താമര മോതിരം 10 [Dragon] 404

സഞ്ജു അകത്തേക്ക് കയറി അവളോട് ചോദിച്ചു :- ഡി നീ എന്താ അവനെ പറഞ്ഞെ

ദേവു ;- ഞാൻ ഒന്നും പറഞ്ഞില്ല – നിങ്ങൾ ഒച്ച ഉണ്ടാക്കിയപ്പോൾ ആണ് ഞാൻ എണീറ്റത്

സഞ്ജു:- ഓഹോ ,അപ്പോൾ മോളുടെ മുഖത്തെന്താ ഒരു കള്ളാ ലക്ഷണവും നാണവും

ദേവു ;- ഹേയ് അങ്ങനെ ഒന്നും ഇല്ല. നിനക്ക് തോന്നുന്നത

സഞ്ജു:-ഡി മോളെ നീ ആരോടാ ഈ ഒളിക്കുന്നതു – ഞാൻ ഈ മുറിയുടെ വാതിൽക്കൽ വന്നിട്ടേ പത്തു മിനിറ്റായി – അവൻ സംസാരിച്ചത് മുഴുവൻ ഞാൻ കേട്ടു.

നീ ഒന്നുംകേൾക്കാതെ യാണ് നിന്റെ മുഖം ഇങ്ങനെ നാണം കൊണ്ട് ചുവന്നു ഇരിക്കുന്നത് എന്ന് മനസിലാക്കാൻ ഞാൻ അത്രയ്ക്ക് പൊട്ടൻ അല്ല കേട്ടോ

ദേവുവിന്റെ മുഖം നാണം കൊണ്ട് വീണ്ടും ചുമന്നു തുടുത്തു

സഞ്ജു :- അതെ ഞാൻ കൂടെ അറിഞ്ഞിട്ടു മതി ഈ പരിപാടികൾ കേട്ടോ , രണ്ടും കൂടെ കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കി വൈക്കോ

ദേവു ;- ഈ സഞ്ജു ഇത് എന്തൊക്കെയാ ഈ പറയുന്നേ – അവൻ വന്നു എന്തക്കയോ പറഞ്ഞിട്ട് പോയി – ഇത് ആദ്യമായിട്ടാണ് അവൻ എന്നോട് ഇങ്ങനെയൊക്കെ സംസാരിക്കുന്നതു.

സഞ്ജു :- ഉവ്വ ,അത് പറയുന്നത് കേട്ടപ്പോൾ മനസിലായി – മിനിമം രണ്ടു മൂന്നു കൊല്ലം ആയി നിന്നാണ് പരിചയപെട്ടിട്ടു,നിന്നേം കൊണ്ട് വണ്ടിയിൽ പോയപ്പോൾ അല്ലെ നിങ്ങൾ വീണത് – എന്നിട്ടു വീട്ടുകാർ അറിഞ്ഞപ്പോൾ കുറെ കഥകൾ അടിച്ചിറക്കി – എന്റെ പൊന്നോ നിന്നെയൊക്കെ സമ്മതിക്കണം

 

ദേവു ;- എന്റെ അമ്മയാണ് സത്യം സഞ്ജു ,ആദ്യമായിട്ടാണ് കണ്ണൻ എന്നോട് ഇങ്ങനെ പറയുന്നത് ,അന്നത്തെ ആക്‌സിഡന്റിനു മുന്നേ ഞാൻ കണ്ണനെ കണ്ടിട്ടേ ഇല്ല

 

സഞ്ജു ;- വിശ്വസിച്ചു , ഏതായാലും നീ പണി ഒപ്പിച്ചല്ലോ , കള്ളി – ഇനി കല്യാണമെങ്കിലും എന്നോട് പറയുമോ , അതോ എല്ലാം കഴിഞ്ഞീറ്റ അറിയുക്കുകയുള്ളു

ദേവു ;-ഒന്ന് പോ …. സഞ്ജു എന്ന് പറഞ്ഞു – അവൾ കിടക്കയിൽ നിന്നും എണിറ്റു പുറത്തേയ്ക്കു പോയി –

 

അവൾ പോയ വഴിയില്ലൊടെ അവളെയും നോക്കി നിൽക്കുകയായിരുന്നു സഞ്ജു – കലങ്ങി മറിഞ്ഞ മനസുമായി.

രാവിലെ ദേവുവിനെ കാണാൻ ഓടി വന്നപ്പോൾ ആണ് കണ്ണനെ കണ്ടതും അവൻ സംസാരിക്കുന്നതു കേട്ടതും.

അവർ തമ്മിൽ നല്ലൊരു സുഹൃത്‌ബന്ധം മാത്രമാണ് എന്ന് വിചാരിച്ചു തന്റെ മനസിലെ പ്രണയം അവളോട് പറയാൻ നല്ലൊരു സമയം നോക്കി നിൽക്കുകയായിരുന്നു സഞ്ജു.

അവൻ ഒരു നെടുവീർപ് ഇട്ടു – കൂടെ മനസിനെ പറഞ്ഞു വിശ്വസിപ്പിച്ചു അവൾ അവന്റെ പെണ്ണാണ് – എന്റെ കൂട്ടുകാരന്റെ പെണ്ണ് – അപ്പോൾ എനിക്ക് സഹോദരി

കണ്ണൻ നേരെ പോയത് കുളക്കടവിലേക്കാണ് –

അവിടെ എത്തുന്നവരെ കണ്ണന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകികൊണ്ടേ ഇരിന്നു.

നേർ എപോയി കല്പടവിൽ ഇരുന്നു കണ്ണാ – കാൽ വെള്ളത്തിൽ മുട്ടിച്ചു കല്പടവിൽ നീണ്ടു നിവർന്നു കിടന്നു

സാധാരണ ഇങ്ങനെ കിടക്കുമ്പോൾ ആണ് ദേവു വരാറ് –

65 Comments

  1. കഥയുടെ രൂപ മാറ്റം ഒന്നും മനസ്സിലാകുന്നില്ല കുറെയുണ്ട് അറിയാൻ ദയവായി പ്രൂഫ് റീഡിംഗീങ്ങ് സീരിയസ്സായി എടുക്കുക. കാരണം കഥയുടെ ഭംഗി അക്ഷരതെറ്റുകൾ തെറ്റായ വാക്കുകൾ വന്നു കയറുന്നുണ്ട് ഇടയിൽ എവിടെക്കയോ ഹർഷന്റെ സ്വാധീനം കടന്നുവരുന്നുണ്ട് കഥയിൽ

  2. *വിനോദ്കുമാർ G*

    കഥ
    മുന്നോട്ടു പോകുന്നത് അനുസരിച്ചു കഥയുടെ രൂപവും ഭാവവും മാറുന്നുണ്ട് കൊള്ളാം സൂപ്പർ

  3. ബ്രോ time vallathum paranjarnnu?

    1. അടിപൊളി ബ്രോ ?

Comments are closed.