Views : 780

രാത്രിയിൽ സംഭവിച്ചത് [ലിജു ജേക്കബ്] 53

രാത്രിയിൽ സംഭവിച്ചത്

Raathriyil Sambhavichathu | Author : Liju Jacob

 

രാവിലെ പത്രത്താളുകളിലൂടെ കണ്ണുകൾ പായുമ്പോൾ, പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ട വാർത്തയിൽ മിഴികൾ ഉടക്കി അറിയാതെ ഞാനൊന്നു ഞെട്ടി. ആ വാർത്ത എന്നെ ചില പഴയ ഓർമ്മകളിലേക്ക് ഞാനറിയാതെ കൂട്ടിക്കൊണ്ടു പോയി. പൂർണ്ണമായും മറന്നു വന്നു ഞാൻ കരുതിയ ചില ഓർമ്മകൾ ! ചെയ്തു പോയത് ശരിയോ തെറ്റോ എന്ന ചിന്തയിൽ ഇന്നും ഞാൻ ശങ്കിച്ചു പോകുന്ന ഓർമ്മകൾ ! ഇപ്പോൾ ആ സ്മരണകൾ ഒക്കെ ചോര നിറമാണ്ട്, എൻ്റെ ചുറ്റും ഭ്രമണം ചെയ്യുന്നതു പോലെ പോലെ എനിക്ക് തോന്നി. രണ്ടു വർഷങ്ങൾക്കപ്പുറം ഉള്ള ഒരു രാത്രിയാണ് ഇപ്പോഴും എന്നെ ഇങ്ങനെ ശക്തിയായി പിടിച്ചു നിൽക്കുന്നത്.
പ്രിയ സുഹൃത്തേ, വേദനയോടെ ഞാനത് നിങ്ങളുടെ മുൻപിൽ തുറന്നു വയ്ക്കാം. നിലാവുദിക്കാത്ത. നക്ഷത്രങ്ങൾ മിഴികൾ അടച്ച ഒരു കറുത്ത രാത്രി ആയിരുന്നു അന്ന്. ഒരു ദൂരെ യാത്രയുടെ പകുതിയിലാണ് മഹാനഗരത്തിൽ ആ രാത്രി ഞാൻ എത്തിച്ചേർന്നത്. പരിചയമുള്ള സുഹൃത്ത് ഒരാൾ അവിടെ എനിക്ക് ഉണ്ടായിരുന്നെങ്കിലും രാത്രിയിൽ അവനെ ബുദ്ധിമുട്ടിക്കാൻ ഔചിത്യബോധം എന്നെ അനുവദിച്ചില്ല. അടുത്തു കണ്ട ഒരു ലോഡ്ജിൻ്റെ ബോർഡു നോക്കി, ഒരിട റോഡിലൂടെ ഞാൻ നടന്നു. തെരുവുവിളക്കുകൾ കത്താത്ത വഴിയിൽ, എപ്പോഴും എൻ്റെ സഹചാരിയായി കൈയ്യിലുണ്ടായിരുന്ന ചെറിയ പെൻടോർച്ച് എനിക്ക് വഴി കാട്ടിത്തന്നു. രണ്ടു നിലകളിലായി ഒരിടത്തരം ലോഡ്ജയിരുന്നു അത്. കനത്ത ഇരുളിനെ മറക്കാൻ അതിൻ്റെ മുമ്പിലായി ഒരു ബൾബ് മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു. ഏതോ യക്ഷിക്കഥയിലെ പ്രേതഭവനം പോലെയാണ് അപ്പോൾ എനിക്ക് തോന്നിയത്. രാത്രിയേറിയിരുന്നത് കൊണ്ടും, ഞാനാകെ ക്ഷീണിതനായതുകൊണ്ടും ഈ രാത്രി അവിടെ കഴിഞ്ഞുകൂടാൻ ഞാൻ തീരുമാനിച്ചു.
അകത്ത് കടന്നപ്പോൾ മാനേജരുടെ കസേരയിൽ ഒരാൾ ഇരുന്നു ഉറക്കം തൂങ്ങുന്നു. അയാളെ തട്ടിയുണർത്തിയപ്പോൾ, ഉറക്കം മുറിച്ച ദേഷ്യത്തോടെ അയാളൊന്ന് തുറിച്ച് നോക്കി. ആവശ്യം പറഞ്ഞപ്പോൾ ഉറപ്പിച്ചതോടെ എഴുതുന്ന ബുക്ക് അയാൾ എൻ്റെ നേർക്ക് നീക്കിവെച്ചു. ഞാൻ എൻ്റെ പേരതിൽ കുറിച്ചപ്പോഴേക്കും താക്കോലെടുത്ത് കയ്യിൽ തന്ന്, അയാൾ വീണ്ടും ഉറങ്ങി തുടങ്ങി അത്യാവശ്യക്കാരൻ ഞാൻ ആയതു കൊണ്ട് കൂടുതൽ ഒന്നും സംസാരിക്കാതെ താക്കോലുമായി ഞാൻ എൻ്റെ മുറിനമ്പറും പരതി നടന്നു.
എന്ത് ഞാൻ പരത്തി പറയുകയാണെന്നോ? ക്ഷമിക്കു സുഹൃത്തേ, അത് എൻ്റെ ഒരു ശീലമായിപ്പോയി കഴിവതും ഞാൻ ശ്രമിക്കാം.
മുറി കണ്ടുപിടിച്ച്, വാതിൽ തുറന്നു ഞാൻ അകത്തു കടന്നു. കൈയിലുണ്ടായിരുന്ന ബാഗ് മേശമേൽ വെച്ച്, ഷർട്ടൂരി അതിൻ്റെ മുകളിൽ ഇട്ട്, കട്ടിലിൽ കയറി ഞാൻ മലർന്നു കിടന്നു. യാത്രാ ക്ഷീണം കാരണം കിടന്ന പാടേ, ഞാൻ ഉറങ്ങിപ്പോയി.
വാതിലിൽ ആരോ തട്ടുന്നത് കേട്ടാണ് ഞെട്ടിയുണർന്നത്. സ്ഥലകാലബോധം കിട്ടാൻ കുറച്ചു നിമിഷങ്ങൾ എടുത്തു. കഴിക്കും വാതിലിലെ തട്ടലിന് ശക്തിയേറിയിരുന്നു. ഈ രാത്രിയിൽ ഇതാര് എന്ന് മനസ്സിൽ കരുതി, ഉറക്കച്ചടവോടെ ഞാൻ വാതിൽ തുറന്നതും ഒരു പെൺകുട്ടി (പെൺകുട്ടി എന്ന് പറയാമോ ഏകദേശം പതിനാറ്, പതിനേഴ് വയസ്സ് കാണും) മുറിക്കുള്ളിലേക്ക് പാഞ്ഞു കയറി. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഞാൻ സ്തംഭിച്ചു നിന്നു.
“സാർ എന്നെ വിട്ടു കൊടുക്കല്ലേ, അവരെന്നെ നശിപ്പിക്കും ! “അവൾ കരയുകയായിരുന്നു.
അപ്പോഴേക്കും അവർ അവൾക്കു പിന്നാലെ എത്തി. അവർ നാലഞ്ചു പേർ ഉണ്ടായിരുന്നു!
തടിമാടന്മാർ!’
” വാടീ ഇവിടെ …..”
എനിക്ക് തടയാൻ കഴിയും അവിടെ നിന്നും അവർ അവളെ വലിച്ചിഴച്ചുകൊണ്ടുപോയി പോകുമ്പോൾ ഒരു അതിൽ ഒരാൾ എന്നെ രൂക്ഷമായി നോക്കി നോട്ടത്തിൽ ഭീഷണി ഞാൻ തിരിച്ചറിഞ്ഞിരുന്നു. എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ അവളുടെ മുഖം മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല.
മഹാനഗരത്തിൽ ഒരു സാധാരണ സംഭവം ആണെന്നോ? സുഹൃത്തേ, നിങ്’ങൾ ഈ പത്രം ശ്രദ്ധിക്കൂ.. പെൺവാണിഭത്തിന് രണ്ട് യുവതികൾ അടക്കം ആറുപേർ പിടിയിൽ എന്ന്. അതിൽ എന്താണെന്നോ? അതിൽ ഒരു യുവതി അന്ന് എൻ്റെ മുറിയിൽ ഓടിവന്ന ആ പെൺകുട്ടിയാണ്! (ഫോട്ടോ കാണുന്നില്ല?) ഞാനും ഉണ്ടാകുമോ ഇനി അതിലൊരു പ്രതിയായി ? കാരണം , അന്ന് ഞാൻ ശ്രമിച്ചിരുന്നെങ്കിൽ എനിക്ക് അവളെ ഈ ദുരിതത്തിൽ നിന്നും രക്ഷിക്കാമായിരുന്നില്ലേ ?അല്ല ഞാനും ഒരു പ്രതി അല്ലേ?

Recent Stories

The Author

ലിജു ജേക്കബ്

18 Comments

Add a Comment
 1. Valare nannayi ezhuthi !
  Nalloru theme.. ezhuthu pazhaya pala ezhuthujkareyum ormippichu..
  veendum varika (kshamikkuka, smileykal kanunnilla)…

  1. Thanks bro

 2. നല്ലൊരു എയുത് … 👌🏼

  1. നന്ദി

 3. നന്നായി എഴുതി…

  1. നന്ദി

 4. Gud work man👌👌❤❤❤❤😍😍😍

 5. നല്ല എഴുത്ത് ബ്രോ.. ❤️

 6. നല്ലോരു കുഞ്ഞു കഥ 👏👏👏👏👍👍👍

 7. Kurachu vakkukaliloode samoohathile chila കറപുരണ്ട യാഥാർഥ്യങ്ങളെ തുറന്നു കാണിച്ചുകൊണ്ടുള്ള മനോഹരസൃഷ്ടി

  1. നന്ദി❤

 8. ഒന്നാന്തരം എഴുത്ത്..👌
  ഇഷ്ടപ്പെട്ടു..വളരെ മികച്ചൊരു ചെറുകഥ..
  വീണ്ടും എഴുതുക..അടുത്ത കഥക്കായി കാത്തിരിക്കുന്നു❤️

  1. നന്ദി

  1. Thanks Bro

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com