?പുലർകാലം?[༻™തമ്പുരാൻ™༺] 1734

പുലർകാലം Pularkaalam | Author : Thamburan     എന്റെ പേര് ശ്രീഭരത്.,.,., ഇവിടെ നാട്ടിലും വീട്ടിലും എല്ലാരും എന്നെ ശ്രീക്കുട്ടൻ എന്നാണ് വിളിക്കുക.,.,പതിവ് പോലെ ഞാൻ ബസ് സ്റ്റോപ്പിലേക്ക് ഓടുകയാണ്.,.,. ചെറുതായിട്ടൊന്ന് അലാറം പണി തന്നു.,.,.,   ഏഴെകാലിന്  സെറ്റ് ചെയ്തിരുന്ന അലാറം ആണ്.,.,, ടൈംപീസിലെ ബാറ്ററി തീർന്നപ്പോൾ പണി തന്നത്.,.,.,   എട്ട് മണി കഴിഞ്ഞപ്പോൾ അമ്മ മുഖത്ത് വെള്ളം കോരി ഒഴിച്ചപ്പോൾ ആണ്..,, ഞാൻ എണീക്കുന്നത്., അമ്മ അതിന് മുൻപ് പലവട്ടം […]

മൂന്നു പെണ്ണുങ്ങൾ [കൊല്ലം ഷിഹാബ്] 63

മൂന്നു പെണ്ണുങ്ങള്‍ Moonnu Pennungal | Author Kollam Shihab   പ്രൗഡ ഗംഭീരമായ കോടതി,നാട്ടിലെ മുന്‍സിഫ് കോടതി അല്ല.സാക്ഷാല്‍ യമരാജാവിന്റെ അന്ത്യ വിധി പറയുന്ന കോടതി. ആരോപണ വിധേയനായ എന്നെ കൂട്ടില്‍ കയറ്റി നിര്‍ത്തിയിരിക്കുന്നു. എന്റെ മേല്‍ ചാര്‍ത്തപ്പെട്ട കുറ്റം വഞ്ചന. കോടതി ആരംഭിക്കയായി,എനിക്കെതിരെ സാക്ഷി പറയാന്‍ എത്തിയതു മൂന്നു പെണ്ണുങ്ങള്‍. ആദ്യത്തവള്‍ എന്റെ കളികൂട്ടുകാരി, രണ്ടാമത്തവള്‍ എന്റെ കാമുകി, മൂന്നാമത്തവള്‍ എന്റെ ഭാര്യ.ആദ്യത്തവള്‍ പറഞ്ഞു തുടങ്ങി. ഈ മനുഷ്യന്‍ എന്റെ സര്‍വ്വസ്വം ആയിരുന്നു.ജനിച്ച കാലം […]

ഓർമ്മക്കുറിപ്പുകൾ [Angel] 103

ഓർമ്മക്കുറിപ്പുകൾ Ormakkurippukal | Author : Angel   നമ്മുടെ ഈ കഥ നടക്കുന്നത് 90കളുടെ തുടക്കത്തിലാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് അല്ല, നല്ല അസ്സല് കളർ തന്നെയാണ്, അല്ല അത്രയും കളർ ഇല്ലെങ്കിലും കുറച്ചു കളർ ഇണ്ട്ട്ടാ.നമ്മുടെ കഥാനായകൻ ആണ് ഈ കഥയിലെ ഹീറോ….വയസ്സോ? അതിപ്പോ പറയുകയാണേൽ ഒരു മൂന്നു മൂന്നര മൂന്നേമുക്കാൽ ആയിക്കാണും എന്നാണെന്റെ ഒരു ഓർമ. അല്ല ഇനിയിപ്പോ ആരാണീ ഞാൻ എന്നാണോ? വെറുതെ വിട്ടാൽ വീടെടുത്തു തിരിച്ചു വെക്കും എന്നാണു കുട്ടിക്കാലത്തു […]

രാത്രിയിൽ സംഭവിച്ചത് [ലിജു ജേക്കബ്] 55

രാത്രിയിൽ സംഭവിച്ചത് Raathriyil Sambhavichathu | Author : Liju Jacob   രാവിലെ പത്രത്താളുകളിലൂടെ കണ്ണുകൾ പായുമ്പോൾ, പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ട വാർത്തയിൽ മിഴികൾ ഉടക്കി അറിയാതെ ഞാനൊന്നു ഞെട്ടി. ആ വാർത്ത എന്നെ ചില പഴയ ഓർമ്മകളിലേക്ക് ഞാനറിയാതെ കൂട്ടിക്കൊണ്ടു പോയി. പൂർണ്ണമായും മറന്നു വന്നു ഞാൻ കരുതിയ ചില ഓർമ്മകൾ ! ചെയ്തു പോയത് ശരിയോ തെറ്റോ എന്ന ചിന്തയിൽ ഇന്നും ഞാൻ ശങ്കിച്ചു പോകുന്ന ഓർമ്മകൾ ! ഇപ്പോൾ ആ സ്മരണകൾ ഒക്കെ […]

കുഞ്ഞു മന്ദാരം [സുമിത്ര] 118

കുഞ്ഞു മന്ദാരം   Kunju Mantharam | Author : Sumithra   അമ്മു   കുഞ്ഞൂട്ടന്റെ  കുഞ്ഞു കണ്ണുകളിലേക്കു   കൺചിമ്മാതെ നോക്കി ഇരുന്നു..  കുഞ്ഞൂട്ടൻ നല്ല മയക്കത്തിൽ ആണ്…..  അവന്റെ കുഞ്ഞു  ശിരസ്സിൽ അവൾ  വാത്സല്യത്തോടെ തലോടി… അമ്മയുടെ സ്പർശനത്തിന്റെ  ചൂട്  അറിഞ്ഞു കാണണം  അവന്റെ  ചെറുചുണ്ടിൽ ഒരു    കൊച്ചു പുഞ്ചിരി വിരിയുന്നത് അമ്മുവിന്  കാണാമായിരുന്നു…. അച്ഛന്റെ മകൻ തന്നെ അവൾ മനസ്സിൽ മന്ത്രിച്ചു…   അമ്മുവും ഹരിയും  ചെറുപ്പം മുതൽക്കേ ഒരുമിച്ചു […]

വൈഷ്ണവം 5 [ഖല്‍ബിന്‍റെ പോരാളി ?] 325

വൈഷ്ണവം 5 Vaishnavam Part 5 | Author : Khalbinte Porali | Previous Part തന്‍റെ ജീവിതത്തിലെ ഒരു സുന്ദര ദിനത്തിന്‍റെ അവസാനം കുറിച്ച ഉറക്കത്തില്‍ നിന്ന് ഒരു പുതിയ പുലരിയിലേക്ക് വൈഷ്ണവ് കണ്ണ് തുറന്നു… രാവിലെ എല്ലാം പതിവ് പോലെയായിരുന്നു. ക്രിക്കറ്റ്, അച്ഛന്‍റെ കത്തിയടി, അമ്മയുടെ ഫുഡ് പിന്നെ കോളേജിലേക്കുള്ള പോക്ക്… ഇന്ന് ബൈക്കിലാണ് പോവുന്നത്. രാവിലെ മിഥുനയെ പിക്ക് ചെയ്യണം. എല്ലാം പ്ലാന്‍ പോലെ തന്നെ നടന്നു. കോളേജിലേക്കുള്ള വഴിയില്‍ ബൈക്കിന് […]

?മുത്തശ്ശിയുടെ ഓണം? [DK] 85

ഞാൻ ഈ കഥ ആദ്യം Aug29 അയച്ചതാണ് എന്നാൽ അത് publish അവത്തതിനാൽ…. കഥ ഒരു പക്ഷേ എന്തെങ്കിലും Mistake പറ്റി അവിടെ എത്തിയിട്ടില്ല എന്ന് കരുതി ഒന്നും കൂടെ അയക്കന്നതാണ് ?മുത്തശ്ശിയുടെ ഓണം? Muthashiyude Onam | Author : DK     തിരുവോണം ആയതു കൊണ്ട് ജാനകിയും( രേവതിയമ്മയെ നോക്കുന്ന ഹേം നെഴ്സ്) വന്നില്ലല്ലോ എന്ന് ഓർത്തു കൊണ്ട് രേവതിയമ്മ പതിയെ വടിയും കുത്തിപ്പിടിച്ച് എണിറ്റ് മുറിക്ക് പുറത്തേക്ക് നടന്നു………. ഹാളിൽ എത്തിയപ്പോൾ […]

? ശ്രീരാഗം ? 1 [༻™തമ്പുരാൻ™༺] 1903

എല്ലാവരും നമസ്കാരം…   ഞാൻ ഒരു എഴുത്തുകാരൻ അല്ല… ഒരു വായനക്കാരൻ മാത്രമാണ്… ഒരു എഴുത്തുകാരൻ അല്ലാത്ത ഞാൻ ഈ സാഹസത്തിന് മുതിർന്നതിന് കാരണക്കാർ സുഹൃത്തുക്കളാണ്.,.,.   ഇവരുടെ സ്നേഹപൂർവ്വമായ നിർബന്ധം ആണ് എന്നെക്കൊണ്ട് ഇതെഴുതിച്ചത്..,. ആദ്യമായിട്ടാണ് എഴുതാൻ ശ്രമിക്കുന്നത്, ഇതിൽ ഞാൻ മുൻപ് വായിച്ചതോ കേട്ടതോ ആയ  കാര്യങ്ങളുടെ എന്തെങ്കിലും തരത്തിലുള്ള ഇൻഫ്ലുവൻസ് ഉണ്ടാകാൻ സാധ്യതയുണ്ട് സദയം ക്ഷമിക്കുക.,.,.,കടപ്പാട് എനിക്ക് മുൻപേ ഈ വഴിയിൽ നടന്ന ജോയ്സിക്ക്…,.,.. പിന്നെ എഴുത്തിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.. […]

ശിവശക്തി 5 [പ്രണയരാജ] 329

ശിവശക്തി 5 Shivashakthi Part 5 | Author : PranayaRaja | Previous Part   നാലാമത്തെ നീരാട്ട് അതിൻ്റെ പേര് ധൂമലേപനം എന്നാണ് ഇത് വ്യത്യസ്തമായ ഒരു നീരാട്ടാണ് വായുവിനാൽ ശുദ്ധീകരിക്കുന്ന രീതി, ശരീരത്തെ ബാഹ്യമായും ആന്തരികമായും ശുദ്ധമാക്കുന്ന പ്രക്രിയയാണ് ധൂമലേപനം. ഇതിൽ സുഗന്ധ പ്രധാന്യമുള്ള പദാർത്ഥങ്ങളും ഔഷധ കൂട്ടുകളുമാണ്. പ്രത്യേകം സജീകരിച്ച ഒരു അടച്ച മുറിയിൽ പെൺകുട്ടിയെ ഇരുത്തും പുറത്ത് പ്രത്യേകം നിർമ്മിച്ച അടുപ്പിൽ ഈ സുഖന്ധ പദാർത്ഥങ്ങളും ഔഷധ കൂട്ടും കത്തിക്കും വെളിച്ചം […]

ശിവതാണ്ഡവം 5 [കുട്ടേട്ടൻ] 276

ശിവതാണ്ഡവം 5 Shivathandavam 5 | Author : Kuttettan | Previous Part   Dear Friends ഒരു പാട് വൈകി എന്നറിയാം മനപ്പൂർവ്വം അല്ല കേട്ടോ ….. സാഹചര്യം അതായി പോയി … വായിച്ചിട്ട്  അഭിപ്രായം പറയണേ ……======================================= ” എടീ നീ  പറഞ്ഞത് വെച്ച് നോക്കുമ്പോൾ ആള്  ഒരു  ചൂടൻ ആണല്ലോ ……….” നീതു സുൽഫിയോട് ചോദിച്ചു ……… ” നീ ചോദിച്ചതുപോലെ ആള് അല്പം ദേഷ്യക്കാരൻ ആണ് ……….. അതുപോലെ തന്നെ […]

❣️The Unique Man 4❣️ [DK] 917

ഹായ് I am DK❣️….. ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത്….. ഈ കഥയിൽ പലയിടത്തും പല കഥകളിലും കണ്ട പേരുകൾ കാണാം…… തെറ്റുകൾ ഉണ്ടാവാം ഷമിക്കണം…… പിന്നെ അക്ഷരതെറ്റും ഉണ്ടാവാം….. ????ക്ഷമിക്കണം…… ഇവിടെ പറയുന്ന സ്ഥാപനങ്ങൾ പലതും സാങ്കൽപികമാണ്….. ഈ കഥയും…. തുടരുകയാണ്???????  ❣️The Unique Man Part 4❣️ Author : DK | Previous Part   അവർ നടന്ന് കാർത്തികയുടെയും മറ്റും അടുത്ത് എത്തി…… രാഹുൽ കാർത്തികയോടും കുട്ടരോടുമായി….. രാഹുൽ: ഒന്ന് […]

അപരാജിതൻ 16 [Harshan] 10085

  അപരാജിതന്‍   ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 3 Previous Part | Author : Harshan   പാറു ഉത്തരം കിട്ടാത്തത് കൊണ്ട് ” ഞാൻ പോട്ടെ അപ്പൂപ്പാ ” എന്ന് പറഞ്ഞു നിറം മാറിയ രുദ്രാക്ഷ മണി നോക്കി  അവിടെ നിന്നും നടന്നു ശേഷാദ്രി സ്വാമി കൃഷ്ണ പരുന്തിനെ നോക്കി കൂപ്പുകൈയോടെ പറഞ്ഞു “അപ്പോൾ ,,,,,,,,,പാർവതി  ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുക ആണ് എന്ന് സാരം ,,,അതല്ലേ അങ്ങ് ദൃഷ്ടാന്തം ആയി കാണിക്കുന്നത് ,, ഭഗവാനെ ,,,ഗരുഡേശ്വര …” ശേഷാദ്രി […]

മനോഹരം [മുഖം മൂടി] 63

മനോഹരം Manoharam | Author : Mukham Moodi   കടൽത്തീരത്തെ കാറ്റേറ്റ് അയാൾ ആ ബെഞ്ചിൽ ഇരിക്കുകയായിരുന്നു. സമയം ഉച്ച കഴിഞ്ഞിട്ടുണ്ടാകും….ഉപ്പുരസമുള്ള കടൽക്കാറ്റ് അയാളുടെ എണ്ണമയം വറ്റിയ മുടി കളിലൂടെ തട്ടിത്തടഞ്ഞു പോയി….. എത്ര നേരമായി താൻ ഇരിക്കുന്നു എന്ന് അയാൾക്ക് ഓർമ്മയില്ല… മനസ്സുനിറയെ ഒറ്റ ലക്ഷ്യം ആണുള്ളത്… അയാൾ തന്റെ വാച്ചിലേക്ക് നോക്കി സമയം 2. 30 ആയിരിക്കുന്നു… ഉച്ച സമയമായിട്ടും കടൽതീരത്ത് ആൾക്കാർ ഉണ്ടായിരുന്നു.. കുടുംബത്തോട് വന്നവർ,  കാമുകിയോടൊപ്പം വന്നവർ,  കൂട്ടുകാരോടൊപ്പം വന്നത.. […]

?നന്ദുവേട്ടന്റെ സ്വന്തം ദേവൂട്ടി…[Demon king] 1476

നന്ദുവേട്ടന്റെ സ്വന്തം ദേവൂട്ടി Nandhuvinte Swantham Devutty | Author : Demon King     രാവിലെ തന്നെ ടേബിളിന്റെ മുകളിൽ വച്ച ഫോണിൽ അലാറം അടിച്ചു തുടങ്ങി.നല്ലോണം ഉറക്കച്ചടവ് ഉള്ളതുകൊണ്ട് തലയിലൂടെ പുതപ്പിട്ടു മൂടി പിന്നെയും കിടന്നു… ഒരു മിനിറ്റു കഴിഞ്ഞപ്പോൾ അലാറം ഓഫ് ആയി. ഇപ്പോൾ നല്ല ആശ്വാസം.പിന്നെയും നിദ്രയിലേക്ക് പോകാൻ തുടങ്ങിയതും അടുത്ത അലാറം. അതിനി എഴുന്നേറ്റ് പോയി ഓഫ് ചെയ്തില്ലെങ്കിൽ പിന്നെയും അടിച്ചുകൊണ്ടിരിക്കും. ഇന്നലെ അലാറം വച്ച നിമിഷത്തെ ഞാൻ […]

സുബുവിന്റെ വികൃതികൾ 2 [നൗഫൽ] 5021

സുബുവിന്റെ വികൃതികൾ 2 Subuvinte Vikrithikal 2 | Author : Naufal | Previous Part   എന്റെ ഉമ്മാക്ക് ചെറുതായി കോഴി വളത്തൽ ഉണ്ട്… ചെറുതും വലുതുമായി ഒരു നാല്പതോളം കോഴികൾ….പക്ഷെ പണ്ടാരോ പറഞ്ഞ പോലെ ഒക്കെ നാടൻ ആയി പോയി… അതിന്റെ മുട്ടകളും…. ചെറിയ കോഴികളെയും ആവശ്യക്കാർക്ക് വിറ്റു എന്റെ ഉമ്മ ചെറിയ ഒരു വരുമാനവും ഉണ്ടാക്കുന്നുണ്ട്… ആ വരുമാനമാണ് നമ്മൾ നാട്ടിൽ വരുമ്പോൾ തരുന്നതും, അടിച്ചുമാറ്റുന്നതുമായ പോക്കറ്റ് മണി… എന്റെ കൂടെ […]

ഓണനിലാവ്‌ [ANANDU A PILLAI] 118

ഓണനിലാവ്‌ Onanilaavu | Author : ANANDU A PILLAI   “അച്ചു…..എടാ അച്ചു ഒന്ന് എണീക്ക്” “എന്തുവാ അമ്മെ എനിക്ക് വയ്യ അമ്മ ഒറ്റക്ക് പൊക്കോ…” “ദെ തിരുവോണം ആയിക്കൊണ്ട് എന്നെക്കൊണ്ട് സരസ്വതി പറയിപ്പിക്കല്‍ നീ…എണീറ്റെ അങ്ങോട്ട്” “ആ നിക്ക് എണീക്കുവാ…..” “ആ ഞാന്‍ നിക്കുവ  നീ ഇനീം എണ്ണിറ്റില്ലേല്‍ ഞാന്‍ അച്ഛനെ വിളിക്കുവേ.” “ആദ്യം അമ്മ ചായ എടുക്ക്.” “നീ ആദ്യം പോയി പല്ല് തേക്കട ചെറുക്ക…… ഒരുത്തന്‍ രാവിലെ തന്നെ കോലും കൊണ്ട് […]

ഒരുമയിലെ സമ്മർദി! [PK] 516

ഒരുമയിലെ സമ്മർദി! Orumayile Samridhi | Author : PK   ““മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ”” ഓണത്തിന് വീട്ടുകാരുടെയൊപ്പം നാട്ടിലെത്തിയ കനേഡിയൻ ഉണ്ണിക്കുട്ടൻ ടെലിവിഷനിലെ പാട്ട് കേട്ട് ഓരോരോ സംശയങ്ങളുമായി ചുറ്റി നടന്നു………….   ഓമനപ്പേരിൽ മാത്രം മലയാളിത്തനിമ സൂക്ഷിക്കാൻ ശ്രദ്ധിച്ച ഉണ്ണിക്കുട്ടന്റെ മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പേ കാനഡയിൽ സ്ഥിരവാസികളാണ്.   ഓർമ വെച്ച നാൾ മുതൽ ടെലിവിഷനിലും വീട്ടിലുമൊക്കെ ആഘോഷം കാണാറുണ്ട്. കാനഡയിൽ രണ്ട്തവണ സിനിമാക്കാരുടെ ഓണപ്പരുപാടിക്ക് പങ്കെടുത്തെങ്കിലും നാട്ടിൽ ഒരു പ്രാവിശ്യം […]

ഓർമ്മകളിലെ മധുരം നുണഞ്ഞ് [നീതു ലിന്റോ] 119

ഓർമ്മകളിലെ മധുരം നുണഞ്ഞ് Ormakalile Madhuram Nunanju | Author : Neethu Linto   കുഞ്ഞോളേ……. എന്ന അകത്തളത്തിൽ നിന്നുള്ള വിളി കേട്ടാണ് ഞാൻ അന്ന് ഉണർന്നത്. ഓപ്പോൾ അടുക്കളയിൽ ഭക്ഷണം കാലമാകുന്നതിന്റെ ധൃതിയിൽ ആണ്. കരിയും പൊടിയും നിറഞ്ഞ ഓപ്പോളിന്റെ  സാരിത്തുമ്പിൻ  മേൽ തൂങ്ങിപ്പിടിച്ച് നിൽക്കുന്ന ഉണ്ണിക്കുട്ടനും ഉണ്ടായിരുന്നു.ഉമ്മറത്തെ കോലായിൽ ചാരു കസേരയിൽ ഇരുന്ന് ഞാൻ എന്തൊക്കെയോ ഓർത്തു കിടന്നു. അപ്പോൾ ആവി പറക്കുന്ന കട്ടൻ ചായയുമായി ഓപ്പോള് വന്നു. “കുട്ടാ എന്താലോചിച്ചുള്ള ഇരിപ്പാണിത്?  […]

വിദൂരതയിെലെ പൂക്കളം [PK] 387

വിദൂരതയിലെ പൂക്കളം Vidoorathayile Pookkalam | Author : PK   ““നീയൊരു ഭാഗ്യവാൻ തന്നെയാടാ……””എല്ലാ വർഷവുംതിരുവോണത്തിന് മലയടിവാരത്തെ കാല്പനികത നിറഞ്ഞ ഗ്രാമത്തിലെ വീട്ടിലെത്തുമ്പോൾ കൂട്ടുകാരൻ സാദിക്ക് എപ്പോഴും പറയുന്നത് പോലെ ആവർത്തിച്ചു..   ““കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി… ……………………………………….. മതിമോഹന ശുഭനർത്തന…………..”” വയലുകൾക്കപ്പുറത്തെ നീലമലകളെ നോക്കി ചങ്ങമ്പുഴയുടെ കാവ്യനർത്തകി ചൊല്ലുന്ന സാദിക്ക് അവസാനവരികൾ എത്തുമ്പോഴേക്കും… പുഴയിറമ്പിലെ ഒതുക്ക് കല്ലിൽ നിന്ന് എടുത്തു ചാടി പളുങ്കുമണി പോലെ ചിതറിത്തുടങ്ങുന്ന തണുത്ത വെള്ളത്തിനെ കീറിമുറിച്ച് നീന്തിത്തുടങ്ങിയിരുന്നു എല്ലാവരും. വെള്ളത്തുള്ളികൾ അടിച്ച് […]

ഇത് ഞങ്ങളുടെ ഓണം [Sreelakshmi] 118

ഇത് ഞങ്ങളുടെ ഓണം Ethu Njangalude Onam | Author :  Sreelakshmi “ബാലേട്ടാ …” –ന്താടോ … “ന്താ ഒറ്റക്കിരുന്ന് ആലോചിക്കുന്നേ ! എന്താണേലും എന്നോട് പറഞ്ഞൂടെ..” -ന്നുമില്ലെടോ …ഓണം അല്ലേ … “ആഹ് …ജിത്തുവും നന്ദുവും വരില്ല അതല്ലേ ബാലേട്ടൻ ഇരുന്ന് ആലോചിക്കുന്നേ കൊണ്ടല്ലേ ..ഇങ്ങള് വിഷമിക്കാതിരിക്ക് ഓര് വരും” -ആഹ് ഡാ .. “എന്നോട് ദേഷ്യം ഉണ്ടാകുംടോ കുട്ട്യോൾക്ക് , അറിവില്ലാത്ത പ്രായത്തിൽ അല്ലല്ലോ ഞാൻ ഇതൊക്കെ കാണിച്ചേ .ആ ദേഷ്യം അവരുടെ […]

ഓണപൂക്കൾ [അഖിൽ] 162

ഓണപൂക്കൾ  Onappokkal | Author :- ꧁༺അഖിൽ ༻꧂   “എടാ..,,  രാഹുലെ…  ഒന്ന് വേഗം ഇറങ്…. അല്ലെങ്കിലേ സമയം വൈകി…. “…. അജയ് എന്ന ഞാൻ ഉറക്കെ പറഞ്ഞു….   “ദേ.. വരുന്നു അജുവേട്ടാ… ,,, ഇങ്ങള് കിടന്ന് ബഹളം വെക്കല്ലേ…ഞാൻ സമയത്തിന് എയർപോർട്ടിൽ എത്തിച്ചാൽ പോരെ…  “…. ഫ്ലാറ്റിലെ റൂമിൽ നിന്ന് രാഹുൽ…   അഞ്ചു മിനിറ്റിനുള്ളിൽ തന്നെ രാഹുൽ റെഡി ആയി വന്നു…  എന്നിട്ട് ഞാനും രാഹുലും കൂടെ എന്റെ പാക്ക് ചെയ്തു […]

പ്രകൃതിയുടെ നിറമുള്ള പൂക്കളം [ഒറ്റപ്പാലം കാരൻ] 140

പ്രകൃതിയുടെ നിറമുള്ള പൂക്കളം Prakrithiyude Niramulla Pookkalam | Author : Ottapalam Kaaran   ആദി ടാ മോനൂ ….ഈ ചെക്കനു എന്ത് പറ്റി ആവോ..! അവന് ഇഷ്ടമുള്ള അപ്പം, മുട്ട കറിയും മേശയുടെ പുറത്ത് വച്ച മാതിരി തന്നെ ഇരിക്കുന്നു…. ! ഇതാ., വന്നൂ അമ്മേ…. നീ എന്താ മോനൂ ഇങ്ങനെ വിയർത്തിരിക്കുന്നത് വച്ച് തന്നത് ഒന്നും കഴികാതെ എവിടെ പോയിട്ടാ വരുന്നത്…. അമ്മാ ഇന്ന് ഞങ്ങളുടെ സ്ക്കൂളിൽ പൂക്കൾ മത്സരം ഉണ്ട് അതിന് […]

തിരുവോണ നാളിൽ [Hombre Muetro] 75

തിരുവോണ നാളിൽ Thiruvona Naalil | Author : Hombre Muetro   ഗയ്‌സ് ഇത് എന്റെ ഫസ്റ്റ് സ്റ്റോറി ആണേ അപ്പോ തെറ്റുകൾ ഉണ്ടെങ്കിൽ പൊറുക്കണം എന്ന് അപേഷിക്കുന്നു… കൊറേ നാൾ ആയി ഒരണ്ണം അങ്ങ് പെടച്ചാലോ എന്ന് വിചാരിക്കുന്നത് ഇപ്പോളാണ് അതിനുള്ള ഒരു അവസരം ആയിട്ട് കാണുന്നത് അപ്പോ പിന്നെ ബാക്കി ഒക്കെ പിന്നെ പറയാം ………………….. ()()()()()()()()()……………………….. അപ്പുകുട്ടൻ അച്ഛൻ ഉണ്ടാക്കി തന്നെ മടല് വണ്ടി ഓടിച്ചു വീടിനു ചുറ്റും നടക്കുവായിരിന്നു പെട്ടന് […]

അറിയപ്പെടാത്ത മാവേലിമാർ [അർജ്ജുൻ ദേവ്] 182

അറിയപ്പെടാത്ത മാവേലിമാർ Ariyapedatha Mavelimaar | Author : Arjun Dev   ഫ്ളൈറ്റിന്റെ ജാലകത്തിലൂടെ നിറയെ പച്ചപ്പ് കണ്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു… ആറുവർഷം കഴിയുന്നു ജനിച്ച നാട് കണ്ടിട്ട്..!! അന്ന് അച്ഛന് സുഖമില്ലാതെയായതോടെ ജീവിതമിനിയെങ്ങനെ മുന്നോട്ടു കൊണ്ടു പോകണമെന്നറിയാത്ത അവസ്ഥയിൽ നിൽക്കുമ്പോഴാണ് വിദേശത്ത് വലിയൊരു കമ്പനിയിൽ ജോലിയ്ക്ക് ആളെയാവശ്യമുണ്ടെന്നും പ്ലസ് ടു യോഗ്യത മതിയെന്നുമുള്ള വിവരം ഒരു കൂട്ടുകാരൻ പറഞ്ഞതറിയുന്നത്…!! അവന്റെ അമ്മാവൻ അവനായി ഒരുക്കിക്കൊടുത്ത ഓഫർ, ജീവിതത്തിന്റെ ബാധ്യതയെന്തെന്നറിയാതെ അവൻ തട്ടിമാറ്റിയപ്പോൾ ഒന്നപേക്ഷിച്ചു […]