Views : 720

കടങ്കഥ പോലൊരു ചെമ്പരത്തി [Enemy Hunter] 258

കടങ്കഥ പോലൊരു ചെമ്പരത്തി

Kadankhadha Poloru Chembarathy | Author : Enemy Hunter

 

ഇതെന്റെ രണ്ടാമത്തെ കഥയാണ്.പെൺപട എന്നാ ആദ്യ കഥകൾ നിങ്ങൾ തന്ന സ്നേഹത്തിന് നന്ദി പറയുന്നു. ഹർഷൻ എന്ന വലിയ മനുഷ്യനെ ഗുരുവായി മനസ്സിൽ കണ്ടാണ് ഞാൻ ഇത് എഴുതുന്നത്. Aaആ മനുഷ്യന്റെ വാലിൽ കെട്ടാൻ പോലും യോഗ്യത ഇല്ലെന്നറിയാം എന്നാലും എനിക്ക് അങ്ങനെ ആഗ്രഹിക്കാമല്ലോ. നീന, pranayaraja, സാഗർ ജി, ജോ, അർജുൻ etc… അങ്ങനെ പറഞ്ഞാൽ തീരാത്ത ഒരു പിടി എഴുത്തുകാരെ കൂടി ഈ നിമിഷം ഓർത്തു പോകുന്നു. കൂടുതൽ മടുപ്പിക്കാതെ കഥയിലേക് കടക്കുന്നു“കഥ പറ കുഞ്ഞേലിയമ്മേ” എല്ലാവർക്കും വേണ്ടി മാളു ചോദിച്ചു

കുഞ്ഞെലിയമ്മ വെറ്റില ചെല്ലം തുറന്ന് അടക്കയും പുകലയും ചുണ്ണാമ്പും ചേർത്ത് മുറുക്കുന്നതിന്റെ തിരക്കിലായിരുന്നു.

“പറയാടി കൊച്ചേ “ കുഞ്ഞേലിയമ്മ കോളാമ്പിയിലേക്ക് ഒന്ന് മുറുക്കിത്തുപ്പി.

വർഷത്തിലൊരിക്കൽ വേനലവധിക്കാണ് കുട്ട്യോളെല്ലാം തറവാട്ടിലെത്തുന്നത്. നഗരത്തിന്റെ സാന്ദ്രതയിൽ നിന്ന് ഈ ഗ്രാമത്തിലേക്കെത്തുമ്പോൾ തന്നെ കുട്ട്യോൾക്കതൊരു ഉണർവ്വാണ്‌. പിന്നീടുള്ള ഒരു മാസം കളിയും ചിരിയും ആഘോഷവും കൊണ്ട് മുല്ലക്കൽ തറവാട് നിറയും. എന്നാൽ അവരെല്ലാം കാത്തിരിക്കാറുള്ളത് കുഞ്ഞേലിയമ്മയുടെ വരവിനാണ്. അവരാ തറവാട്ടിലെ അംഗമൊന്നുമല്ല. പഴയ കാര്യസ്ഥൻ നാണുച്ചേട്ടന്റെ മോളാണ് കുഞ്ഞേലി. രണ്ടോ മൂന്നോ വർഷം കൂടുമ്പോ അവരിങ്ങനെ വരും. ഒന്നുരണ്ട് ദിവസം തറവാട്ടിൽ നിക്കും. കുട്ട്യോൾക്ക് പഴങ്കഥയെല്ലാം പറഞ്ഞുകൊടുക്കും. എന്നിട്ട് യശോദാമ്മ കൊടുക്കണ അരിയും ശർക്കരയും എണ്ണയും കുഴമ്പും വാങ്ങി അവരങ് പോവും. ഈ പ്രായത്തിലും മൂന്ന് നാഴിക നടന്നാണ് വരവ്.

“എത്ര നേരായി കുഞ്ഞേലിയമ്മേ ഒന്നു പറ” മാളുവും രേഷ്മയുമടക്കം കുട്ട്യോളെല്ലാം അവർക്ക് ചുറ്റും വട്ടം കൂടിയിരുന്നു.

“ഇന്ന് ഞാൻ പറയണത് കഥയല്ലാട്ടോ കുട്ട്യോളെ ചരിത്രാണ് ഈ മുല്ലക്കലെ ചരിത്രം” ചെറിയ കുട്ട്യോളടക്കം എല്ലാവരും അവരിലേക്ക് ചെവി കൂർപ്പിച്ചു.

“ പണ്ട് തൊട്ടേ വലിയ തറവാടുകളില് മച്ചില് ഭഗവതിയെ കുടിയിരുത്തണ ഒരാചാരുണ്ട്.കേട്ടട്ടിണ്ടോ നിങ്ങള്” കുട്ട്യോള് ഇല്ല എന്നമട്ടിൽ തലയാട്ടി.

“ഒരിക്കല് നിങ്ങടെ തറവാട്ടിലെ അന്നുണ്ടായിരുന്ന കാരാണോരും പുളിയങ്കാട്ടിലെ നമ്പൂരിമാരും കൂടി ഭഗവതിയെ ആനയിച്ചുകൊണ്ട് വരികയുണ്ടായി.എന്തിനാ ഇവിടത്തെ മച്ചില് കുടിയിരുത്താൻ. സ്ത്രീജനങ്ങളെല്ലാം കത്തിച്ച വിളക്കുകളോടെ ഭഗവതിയെ സ്വീകരിച്ചു.എല്ലാവരും ഭക്തിനിർഭരരായി മച്ചിൽ ചെന്നപ്പോ എന്താ കഥ.” എല്ലാവരും ആകാംഷയോടെ കുഞ്ഞേലിയെ നോക്കി

“ഭഗവതി കുടിയിരിക്കാൻ കൂട്ടാക്കണില്ല”

“അതെന്താ കുഞ്ഞേലിയമ്മേ “
മാളുവിന്റെ സ്വരത്തിൽ ആകാംഷയായിരുന്നു

“ഭഗവതിക്ക് മുന്നേ ഒരാള് അവിടെ കുടിയിരിന്നിരിക്കണു “

“ആര് “

“ചെമ്പരത്തി”

Recent Stories

The Author

kadhakal.com

14 Comments

Add a Comment
 1. കഥയിൽ ചോദ്യത്തിന് പ്രസക്തിയില്ല, മനോഹരമായി എഴുതി ഒരു ത്രില്ലർ സ്റ്റയിൽ, അടുത്ത കഥ പോരട്ടെ, ആശംസകൾ…

  1. അടുത്ത കഥ എഴുതി പകുതി ആയിട്ടുണ്ട് ക്ലൈമാക്സ്‌ ഒരു തൃപ്തി ആകുന്നില്ല. രണ്ട് ദിവസത്തിനകം ഇടും

 2. വളരെ നന്നായിരുന്നു
  ത്രില്ലിംഗ് ആയിരുന്നു, സസ്പെൻസ് ഒക്കെ ഉണ്ട്
  ഇനിയും എഴുതു

  By
  അജയ്

  1. 🙏🙏🙏 അടുത്ത കഥയുടെ പണിപ്പുരയിൽ ആണ് രണ്ടു ദിവസത്തിനകം ഇടും

 3. സത്യത്തിൽ ഈ കുഞ്ഞേലി ആരാ ഒരു പിടിയും കിട്ടുന്നില്ലല്ലോ എന്തായാലും കഥ നന്നായിട്ടുണ്ട് 💞💞

  1. ,കുഞ്ഞേലി ഒരു പിടി കിട്ടാത്ത കടങ്കഥ ആണ്.

 4. നിങ്ങൾ തന്നെയാണോ നിനക്കായ് കഥ എഴുതിയ കുട്ടേട്ടൻ..??

   1. താങ്കളുടെ പേരിൽ റീപ്ലൈ കൊടുത്തത് കണ്ടു..അതുകൊണ്ട് ചോദിച്ചതാണ്

    1. അത് അബദ്ധം പറ്റിയതാണ് ഞാൻ ഉറക്കപിച്ചിൽ കഥ മാറി പോയതാണ്

 5. ഗംഭീര എഴുത്ത് സഹോ..
  യഥാർഥ ചോദ്യം നാലാമത്തേത് ആണല്ലോ..
  കുഞ്ഞേലി ആരാണ്?
  (മൂന്നാമത്തെ ഉത്തരം അറിഞ്ഞിട്ടല്ല കേട്ടോ😂😂)
  അവസാനം വായനക്കാരന്റെ ഭാവനയ്ക്ക് വിട്ടുകൊടുത്തത് നന്നായി..
  പെണ്പട എന്ന ഒറ്റ കഥയിലൂടെ മനസിൽ ഒരിടം പിടിച്ച എഴുത്തുകാരന്റെ രണ്ടാമത്തെ കഥയും അതി ഗംഭീരം തന്നെ..ഇൻട്രോയിൽ പറഞ്ഞ എഴുത്തുകാരോടൊപ്പം സ്വന്തം പേരും എഴുതി ചേർക്കാം എന്നാണ് ഞാൻ കരുതുന്നത്..
  അടുത്ത കഥക്കായി കാത്തിരിക്കുന്നു
  ~നീൽ❤️

  1. ആരാണ് കുഞ്ഞേലി അതൊരു….. നിർവ്വചനീയം ആണ്.
   ആ എഴുത്തുകാരന്റെ പേരിനൊപ്പം ചേർക്കാനുള്ള യോഗ്യത ഒന്നും ഇതിനില്ല. ഞാൻ ആ കാൽച്ചുവട്ടിൽ ഇരുന്നോളാം

 6. ബ്രോ..
  അടിപൊളി, നല്ല എഴുത്ത്..😍😍
  ഞാനൊക്കെ ആയിരുന്നേൽ ആദ്യത്തെ റൗണ്ടിൽ തന്നെ ഔട്ട് ആയേനെ😂😂 എന്നാലും, അവർ എന്തിനാണ് അങ്ങനെ ചെയ്തുകാണുക?? പണ്ടത്തെ വല്ല പകയും..?? അതോ വെറുമൊരു സൈക്കോ ജനനം??🤔🤔

  1. അതിന് ഉത്തരം പലതാണ്. വായനയുടെ അവസാനം നിങ്ങൾ എത്തുന്ന നിഗമനം എന്തോ അതാണ് ഉത്തരം. ഒരു കടങ്കഥ പോലെ…..

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com