Views : 2040

കുഞ്ഞു മന്ദാരം [സുമിത്ര] 89

കുഞ്ഞു മന്ദാരം  

Kunju Mantharam | Author : Sumithra

 

അമ്മു   കുഞ്ഞൂട്ടന്റെ  കുഞ്ഞു കണ്ണുകളിലേക്കു   കൺചിമ്മാതെ നോക്കി ഇരുന്നു..  കുഞ്ഞൂട്ടൻ നല്ല മയക്കത്തിൽ ആണ്….. 

അവന്റെ കുഞ്ഞു  ശിരസ്സിൽ അവൾ  വാത്സല്യത്തോടെ തലോടി… അമ്മയുടെ സ്പർശനത്തിന്റെ  ചൂട്  അറിഞ്ഞു കാണണം  അവന്റെ  ചെറുചുണ്ടിൽ ഒരു    കൊച്ചു പുഞ്ചിരി വിരിയുന്നത് അമ്മുവിന്  കാണാമായിരുന്നു…. അച്ഛന്റെ മകൻ തന്നെ അവൾ മനസ്സിൽ മന്ത്രിച്ചു…

 

അമ്മുവും ഹരിയും  ചെറുപ്പം മുതൽക്കേ ഒരുമിച്ചു കളിച്ചു വളർന്നു പരസ്പരം   സ്നേഹിച്ചു വിവാഹം കഴിച്ചവർ ആണ്…..

 

അമ്മുവിന്  അച്ഛനും അമ്മയും രണ്ടു  സഹോദരിമാരും  ആണ് ഉള്ളത്…

 

ഹരി ആണെങ്കിൽ  അച്ഛനും അമ്മയ്ക്കും ഒറ്റ മകൻ ആണ്…

 

മുംബൈയിൽ   ആണ് ഹരി  ജോലി ചെയ്യുന്നത്..  വിവാഹശേഷം  ഹരി  അമ്മുവിനെ കൊണ്ടു മുംബൈയിലേക്ക്‌ വന്നു…

 

കുസൃതികളും കുറുമ്പുകളും  ഇണക്കവും  പിണക്കങ്ങളും  സന്തോഷവും സമാധാനവും  നിറഞ്ഞ അവരുടേത്  മാത്രമായ  സ്നേഹത്തിന്റെ ഒരു  കൊച്ചു സ്വർഗ്ഗം അവർ പണിതുയർത്തി…..

 

അമ്മുവിന്റെ കണ്ണിലെ പ്രകാശം  അതാണ് ഹരി.. കടലിന് കരയോടുള്ള പ്രണയം പോലെ…..  മഴതുള്ളികൾ മണ്ണിൽ അലിഞ്ഞു  ചേരും പോലെ അവനോട് അലിഞ്ഞു ഇല്ലാതാവണം  എന്നാണ്  അമ്മുവിന്റെ മോഹം….

 

Recent Stories

The Author

സുമിത്ര

108 Comments

Add a Comment
  1. One of the best moments in every womens life .loved it 😍

  2. Lovely story sister 💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

  3. Hai sumithra chechi orupad ishtapettu 😘

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com