ശിവതാണ്ഡവം 6 [കുട്ടേട്ടൻ] 246

Views : 38962

”  പറ്റില്ല ഫൈസലെ … ആ ഡികെ രണ്ടും  കൽപ്പിച്ചാണ് ഇറങ്ങിയത് ……….. എന്റെ ഊഹം ശരിയാണെങ്കിൽ ഇന്ന് ഇവിടെ ഡികെ എത്തും ” ശിവ പറഞ്ഞു

” നീ പെട്ടന്ന് അങ്ങോട്ട് ചെല്ല്   … എന്നിട്ടു ഞാൻ പറഞ്ഞത് പോലെ ചെയ്യ് …………..” ശിവ പറഞ്ഞു ……….

ഫൈസൽ അതിനു മറുപടി പറയാൻ നിന്നപ്പോഴേക്കും  ശിവ താഴേക്ക്

ഫൈസൽ അവിടെ നിന്നും അഞ്ജലി നിൽക്കുന്നിടത്തേക്കു പോയി

============================================

ശിവ താഴെ എത്തി  ………….  ശിവ എത്തിയതും വണ്ടിയിൽ നിന്നും ആളുകൾ ഇറങ്ങി എല്ലാവരുടെയും കയ്യിൽ ടൂൾസ് ഉണ്ടായിരുന്നു

എല്ലാവരും  വണ്ടിയിൽ നിന്നും ഇറങ്ങി ശിവയുടെ എതിരായി നിന്നു …………….
പെട്ടന്നാണ് അവരുടെ കൂട്ടത്തിലെ നേതാവ് എന്ന് തോന്നിക്കുന്ന ഒരുത്തൻ

” തല്ലികൊല്ലെടാ ആ പന്നിയെ …………” എന്ന് വിളിച്ചു പറഞ്ഞത്

അത് കേട്ടതും  അവിടെ ഉണ്ടായിരുന്നരിൽ രണ്ടു പേര്  മുന്നോട്ട് കുതിച്ചു ………….

അതിൽ ഒരുത്തൻ ശിവയുടെ അടുത്ത എത്തിയതും ശിവ തന്റെ വലതു കാൽ ഉയർത്തി അവന്റെ നെഞ്ചിൻകൂടു  നോക്കി  അഞ്ചു ചവിട്ടി ………….. ചവിട്ടുകൊണ്ട  അവൻ തെറിച്ചു വീണു അവന്റെ തൊട്ടു പിന്നിലായി  വന്നവൻ തന്റെ കയ്യില്ല് വാൾ  ശിവയുടെ നേരെ വീശിയതും ശിവ ഒഴിഞ്ഞു മാറി ……………പക്ഷെ ശിവയുടെ ഇടത്തെ കൈയുടെ താഴെ ചെറുതായി വാൾ കൊണ്ട് മുറിവ് പറ്റി

മുറിവ് പറ്റിയ ശിവ തന്റെ കൈ ഒന്ന് കുടഞ്ഞു എന്നിട്ടു അവനു നേരെ തിരിഞ്ഞു  ….. അയാൾ വീണ്ടും വാൾ ഓങ്ങിയതും  ശിവ അവന്റെ   കയ്യിൽ കയറി പിടിച്ചു   എന്നിട്ടു ആ കൈ പിടിച്ചു  തിരിച്ചു ……. കൈ വേദനിച്ചതും അയാൾ വാളിന്റെ പിടി വിട്ടു …….. പിന്നെ ശിവ അവന്റെ അടിവയറ്റിൽ തന്റെ മുട്ടുകള് കയറ്റി ഇടിച്ചു അടികൊണ്ട അവൻ ശ്വാസം കിട്ടാതെ താഴേക്ക് കുഴഞ്ഞു വീണു ……….

അവൻ വീണതും അവിടെ ഉണ്ടായിരുന്ന ബാക്കി ഉള്ള ആളുകൾ അവനു നേരെ കുതിച്ചു  അവർ അവന്റെ അടുത്ത് എത്താൻ ആയതും  പെട്ടന്നാണ് അവരുടെ  ഇടയിലേക്ക്  പൊടി പറത്തിക്കൊണ്ട് ഒരു   ബെൻസ് കാർ വന്നു നിന്നതു ……………  അതിന് തൊട്ടു പിന്നാലെ വേറെയും വാഹനങ്ങളും വന്നു നിന്നു അത് കണ്ടതും ശിവയുടെ നേരെ പാഞ്ഞടുത്ത ഗുണ്ടകൾ അവിടെ തന്നെ നിന്നു ….. കാറിന്റെ പിന്നിലുള്ള വാഹനങ്ങളിൽ നിന്നും തോക്കുധാരികൾ ആയ കുറച്ചുപേർ ഇറങ്ങി അവരെ കണ്ടതും ശിവയെ തല്ലാൻ വന്ന ഗുണ്ടകൾ ഒന്നു പകച്ചു ….. തോക്കുധാരികളിൽ  നേതാവ് എന്ന് തോന്നിക്കുണ ഒരുത്തൻ  വണ്ടിയുടെ മുൻസീറ്റിൽ നിന്നും ഒരു ഷോട് ഗൺ എടുത്തു…….. എന്നിട്ട് ശിവയെ തല്ലാൻ വന്ന ഗുണ്ടകൾക്ക് നേരേ തിരിഞ്ഞു അതിന് ശേഷം ഷോട് ഗൺ  ലോഡ്  ചെയ്തു അവരുടെ നേരേ നീട്ടി  അത് കണ്ട ഗുണ്ടകൾ രണ്ടടി മുന്നോട്ട് വെച്ചതും  ഷോട് ഗൺ പിടിച്ച ആൾ അവർക്ക് നേരെ വെടിയുതിർത്തു ……

“ഉന്നം തെറ്റിയതോ മണ്ണ് ടെസ്റ്റ് ചെയ്തതോ അല്ല …. ജീവനിൽ കൊതിയില്ലാത്തവർക്ക് മുന്നോട്ട് വരാം ….” അയാൾ പറഞ്ഞു

അത് കേട്ടതും ഗുണ്ടകൾ പരസ്പരം നോക്കി എന്നിട്ട് അവിടെ നിന്നും തിരിച്ചു പോയി……

എന്താ നടക്കുന്നത് എന്നറിയാതെ ശിവ അവിടെ തന്നെ നിന്നു……..  നേരത്തേ വന്ന ഗുണ്ടകൾ തിരിച്ചു പോയതും  തന്റെ മുന്നിലായി നിർത്തിയിട്ട  കാറിന്റെ ഡ്രൈവർ സീറ്റിൽ നിന്നും ഒരാൾ ഇറങ്ങി …… അയാളെ കണ്ടതും അവിടെ ഉണ്ടായിരുന്ന ഗുണ്ടകൾ അല്പം പിന്നോട്ട് മാറി നിന്നു ……..

അയാൾ ശിവയുടെ നേരെ തിരിഞ്ഞു അപ്പോഴാണ് ശിവ ശരിക്കും ആളെ കാണുന്നത് …. അയാളെ കണ്ടതും ശിവയുടെ നെറ്റി ചുളിഞ്ഞു ……….

അയാൾ ശിവയുടെ അടുത്തേക്ക് നടന്നു…

“എന്താ ശിവ എന്നെ നീ മറന്നോ…” അയാൾ ചോദിച്ചു

“അതെന്ത് ചോദ്യമാ  മിസ്റ്റർ ഡിക്സൺ ഡേവിഡ് …… അത്ര പെട്ടന്ന് ഒന്നും നിന്നെ മറക്കാൻ പറ്റുമോ….?” ശിവ പറഞ്ഞു…

Recent Stories

23 Comments

  1. ഡ്രാക്കുള

    ഇതിൻറെ അടുത്ത ഭാഗം എന്ന് വരും ….എന്താണ് അപ്രൂവൽ കൊടുക്കാത്തത്
    നല്ല നല്ല കഥകൾ മനപ്പൂർവ്വം അപ്രൂവൽ കൊടുക്കാതിരിക്കുകയാണ് അഡ്മിൻ ഇതേ അവസ്ഥ തന്നെയാണ് KK യിലും എന്തൊരു കഷ്ടമാണിത്😪😪 ….വായനക്കാരെയും യാതൊരു പ്രതിഫലേഛകൂടാതെ കഥയെയുതുന്നവരെയും നിരുൽസാഹപ്പെടുത്തുന്ന ഈ പ്രവണത അഡ്മിൻ അവസാനിപ്പിക്കണം🙏🙏🙏🙏🙏🙏🙏🙏🙏

  2. ഡ്രാക്കുള

    അടുത്ത ഭാഗം എന്ന് വരും

  3. വിശ്വാമിത്രൻ

    Super bro

  4. 💓💓😍😍

  5. Innu adutha part varumo???
    Waiting for Shiva IAS

    1. കുട്ടേട്ടൻ

      Next പാർട്ട്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്…. അപ്രൂവൽ കിട്ടിയിട്ടില്ല

      1. ഡ്രാക്കുള

        എന്താണ് അപ്രൂവൽ കിട്ടാതിരിക്കുന്നത് 🤔🤔🤔🤔😪😪😪😪😪

  6. 🤩😍 ഇന്ന് വൈകീട്ട് ആണോ ഉദ്ദേശിച്ചത്?

  7. Sett aakk sett akk sett akkk POWERU VARATTTE

  8. പൊളിച്ചു ബ്രോ

  9. ഗുഡ്, കൃത്യനിഷ്ട വേണം. എന്ത് എഴുതിയാലും നല്ലതാണ്. സമയത്തു പ്രസിദ്ദികരിച്ചാൽ.

  10. നന്നായിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  11. Poliye poli ❤️😍😍😍

    1. Nannayi eythunund …
      Suspensukl koodi verund kond … Intrsting koodthaalavunund …
      Sherikkum orupaad ishtaayi … 🧡🧡

  12. മുൻപ് ഈ കഥ കണ്ടിരുന്നെങ്കിലും വായിക്കാൻ കഴിഞ്ഞിരുന്നില്ല ഇന്നാണ് എല്ലാ അധ്യായങ്ങളും വായിച്ചു തീർത്തത് ഇഷ്ടായി ത്രസിപ്പിച്ചു നിർത്തുന്ന എഴുത്ത്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  13. വേട്ടക്കാരൻ

    കുട്ടേട്ടാ ഈ പാർട്ടും തകർത്തു.സൂപ്പർ

  14. Super..nalloru action thriller..with love 💖💖 pinne next part naleyano

    1. നന്നായിരിക്കുന്നു.അടുത്ത ഭാഗത്തിനായി കട്ട waiting

  15. പോളിയെ പൊളി സൂപ്പർ

  16. Bro nice ….

  17. bro friday ene udeshichate nale aano(18-9-20)

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com