിയസ്തീകാ മാതാ വിഷഹരീതി ച

മഹാജ്ഞാനാ യുഥാചൈവ സാദേവി വിശ്വപൂജിതാ

 

ഓം നമശിവായ ശിവായ ശിവകരായ നമ ശിവായ നമോ നമശിവായ

ഓം നമശിവായ ശിവായ ശിവകരായ നമ ശിവായ നമോ നമശിവായ

 

ആ നാഗമാതാവ് അവരെ വീക്ഷിച്ചു

 

“ഞങ്ങളുടെ ദൗത്യം പൂത്തിയാക്കി തിരിച്ചു വന്നിരിക്കുന്നു അമ്മേ ,,, നാഗമാതാവേ ,,

ഞങ്ങളെ മഹാദേവന്‍റെ സിദ്ധാശ്രമഭൂമിയിലേക്കു പ്രവേശിക്കാൻ അനുഗ്രഹം നൽകൂ ,,,,,,,”

 

അവർ മാനസദേവിയെ നമസ്കരിച്ചു

 

ദിവ്യ നാഗമായ മാനസ ദേവി തന്‍റെ ആകാശത്തോളം നീണ്ട ഉടൽ കൊണ്ട്  കൈലാസപർവതത്തെ വലം വച്ചു

 

അഘോരിയും നാഗസന്ന്യാസിയും കൈലാസത്തെ വണങ്ങി,

നാഗദേവിയെ വണങ്ങി,

യതികളെ വണങ്ങി

നമഃശിവായ ജപിച്ചു കൊണ്ട് പ്രകാശ൦ ചൊരിഞ്ഞു നില്‍ക്കുന്ന ആ പ്രകാശ സ്തംഭത്തിനുള്ളിലേക്ക് പ്രവേശിച്ചഅതോടെ ഇരുവരുടെയും ദേഹം നീളം വെക്കുകയും ചുരുങ്ങുകയും ചെയ്തു കൊണ്ടിരുന്നു

ഒടുവിൽ ആ പ്രകാശസ്തംഭത്തിൽ അവർ അലിഞ്ഞില്ലാതെയായി കൊണ്ടിരുന്നു.

പാതാളത്തിലോ മണ്ണിനടിയിലോ ആകാശത്തോ അതോ മറ്റൊരു സമാന്തര പ്രപഞ്ചത്തിലോ അതോ ചതു൪മാന ലോകത്തിലോ എന്നറിയാത്ത ജ്ഞാനഗഞ്ചമായ സിദ്ധാശ്രമമായ ശംഭലയിലേക്ക് അഘോരി സന്യാസിയും നാഗസന്യാസിയും പ്രവേശിച്ചു

യതികൾ ഹൂം ,,,,,,,,,,,,,,,,ഹൂം ,,,,,,,,,,,,,എന്ന് ഹുങ്കാരശബ്ദം മുഴക്കി കൊണ്ടിരുന്നു നെഞ്ചില്‍ അടിച്ചു ഗര്‍ജ്ജിച്ചു കൊണ്ടിരുന്നു

 

കൈലാസത്തിന്‍റെ സുവർണ്ണ ദിവ്യപ്രകാശം മെല്ലെ മറയാന്‍ തുടങ്ങി

ഒപ്പം ആകാശഗംഗയുടെ പ്രവാഹവും നേര്‍ത്തു വന്നു

മാനസാദേവി  കൈലാസ പർവതത്തെ തല കുമ്പിട്ടു നമസ്കരിച്ചു വായുവിൽ അലിഞ്ഞു ചേർന്നു

 

ഭീകരസത്വങ്ങളുടെ രൂപം പൂണ്ട യതികൾ എഴുനേറ്റു ഹുങ്കാര ശബ്ദം മുഴക്കി അവിടെ നിന്നും എഴുന്നേറ്റ് മഞ്ഞു പാളികളില്‍ ശക്തിയില്‍ അമര്‍ത്തി ചവിട്ടി എങ്ങോട്ടോ നടന്നകന്നു

 

നിഗൂഢമായ വിജ്ഞാനത്തിന്‍റെ അക്ഷയശ്രോതസ്സായ  മഹാകൈലാസം തലയെടുപ്പോടെ പൂർണ്ണചന്ദ്ര പ്രകാശത്താൽ നിലകൊണ്ടു

 

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.