Views : 6333

🌞പുലർകാലം🌞[༻™തമ്പുരാൻ™༺] 308

പുലർകാലം

Pularkaalam | Author : Thamburan

 

 

എന്റെ പേര് ശ്രീഭരത്.,.,., ഇവിടെ നാട്ടിലും വീട്ടിലും എല്ലാരും എന്നെ ശ്രീക്കുട്ടൻ എന്നാണ് വിളിക്കുക.,.,പതിവ് പോലെ ഞാൻ ബസ് സ്റ്റോപ്പിലേക്ക് ഓടുകയാണ്.,.,. ചെറുതായിട്ടൊന്ന് അലാറം പണി തന്നു.,.,.,

 

ഏഴെകാലിന്  സെറ്റ് ചെയ്തിരുന്ന അലാറം ആണ്.,.,, ടൈംപീസിലെ ബാറ്ററി തീർന്നപ്പോൾ പണി തന്നത്.,.,.,

 

എട്ട് മണി കഴിഞ്ഞപ്പോൾ അമ്മ മുഖത്ത് വെള്ളം കോരി ഒഴിച്ചപ്പോൾ ആണ്..,, ഞാൻ എണീക്കുന്നത്.,
അമ്മ അതിന് മുൻപ് പലവട്ടം വന്ന് വിളിച്ചിരുന്നുവത്രെ.,.,. എന്നോട് കുളിച്ചു റെഡി ആകാൻ പറഞ്ഞിട്ട് അമ്മ പുറത്തേക്ക് പോയി.,..,

 

ഞാൻ എണീറ്റ് ഇരുന്നു.,.., അപ്പോൾ ഫോണിലേക്ക് ഒരു കാൾ വന്നു…,, ഞാൻ എടുക്കാൻ പോയപ്പോഴേക്കും കട്ട് ആയി.,.,.

 

നോക്കിയപ്പോൾ എന്റെ കൂട്ടുകാരൻ നിരഞ്ജൻ ആണ് വിളിച്ചത്..,.,  അവന്റെ പെൻഡ്രൈവ് എന്റെ കയ്യിൽ ഉണ്ട്.,.,, ക്ലാസ്സിൽ ചെല്ലുമ്പോൾ അത് കൊണ്ടുചെല്ലാൻ പറഞ്ഞിരുന്നു.,.,. മറക്കാതിരിക്കാൻ അവൻ വിളിക്കാം എന്നും.,.,.

 

നോക്കിയപ്പോൾ അവന്റെ നാല് മിസ്‌കാൾ കിടപ്പുണ്ട്.,., അവൻ ഞാൻ മറക്കില്ല എന്ന് മെസ്സേജ് അയച്ചു.,.,.,

 

അവന്റെ കാൾ വന്നത് ഒന്നും ഞാൻ അറിഞ്ഞില്ല.,..,, അല്ലെങ്കിലും കട്ടിൽ കണ്ടാൽ പിന്നെ ഞാൻ പോത്ത് പോലെ ആണെന്ന് അമ്മ പറയുന്നത് ഒരു സത്യമാണ്.,.,.

 

പക്ഷെ ടൈംപീസിലെ അലാറത്തിന്റെ സൗണ്ട്.,.,., എന്തോ ഞാൻ അത് കേട്ടാൽ ഉറക്കത്തിൽ നിന്നും ഉണരും.,.,.,

 

പിന്നെ എല്ലാം വളരെ പെട്ടെന്നു ആയിരുന്നു.,, പല്ല് തേപ്പും കുളിയും എല്ലാം വളരെ വേഗം കഴിഞ്ഞു.,.,
പിന്നെ ബാഗും എടുത്ത് ഒരു ഓട്ടം ആയിരുന്നു,.,
അപ്പോഴും ഇന്ന് കോളേജിൽ ചെന്നിട്ട് ചെയ്യാൻ പോകുന്ന കാര്യം ഓർത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു.,.

 

ഇന്ന് എന്തായാലും അവളെ പ്രൊപോസ് ചെയ്യണം.,
അവൾക്ക് അറിയാം എനിക്ക് അവളെ ഇഷ്ടമാണ് എന്ന്..,,., അവൾക്കും തിരിച്ചും ഇഷ്ടക്കേട് ഉള്ളതായി കാണിച്ചിട്ടില്ല.,.,.എന്നെ ഇഷ്ടമാണ് എന്ന് തോന്നുന്നു.,.,

 

ഓടി ഓടി ഞാൻ ബസ് സ്റ്റോപ്പിൽ എത്തി.,., ഹാവൂ ഭാഗ്യം   ബസ് പോയിട്ടില്ല.,.,.പത്ത് മിനിറ്റ് ഗ്യാപ്പിൽ രണ്ട് ബസുകൾ ഉണ്ട് അതിൽ ആദ്യത്തെ ബസിൽ ആണ് എന്റെ സ്ഥിരം യാത്ര ഇന്ന് അത് മിസ് ആയി.,.,.

 

ഇനി അടുത്ത ബസ്സിൽ പോകാം അത് എന്തായാലും പോയിട്ടില്ല.,., കാരണം ബസ് സ്റ്റോപ്പിന്റെ തൊട്ടു പിന്നിലെ വീട്ടിലെ വാട്ടർ അതോറിറ്റിയിൽ ജോലി ചെയ്യുന്ന സത്യൻ ചേട്ടൻ അവിടെ ബസ് കാത്ത് നിൽപ്പുണ്ട്.,.,.

 

എന്നെ കണ്ടതും പുള്ളിക്കാരൻ ഒന്ന് ചിരിച്ചു.,., എന്നിട്ട് എന്നോട് ചോദിച്ചു.,.,..,

 

“എന്താ ശ്രീക്കുട്ടാ ഇന്ന് കളർ ഡ്രെസ്സ് ഒക്കെ ഇട്ട്.,., കോളേജിൽ വല്ല പരിപാടിയും ഉണ്ടോ.,.,.

 

Recent Stories

72 Comments

Add a Comment
  1. മേനോൻ കുട്ടി

    അവന്റെ കാൾ വന്നത് ഒന്നും ഞാൻ അറിഞ്ഞില്ല.,..,, അല്ലെങ്കിലും കട്ടിൽ കണ്ടാൽ പിന്നെ ഞാൻ പോത്ത് പോലെ ആണെന്ന് അമ്മ പറയുന്നത് ഒരു സത്യമാണ്.,.,.

    അല്ല തമ്പുരാൻ കുട്ട്യേ… ജഗതി പറഞ്ഞത് ” കട്ടിൽ
    കണ്ടാൽ ശവം പോലെ ” ആണെന്ന് അല്ലേ 🤔🤔🤔

    1. മേനോൻ കുട്ടി…,,
      അതിന് ആ പറഞ്ഞത് ജഗതി അല്ലല്ലോ അവൻറെ അമ്മയല്ലേ…
      🤣🤣🤣

  2. തമ്പുരാൻ ബ്രോ.

    കഥ വായിച്ചു എന്താ പറേണ്ടേന്ന് അറിയാത്ത അവസ്ഥ. ജീവിതം പറിച്ചു നട്ട പോലെ ശരിക്കും ജീവനുള്ള കഥ. ശരിക്കും ഒന്ന് തൊഴുതു വണങ്ങുവാൻ തോന്നുന്നു ഈ ചെറുകഥകളുടെ തമ്പുരാനെ.

    സത്യൻ ചേട്ടനും സേതുവേട്ടനും ഒക്കെ അടങ്ങുന്ന ഇതു പോലെ നന്മയുള്ള ഒരു സമുഹം ഇനി എവിടെയാ ഓർമ്മകളിൽ മാത്രമായിരിക്കും ഉണ്ടാവുക അല്ലെ… ഹെന്തോ ഓർക്കുമ്പോൾ മനസ്സിൽ എങ്ങോ എവിടെയോ ഒരു കോണിൽ നോവും പിടച്ചിലും പോലെ …

    //നീ കാണാൻ സുന്ദരിയാണ്.,.,., പക്ഷെ എനിക്ക് .,., എന്റെ കണ്ണുകൾക്ക് നിന്റെ ഈ മിഴികളെ താണ്ടി സഞ്ചരിക്കാൻ സാധിച്ചിട്ടില്ല.,.,.,// ഈ കഥയുടെ ഹൃദയം ഈ വരികളിൽ ആയിരിക്കണം അല്ലെ. നൈട്രജനും എന്തിനേറെ പറയുന്നു ഹൈട്രജൻ പോലും ദ്രവീകരീക്കുകയും ഖരീഭവിക്കുകയും ചെയ്യുന്ന ഈ സാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഔന്ന്യതത്തിലും ഇതു വരെയും ആർക്കും കൈവരിക്കാൻ സാധിക്കാത്ത നേട്ടമാണ് പ്രണയമെന്ന അമൂർത്ത ഭാവത്തെ താങ്കൾ എഴുതിയ ഈ വരികളുടെ മന്ത്രോച്ചാരണത്തിലൂടെ ഖനീഭവിപ്പിച്ചുകൊണ്ട് നേടിയിരിക്കുന്നത്. ഈ വരികൾ വായിക്കുമ്പോൾ പ്രണയത്തെ കൈയ്യെത്തി സ്പർശിക്കാവുന്ന അത്ര അകലത്തിൽ നിൽക്കുന്ന ഒരു സത്തയായ് അനുഭവപ്പെടുന്നു.

    Fire Rescue scene – ഒരായുസ്സു മുഴുവനും കൊണ്ട് പങ്കു വയ്ക്കേണ്ട പ്രണയം, ജീവിതപരിച്ഛേദമായ ലാബിലെ അഗ്നികുണ്ഠത്തിൽ ഒന്നായ് ഉരുക്കി സ്ഫുടം ചെയ്ത് ഉരുവാക്കിയ പ്രണയത്തിന്റെ പ്രതിരൂപമായ രാധാമാധവ സ്ഫടിക വിഗ്രഹം മെനഞ്ഞെടുത്തതു പോൽ വികരാസാന്ദ്രമായിരുന്നു. ശ്ശേ… എന്നിട്ടും മനസ്സിലുള്ളത് എനിക്കു പ്രകടിപ്പിക്കാൻ പറ്റുന്നില്ലലോ… ഹാ!!! ഹെ ഹെ ഹെയ് കിട്ടി മോനേ…അതിയത് ഈ പ്രണയത്തിന്റെ പൂത്തുലഞ്ഞു നിൽക്കുന്ന ഒരു
    അമ്പതറുപതു വർഷങ്ങൾ അതിന്റെ ശിഖരങ്ങളിൽ നിന്ന് പൊട്ടിച്ചെടുത്ത് ഒരു hydrolic time machineൽ അങ്ങ് ശരിക്കും ഞരടി compress ചെയ്തു ഒരു പത്തു പതിനഞ്ചു മിനിറ്റുകളായ് കാച്ചി കുറുക്കി എടുത്ത പ്രണയസുധാരസ സൂപ്പിൽ അൽപം കടുകും അൽപം ചെറിയുള്ളിയും അൽപം വെളുത്തുള്ളിയും എണ്ണയിൽ ഇട്ട് മൂപ്പിച്ച് താളിച്ചൊഴിച്ച് പകർന്നങ്ങ് കുടിക്കുമ്പോൾ കിട്ടുന്ന ഒരു നിർവൃതിയൂണ്ടെല്ലോ… ഹോ!!!… എന്റെ സാറേ …അതു തൊണ്ടയിലൂടെ എരിഞ്ഞങ്ങ് ഇറങ്ങുമ്പോൾ കിട്ടുന്ന ഒരു ലഹരിയില്ലേ… ഹ്ഹതാണ് ഈ സാധനം. അല്ലെങ്കിൽ ശാസ്ത്രഞ്ജൻമാർ സെക്കന്റിൽ മൂന്നു ലക്ഷം കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പിടിച്ചാൽ കിട്ടാത്ത പ്രകാശത്തെ നിശ്ചലമാക്കി നിർത്തി എന്ന് കേൾക്കുമ്പോൾ തോന്നുന്ന thrill ഇല്ലേ ഏതാണ്ട് അതിനോട് സമാനമായ ഫീൽ ആയിരുന്നു ആ fire rescue Scene.

    എല്ലാത്തിനും ഒടുവിൽ ഉള്ള ആ ട്വിസ്റ്റ് “ഇവിടെ ജനിച്ച്, കൊതി തീരും വരെ, മരിച്ചവരുണ്ടോ” എന്ന് വയലാറിന്റെ വരികളേ അനുസ്മരിപ്പിക്കുന്നതായിരുന്നു. സ്വപ്നത്തിന്റെ ക്ഷണികതെയും ജീവിതത്തിന്റെ നൈമിഷികതയും ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്ന ട്വിസ്റ്റ്.

    താങ്കളുടെ ഈ ചെറുകഥകൾ വായിച്ചില്ലായിരുന്നുവെങ്കിൽ എനിക്കതൊരു തീരാനഷ്ടമായേനേ. ഈ കഥകൾ വായിക്കുവാനായി സ്നേഹപൂർവ്വം എന്നെ ക്ഷണിച്ചതിനു ബ്രോയോട് ഒരുപാടു നന്ദിയുണ്ട്.

    ഒരുപാടു സ്നേഹത്തോടെ

    സംഗീത്

    1. ന്റെ പൊന്നോ.,..

      എന്ത് കമന്റ് ആണ് ബ്രോ ഇത്.,.,,.ഒരു കമന്റിൽ ഇത്രയൊക്കെ വ്യത്യസ്തത കൊണ്ടുവരാൻ സാധിക്കും എന്ന് എന്ന ബ്രോയുടെ കമൻറ് കാണുമ്പോഴാണ് മനസ്സിലാകുന്നത്.,.,.,

      ///ശരിക്കും ഒന്ന് തൊഴുതു വണങ്ങുവാൻ തോന്നുന്നു ഈ ചെറുകഥകളുടെ തമ്പുരാനെ///
      ഇങ്ങനെ ഒന്നും പറയല്ലേ ബ്രോ…,.,,
      സ്നേഹം മാത്രം മതി.,.,.

      ////നീ കാണാൻ സുന്ദരിയാണ്.,.,., പക്ഷെ എനിക്ക് .,., എന്റെ കണ്ണുകൾക്ക് നിന്റെ ഈ മിഴികളെ താണ്ടി സഞ്ചരിക്കാൻ സാധിച്ചിട്ടില്ല.,.,.,// ഈ കഥയുടെ ഹൃദയം ഈ വരികളിൽ ആയിരിക്കണം അല്ലെ.////
      അതേ എനിക്ക് സ്ത്രീകളെ ശാരീരികമായി വർണ്ണിക്കാതെ പ്രണയം പറയണം എന്നുണ്ടായിരുന്നു,..,.,അതിനുവേണ്ടി എഴുതിയതാണ് ആ വരികൾ.,., അതിൽ അവന്റെ പ്രണയം.,., അതിന്റെ നൈർമല്യം,നിഷ്കളങ്കത എല്ലാം ഉൾക്കൊള്ളും എന്നായിരുന്നു എന്റെ വിശ്വാസം.,.., ബ്രോയുടെ വാക്കുകൾ അത് ശരിവെക്കുന്നു.,.

      ഇത് തനിക്ക് ഇത്രക്ക് ഇഷ്ടപ്പെടും എന്ന് ഞാൻ കരുതിയില്ല.,..,
      പിന്നെ ആ തീപിടുത്തത്തെ പറ്റി പറയാൻ താൻ ഉപയോഗിച്ച വാക്കുകൾ ശൈലി.,.,.ഹംബോ.,., നമിക്കുന്നു.,..,
      താങ്കൾ ഒരു കഥ എഴുതിയാൽ അതിലെ അതിലെ വരികൾക്ക് പ്രാസം ഒപ്പിക്കാൻ ഒരു തരി പോലും ശ്രമപ്പെടേണ്ടി വരില്ല.,., അത്രയ്ക്ക് മനോഹരമായിരിക്കും.,. ഒന്ന് ശ്രമിച്ചുകൂടെ.,.

      ഒരിക്കൽ കൂടി പറയുന്നു താങ്കൾക്ക് കഥകൾ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാടൊരുപാട് സന്തോഷം.,.,.,

      സ്നേഹം മാത്രം..
      💕💕💕

      1. സംഗീത്

        ❤️❤️❤️

  3. M.N. കാർത്തികേയൻ

    ടാ നീ അവിടെ എഴുതിയ ഒക്കെ ഇങ്ങോട്ട് മാറ്റുമോ

    1. ༻™തമ്പുരാൻ™༺

      മാറ്റും.,..,,
      പിന്നെ ഈ കഥ ഇവിടെ ആണ് ഇട്ടത്.,..

  4. Late aayeda vayikkan…😭
    Kollam nannayittnd😍😍😍😍

    1. ༻™തമ്പുരാൻ™༺

      താങ്ക്സ് ആദി…
      💕💕

  5. വിശ്വാമിത്രൻ

    Adipoli story
    Nthayalum swopnam falikatte

    1. ༻™തമ്പുരാൻ™༺

      ഒത്തിരി സന്തോഷം..,
      കഥ ഇഷ്ടപ്പെട്ടല്ലോ.,.,.,
      സ്വപ്നം ഫലിക്കട്ടെ.,.
      💕💕💕

  6. മാലാഖയുടെ കാമുകൻ

    ഇപ്പോഴാണ് വായിക്കാൻ ടൈം കിട്ടിയത്..
    ആ പേര്….. ഹ്മ്മ് അഹ് അതവിടെ നിൽക്കട്ടെ..
    സ്വപ്നം കൊള്ളാം.. ചില ഇഷ്ടങ്ങൾ പറഞ്ഞാൽ സൗഹൃദം വരെ അങ്ങ് പൊയ്‌പോകും.. അത് കൊണ്ട് നമ്മൾ പറയില്ല.. പക്ഷെ അവസാനം അവൾ നമ്മളെ പ്രേമിച്ചു കണ്ട ഒരുത്തനെ കെട്ടി പിന്നെ കാണുമ്പോൾ പറയും എനിക്ക് നിന്നെ അന്ന് ഇഷ്ട്ടം ആരുന്നു എന്ന്.. ഒരു കുത്തു വച്ച് കൊടുക്കാൻ തോന്നും..
    അത് കൊണ്ട് വേഗം എണീറ്റ് കോളജിൽ പോയി അങ്ങ് പറ.. അവൾ ലാബിൽ നിന്നും പോയിട്ട് ഇറങ്ങിയാൽ മതി..
    ഒത്തിരി ഇഷ്ട്ടം ❤️

    1. ༻™തമ്പുരാൻ™༺

      പിന്നാല്ലാ..,.,.,
      ഏട്ടൻ പറഞ്ഞാൽ പിന്നെ അപ്പീൽ ഉണ്ടോ.,.,.,
      നമ്മുക്ക് പറയിപ്പിക്കാം.,..,
      പിന്നെ ആ പേര്.,.,
      ശ്രീ വച്ചു തുടങ്ങുന്ന എല്ലാ പേരുകളും എനിക്ക് ഇഷ്ടമാണ്.,.,.,
      കാരണം ഇങ്ങൾക്ക് അറിയാമല്ലോ.,.,.
      സ്നേഹം മാത്രം.,.,

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com