♥️ പാർവതി പരിണയം ♥️ [പ്രൊഫസർ ബ്രോ] 169

“പറയു റോയിച്ചാ “

“ഞാൻ ഇത് പറഞ്ഞാൽ തനിക്കു എന്നോടുള്ള മനോഭാവത്തിൽ യാതൊരു മാറ്റവും വരരുത്, തനിക്കു താല്പര്യം ഇല്ലെങ്കിൽ നമുക്ക് എന്നും നല്ല സുഹൃത്തുക്കൾ ആയി തുടരാം “

പാർവതി ഒന്നും പറഞ്ഞില്ല

“എടൊ എനിക്ക് തന്നെ ഇഷ്ടമാണ്, കല്യാണം കഴിച്ചാൽ കൊള്ളാം എന്നുണ്ട് “

റോയ് എങ്ങനെയോ അത്രയും പറഞ്ഞൊപ്പിച്ചു ഒരു മറുപടിക്കായി അവളുടെ മുഖത്തേക്ക് നോക്കി, ഒരുപാട് നേരത്തെ മൗനത്തിനു ശേഷം അവൾ തുടങ്ങി

“റോയിച്ചാ റോയിച്ചനെ എല്ലാവർക്കും ഇഷ്ടമാകും, റോയിച്ചൻ നല്ലവനാണ് സ്നേഹമുള്ളവനാണ് എന്നെ സ്വാധീനിച്ചിട്ടുള്ള പുരുഷന്മാരിൽ രണ്ടാമത്തെ ആൾ റോയിച്ചനാണ്, ഒന്നാമത്തെ ആൾ എന്റെ അച്ഛനും, ഞാൻ ഒരിക്കലും എന്റെ അച്ഛന് വിഷമം ഉണ്ടാക്കുന്ന ഒന്നും ചെയ്യില്ല “

“ഞാൻ രാഘവേട്ടനോട് സംസാരിക്കാം “

“അത് വേണ്ട റോയിച്ചാ, അങ്ങനെ ചെയ്‌താൽ ഇത് ഞാനും അറിഞ്ഞിട്ടാണെന്നേ അച്ഛൻ കരുതൂ, അച്ഛന്റെ അടുത്തുനിന്നു കുറ്റപ്പെടുത്തി ഉള്ള ഒരു നോട്ടം പോലും എനിക്ക് സഹിക്കാൻ പറ്റില്ല, അതുകൊണ്ട് ഇത് വേണ്ട നമുക്ക് എന്നും നല്ല സുഹൃത്തുക്കളായി തുടരാം “

അവസാനം അവളുടെ മനസ്സിനെ ബുദ്ധി ജയിച്ചിരിക്കുന്നു

 

“റോയിച്ചാ “

പഴയ ഓർമകളിൽ വീണുപോയിരുന്ന റോയിയെ ആ വിളിയാണ്, യാഥാർഥ്യത്തിലേക്ക് കൊണ്ടുവന്നത്, റോയ് നേരെ നോക്കുമ്പോൾ കാണുന്നത് തനിക്കു മുന്നിൽ നിൽക്കുന്ന പാർവതിയെ ആണ്

“ആ പാർവതി പറയടോ “

അവൻ തന്നാൽ കഴിയുന്ന അത്രയും സാധാരണത്വം വാക്കുകളിൽ കൊണ്ടുവരാൻ ശ്രമിച്ചു,

“ഒന്നൂല്ല, ചുമ്മാ കാണണം എന്ന് തോന്നി “

അവൾ അവന്റെ അടുത്ത് കല്യാണ ആലോചനയുടെ കാര്യം പറയാൻ വന്നതാണെങ്കിലും അതിനുള്ള ധൈര്യം കിട്ടിയില്ല

“ആണോ, എടൊ എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ട് നമുക്ക് വന്നിട്ട് കാണാം “

ഇനി അവളുടെ അടുത്ത് നിന്നാൽ എല്ലാം കയ്യിൽ നിന്നും പോകും എന്ന് മനസ്സിലാക്കിയ റോയ് അവിടെ നിന്നും പോകാനായി ഒരു കള്ളം പറഞ്ഞു

“ശരി റോയിച്ചൻ പൊയ്ക്കോ, നമുക്ക് പിന്നെ സംസാരിക്കാം “

പാർട്ടി ഓഫീസിൽ റോയ് മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളു ,അപ്പോളാണ് രാഘവൻ അങ്ങോട്ടേക്ക് വരുന്നതു

“ആ രാഘവേട്ടാ വാ “

റോയ് ഇരുന്ന കസേരയിൽ നിന്നും എഴുന്നേറ്റു രാഘവനെ സ്വീകരിച്ചു

“മോനെ റോയ്, എന്തുണ്ടു വിശേഷം “

“സുഖമാണ് രാഘവേട്ട… “
അവന്റെ മുഖത്തുള്ള സങ്കടം അയാൾ കാണാതെ ഇരിക്കാൻ അവൻ ഒരുപാട് പ്രയത്നിക്കേണ്ടി വന്നു

“പിന്നെ നീ പറഞ്ഞത് പോലെ ഞാൻ ഇന്നലെ പാറുവിനോട് ചോദിച്ചൂട്ടോ അവളുടെ മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്ന് “

റോയ് അത് കേൾക്കാനുള്ള ആകാംക്ഷയിൽ ചെവി കൂർപ്പിച്ചു

“ഞാൻ ഇന്നലെയെ പറഞ്ഞില്ലെടോ, എന്റെ മോൾ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ആദ്യം എന്നോടെ പറയു എന്ന് “

21 Comments

  1. സഖാവ് റോയ് – ശരി
    ഭാര്യ പാര്‍വതി – ഹ്മ് വളരെ നല്ലത്.
    മകളുടെ പേര് റേച്ചല്‍ – ഹാ സഖാവ് തന്നേ……

    1. ഇതിനു മറുപടി ഞാൻ എന്ത് പറയാനാണ് ബ്രോ… മകളുടെ പേര് റേച്ചൽ എന്നിടാനുള്ള കാരണവും കഥയിൽ തന്നെ ഉണ്ട്… കഥ മുഴുവൻ വായിച്ചിരുന്നെങ്കിൽ നന്നായി മനസ്സിലാകുമായിരുന്നു…

    2. Athenna സഖാവിന്റെ മക്കൾക്ക് Rachel എന്ന് പേരു ഇടത്തില്ലേ?

    1. പ്രൊഫസർ ബ്രോ

      ???

  2. ദാമോദർ ജി

    പ്രൊഫസർ ബ്രോ.

    പൊളി ? അടിപൊളി കഥ ♥️

    ഒരുപാട് ഇഷ്ട്ടം ആയി ❤️❤️

    സ്നേഹത്തോടെ ❤️❤️❤️

    1. പ്രൊഫസർ ബ്രോ

      വളരെ സന്തോഷം ദാമോദർ ജി ♥️

    1. പ്രൊഫസർ ബ്രോ

      ബ്രോ… ♥️♥️♥️

  3. Ishtaayi .. ???

    1. പ്രൊഫസർ ബ്രോ

      വളരെ സന്തോഷം

  4. ❤️❤️❤️

    1. പ്രൊഫസർ ബ്രോ

      ???

  5. ♨♨ അർജുനൻ പിള്ള ♨♨

    ?????

    1. പ്രൊഫസർ ബ്രോ

      പിള്ളേച്ചാ… ♥️

  6. കൊള്ളാം, നന്മയുള്ള കഥ, മികച്ച രീതിയിൽ എഴുതി, ആശംസകൾ…

    1. പ്രൊഫസർ ബ്രോ

      വളരെ നന്ദി ജ്വാല ♥️

  7. ༻™തമ്പുരാൻ™༺

    ???

    1. പ്രൊഫസർ ബ്രോ

      ????

  8. മിഖായേൽ

    ?

    1. പ്രൊഫസർ ബ്രോ

      ♥️

Comments are closed.