താമര മോതിരം 10 [Dragon] 404

ആരും തന്നെ ഉണ്ടായിരുന്നില്ല പകരം – കരയിൽ നിറയെ കല്ലുകൾ ശേഖരിച്ചു വെച്ചിട്ടുണ്ടായിരുന്നു – ശെരിക്കും ധാരാളം കല്ലുകൾ – അവർക്കു ഈ തവണ എത്രത്തോളം കല്ലുകൾ വീണോ – അത്രയും കല്ലുകൾ ഉണ്ടായിരുന്നു .

അതിശയത്തോടെ അവിടെ മുഴുവൻ നോക്കിയാ കാണിയപ്പൻ കണ്ടതു തടാകത്തിൽ നിന്നും കയറി വരുന്ന ആ പയ്യനെ ആണ് – ഏകദേശം ഇരുപത്തി അഞ്ച പ്രായം ഉള്ള ആ പയ്യനെ കണ്ടപ്പോൾ ശെരിക്കും ഇന്നലെവരെ കണ്ട ഒരാൾ ആയി ചുരുളിക്ക് തോന്നിയതേ ഇല്ല

അത്രയ്ക്ക് ശെരിക്കും തേജസിയായ മുഖത്ത് ഒരു ചെറു പുഞ്ചിരി ഉണ്ടാരുന്നു – കരയിലേക്ക് വന്ന ആ ചെറുപ്പക്കാരനെ കണ്ടു ചുരുളി വിളിച്ചു –

ഡാ …..മനു —- ഡാ നിനക്ക് എങ്ങനെ ഉണ്ട് – നീ എവിടെ ആയിരുന്നു

അവൻ ഒന്നും മിണ്ടാതെ കയ്യിൽ ഉണ്ടായിരുന്ന കല്ലുകൾ ശേഖരിച്ച കല്ലുകളിൽ കൊണ്ട് പോയി ഇട്ടിട്ടു തിരികെ വീണ്ടും തടാകത്തിലേക്ക് ഇറങ്ങാൻ തുടങ്ങി

അവൻറെ കയ്യിൽ കയറി പിടിച്ചു – വിളിച്ചു – മനു – ഡാ മനീഷേ നിനക്കിതെന്താ പറ്റിയേ

ചുരുളിയുടെ മുഖത്തേക്ക് നോക്കിയ മനു – ഒരു ചിരി ചിരിച്ചു – പിന്നെ പതിയേ തടാകത്തിലേക്ക് ഇറങ്ങി – അടിത്തട്ടിലേക്ക് മുങ്ങി പോയി –  നേരം കഴിഞ്ഞിട്ടും മനുവിനെ കണ്ടില്ല

അവിടെ നടക്കുന്നതൊക്കെ കണ്ടു കണ്ണുതള്ളി നിൽക്കുകയാണ് കാണിയയപ്പൻ –

ഒരു മനുഷ്യന് താങ്ങാൻ ആകുന്നതിന്റെയും അപ്പുറം സമയമായിട്ടും മനുവിനെ പുറത്തേക്കു കണ്ടില്ല –

അടിത്തട്ട് താളിന് ജലം നിറഞ്ഞ ആ തടാകത്തിലെ അടിവശത്തു വരെ അവർ മനു വിനെ കണ്ടിരുന്നു – അതിനു ശേഷം അവനെ കാണുന്നില്ല –

ഏകദേശം പത്തു മിനിട്ടു കഴിഞ്ഞപ്പോൾ മനു വീണ്ടും അടിത്തട്ടിൽ നിന്നും കരയിലേക്ക് വന്നു കുറച്ചു കൂടി കല്ലുകൾ ആ കൂമ്പാരത്തിലേക്കു നിക്ഷേപിച്ചു – തിരിച്ചിറങ്ങി പോകാൻ തുടങ്ങി –

വീടും അവന്റെ മുന്നിലേക്ക് കയറി നിന്ന ചുരുളി അവനെ കുലുക്കി വിളിച്ചു – മനു നീ എന്തൊക്ക്യാ ഈ കാണിക്കുന്നത് – ഡാ

വീണും ചുരുട്ടിയെ മാറി കടന്നു മുന്നോട്ടു പോകാൻ തുടങ്ങിയ മനുവിനെ കാണിയപ്പൻ കടന്നു പിടിച്ചു ശേഷം കയ്യിൽ ഉണ്ടായിരുന്ന രക്ഷ അവന്റെ കയ്യിൽ കെട്ടി

ആ നിമിഷത്തിൽ മനുവിന്റെ ബോധം മറഞ്ഞു താഴെ വീണു.

അപ്പോൾ തന്നെ കാണിയപ്പൻ അവനെ എടുത്തു ഏറുമാടത്തിലേക്കു കൊണ്ട് പോകുവാൻ പറഞ്ഞു. ചുരുളിയും കൂടെ ഉള്ള ഒരുവനും കൂടെ അവനെയും കൊണ്ട് ഏറുമാടത്തിലേക്കു പോയി.

ശേഷം കാണിക്കാനും ഒരാളും കൂടെ മനു ശേഖരിച്ച കല്ലുകൾ വാരി ചാക്കുകളിൽ നിറയ്ക്കാൻ തുടങ്ങി – സ്വാമി പറഞ്ഞിട്ടുള്ളത് പോലെ ഒരു കല്ലുകളിൽ പോലും താമരയുടെ യാതൊരു വേരുകളോ ഒന്നും കണ്ടെത്തിയില്ല –

മാത്രമല്ല സാധാരണ ഉള്ള കല്ലുകളിൽ നിന്നും വളരെ വൃത്തിയുള്ളതും തിളക്കമുള്ള കല്ലുകൾ ആണ് ഇതെന്നും കാണിയപ്പന് തോന്നി.

ആ കല്ലുകളൊക്കെ പെറുക്കി ചാക്കുകളിൽ നിറച്ചു രണ്ടു ചാക്കും എടുത്തു അവർ ഏറുമാടത്തിലേക്കു പോയി,അവിടെ അപ്പോഴും മനുവിന് ബോധം വന്നിട്ടുമുണ്ടായിരുന്നില്ല,

കുറച്ചു കഴിഞ്ഞു ചുരുളി കയ്യിലുണ്ടായിരുന്ന വെള്ളം കുറച്ചെടുത്തു മനുവിന്റെ മുഖത്തു തളിച്ച് അവനെ കുലുക്കി വിളിച്ചു – എന്നാൽ മനുവിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല

കാണിയപ്പൻ മനുവിന്റെ അടുക്കൽ വന്നു ശേഷം അവന്റെ കയ്യിൽ കെട്ടിയിരുന്ന രക്ഷ അഴിച്ചെടുത്തു, അത് തന്റെ കയ്യിലുള്ള ചെറിയ ബാഗിൽ ഇട്ടു നിവർന്ന കാണിയപ്പൻ കാണുന്നത് എണീറ്റിരിക്കുന്ന മനുവിനെയാണ്

ഉറക്കത്തിൽ നിന്ന് എന്നപോലെ എണീറ്റിരുന്നു എല്ലാപേരെയും നോക്കി

65 Comments

  1. കഥയുടെ രൂപ മാറ്റം ഒന്നും മനസ്സിലാകുന്നില്ല കുറെയുണ്ട് അറിയാൻ ദയവായി പ്രൂഫ് റീഡിംഗീങ്ങ് സീരിയസ്സായി എടുക്കുക. കാരണം കഥയുടെ ഭംഗി അക്ഷരതെറ്റുകൾ തെറ്റായ വാക്കുകൾ വന്നു കയറുന്നുണ്ട് ഇടയിൽ എവിടെക്കയോ ഹർഷന്റെ സ്വാധീനം കടന്നുവരുന്നുണ്ട് കഥയിൽ

  2. *വിനോദ്കുമാർ G*

    കഥ
    മുന്നോട്ടു പോകുന്നത് അനുസരിച്ചു കഥയുടെ രൂപവും ഭാവവും മാറുന്നുണ്ട് കൊള്ളാം സൂപ്പർ

  3. ബ്രോ time vallathum paranjarnnu?

    1. അടിപൊളി ബ്രോ ?

Comments are closed.