Views : 408

നഗരകാഴ്ചകൾ [കൊല്ലം ഷിഹാബ്] 47

ചാനല്‍ സംസ്കാരം എന്തിന്‍റെയും മുഖമുദ്രയായി മാറിയ കേരളത്തില്‍ പുതിയ
വാര്‍ത്തകള്‍ കണ്ടെത്താനാകാതെ ഓരോ ചാനലുകാരും വിഷമിച്ചു.
ഇതിനെല്ലാം വിഭിന്നമായിരുന്നു ദീപ്തി ചന്ദ്രന്‍ അവതരിപ്പിക്കുന്ന

 

നഗര കാഴ്ചകള്‍

Nagara Kazchakal | Author : Kollam Shihab

തുടര്‍ച്ചയായി ആറാമത്തെ ആഴ്ചയും റേറ്റിംങില്‍ ഒന്നാമത്.
ഡിക്ഷണറിയില്‍ ഇല്ലാത്ത ഇംഗ്ലീഷ് പറഞ്ഞു പ്രേക്ഷകരെ കരയിപ്പിക്കുന്നഅവതാരകരില്‍ നിന്നു വ്യത്യസ്ഥമായി,ദീപ്തി മലയാള തനിമയും ശ്രീത്വം തുടിക്കുന്ന മുഖവുമായി മിനി സ്ക്രീനില്‍ തിളങ്ങുന്ന
താരമായത് പെട്ടന്നായിരുന്നു.

നഗരത്തിന്‍റെ ഓരോ കോണിലും പുതിയ വാര്‍ത്തകള്‍ക്കായി അലഞ്ഞു തിരിഞ്ഞു
നടക്കും ദിനം തോറും,
നഗരം ലോകകപ്പ് ഫുട്ബോള്‍ ലഹരിയില്‍,പാതിരാത്രിയില്‍പോലും ആര്‍പ്പു വിളികള്‍ കേള്‍ക്കാം .

ബ്രസീലിൽ വിസില്‍ മുഴങ്ങുമ്പോള്‍ പന്തുരുളുന്നത് ഇങ്ങ് കൊച്ചു കേരളത്തില്‍
ആണെന്നു തോന്നി പോകും….

നഗരക്കാഴ്ചയുടെ പുതിയ എപ്പിസോഡ് തുടങ്ങുകയാണ്.
ടിവിയില്‍ ഇപ്പോള്‍ കാണുന്ന
ദൃശ്യം കൂട്ടിയിട്ടിരിക്കുന്ന പന്തുകള്‍,
ഒരു പന്തും കൈയിലേന്തി ദീപ്തി
മറുകൈയില്‍ മൈക്കുമായി ഇപ്പോള്‍ പ്രേക്ഷകരോടായി പറഞ്ഞു തുടങ്ങുകയാണ്…
പ്രിയമുള്ളവരെ ഇന്നത്തെ നഗരകാഴ്ചയില്‍ ഞാന്‍ നിങ്ങള്‍ക്കായി
പരിചയപ്പെടുത്തുന്നു “സാരംഗി”…
ഇവര്‍ ലോകകപ്പ് ഫുട്ബോളിന്‍റെ അലയൊലിയുമായി എത്തിയവര്‍,ഇവരുടെ ജീവിതം നമ്മളുമായി ബന്ധപ്പെട്ടു കിടക്കുന്നു….
ഈ പന്തുകള്‍ വില്പനയാണ് ഇവരുടെ ഏകവരുമാനം…ദീപ്തിയുടെ വാക്കുകള്‍ പിന്നില്‍ നിന്നു കേട്ടു,
ഒരു നിമിഷം ക്യാമറയുടെ ഫോക്കസ് മാറി സ്ലോമോഷനില്‍ ഒരു പെണ്‍കുട്ടി
പന്തുകള്‍ക്കിടയിലൂടെ നടന്നു വരുന്നു.
ക്ലോസപ്പ് ഷോട്ടില്‍ ഇപ്പോള്‍
പെണ്‍കുട്ടിയുടെ മുഖമാണ് ,ഗോതമ്പിന്‍റെ നിറവും ,നീളമുള്ള മൂക്കുമായി ഒരു കുട്ടി,
ചുവന്ന കല്ലുവച്ച മൂക്കുത്തി ക്യാമറയുടെ ലൈറ്റില്‍ കൂടുതല്‍ തിളങ്ങി…

സാരംഗി ക്യാമറയ്ക്കു മുന്നില്‍ മനസുതുറന്നു…
പഞ്ചാബില്‍ നിന്ന് കേരളത്തില്‍ പന്തുകള്‍ വില്‍ക്കാന്‍ എത്തിയതാണ് അച്ഛൻ തുടങ്ങി വച്ച തൊഴിലാണ്, അച്ഛന്റെ മരണശേഷം
ആണു സാരംഗി ഈ തൊഴിലുമായി ഇറങ്ങുന്നത്.അമ്മയും അനുജനുമടങ്ങുന്ന കുടുംബം ഈ വരുമാനത്തില്‍ കഴിയുന്നു,
ഇന്നവള്‍ സന്തോഷവതിയാണ് ദിവസവും അഞ്ഞൂറ് രൂപ മുതൽ ആയിരം രൂപവരെ കിട്ടുന്നു…
ക്യാമറ അമ്മയുടെ നേരെ നീങ്ങി…
ബേഠി …ഈ സീസണ്‍ കഴിഞ്ഞാല്‍ സാരംഗിയുടെ വിവാഹം നടത്തണം.
ലോകകപ്പിന്‍റെ ഫൈനലിനു മുന്‍പേ ഇവളുടെ മുറചെറുക്കന്‍ കൂടുതല്‍ പന്തുകളുമായി വരും,അവന്‍റെ വരവിനായി ഞങ്ങള്‍ കാത്തിരിക്കുന്നു…
അതു പറയുമ്പോള്‍ സാരംഗിയുടെ കണ്ണുകള്‍ കൂടുതല്‍ പ്രകാശം,മുഖത്ത് ലജ്ജ, നുണക്കുഴി തെളിഞ്ഞു വന്നു…
അനുജനു പറയാനുള്ളത് ദീദിയുടെ കല്യാണത്തെക്കുറിച്ചുള്ള സങ്കൽപം ആയിരുന്നു ഗ്രാമത്തിലെ ഒരു ഉത്സവമാക്കും ഈ വിവാഹം..

സന്തുഷ്ടമായ ഒരു കുടുംബത്തിനെ പരിചയപ്പെടുത്തി നഗരകാഴ്ചയുടെ അന്നത്തെ എപ്പിസോഡ് പൂര്‍ത്തിയാക്കി.

Recent Stories

The Author

കൊല്ലം ഷിഹാബ്

16 Comments

Add a Comment
 1. v̸a̸m̸p̸i̸r̸e̸

  വളരെ നന്നായിട്ടുണ്ട് ഷിഹാബ്, വ്യത്യസ്തമായ ഒരു പ്രമേയത്തെ വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു…

 2. കൊല്ലം ഷിഹാബ്

  വളരെ സന്തോഷം ബ്രോ, നന്ദി…

 3. മനസിൽ തട്ടുന്ന ഒരു കഥ 💞💞💞

  1. കൊല്ലം ഷിഹാബ്

   ജോനാസ് വളരെ സന്തോഷം ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും…

 4. നല്ല സ്റ്റോറി ബ്രോ👍👍
  നല്ലൊരു സബ്ജക്ട്, അതിലും നല്ല അവതരണം😍

  1. കൊല്ലം ഷിഹാബ്

   താങ്ക്യൂ ബ്രോ, വിലയേറിയ വാക്കുകൾക്ക്…

 5. നന്നായി എഴുതി…
  ഇഷ്ടപ്പെട്ടു താങ്കളുടെ അവതരണ രീതി …
  ഇന്നത്തെ ലോകത്തെ വേറെ ഒരു ഭയാനകമായെ അവസ്ഥ …😐😐

  1. കൊല്ലം ഷിഹാബ്

   വളരെ സന്തോഷം , ഒപ്പം തന്നെ ഹൃദയം നിറഞ്ഞ നന്ദിയുണ്ട് നല്ല വാക്കുകൾക്ക്…

 6. നല്ലൊരു വിഷയത്തിന്റെ വ്യത്യസ്തമായ അവതരണം..
  ഇഷ്ടപ്പെട്ടു..വളരെ നല്ല കഥ.❤️
  അടുത്ത കഥക്കായി കാത്തിരിക്കുന്നു

  1. കൊല്ലം ഷിഹാബ്

   വളരെ നന്ദി ബ്രോ, താങ്കളുടെ നല്ല വാക്കുകൾക്ക് സന്തോഷം…

 7. ഇന്നത്തെ മുഖം നാളത്തെ ഇര!

  ഇരകളും വേട്ടക്കാരും…………!
  അതാണല്ലോ തലതിരിഞ്ഞ ഈ
  ലോകത്തിന്റെ നിലനിൽപ്പ്!

  1. കൊല്ലം ഷിഹാബ്

   Pk വളരെ സന്തോഷം അതെ പോലെ തന്നെ നന്ദിയും നല്ല വാക്കുകൾക്ക്…

 8. വളരെ മികച്ച കഥ, ആഖ്യാന ശൈലിയുടെ വ്യത്യസ്ഥത നന്നായി ആകർഷിച്ചു, കാലിക പ്രസക്തമായ വിഷയം, അഭിനന്ദനങ്ങൾ…

  1. കൊല്ലം ഷിഹാബ്

   താങ്ക്യൂ ജ്വാല, നല്ല വാക്കുകൾക്ക് വളരെ സന്തോഷം…

 9. വളരെ അധികം ഇഷ്ടപ്പെട്ടു bro. 👌👌😘😘

  1. കൊല്ലം ഷിഹാബ്

   വളരെ സന്തോഷം ബ്രോ, നന്ദി…

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com