താമര മോതിരം – ഭാഗം -18 332

 

തന്റെ പ്രിയതമന്റെ ശബ്ദം അവൾക്കു പെട്ടെന്നു തന്നെ തിരിച്ചറിയാൻ സാധിച്ചു.

ആ ശബ്ദം അവളോട് സംസാരിക്കാൻ തുടങ്ങി

” ദേവു “…………………

 

കാർത്തു :-ഞാൻ ദേവു  അല്ല കാർത്തു ആണ്

വീണ്ടു “ദേവു ” എന്ന ശബ്ദം മുഴങ്ങി അവളുടെ കാതിൽ

 

എന്നത് ഇത്തവണ അവൾ വിളി കേട്ടു

 

നീ എന്താ ഇവിടെ എന്ന് നിനക്കറിയുമോ  ദേവു

 

കാർത്തു ;;-ഇല്ല ,എനിക്കൊന്നും മനസിലാകുന്നില്ല , ഞാൻ എവിടെ യാണ്? , എന്താ എനിക്കിവിടെ കാര്യം ?എന്നെ ഇവിടെ ഒറ്റയ്ക്ക് ആക്കി അങ്ങു ഇവിടെ ആണ് എനിക്ക് പേടി ആകുന്നു

തുടങ്ങി ചോദ്യങ്ങളുടെ കെട്ടു അഴിച്ചുവിട്ടു ഒറ്റശ്വാസത്തിൽ അവൾ

 

അപ്പുറത്തു ഇന്നും ചെറിയ ശബ്ദത്തിൽ ഉള്ള ചിരി ആയിരുന്നു അതിനുള്ള ഉത്തരം കൂടെ  പറഞ്ഞു ഇനി എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുന്നതാണ് ദേവു ,

അല്പം ക്ഷമയുടെ ഞാൻ പറയുന്നത് കേൾക്കുക

കാർത്തു ;- പറയു , ഞാൻ കേൾക്കാം

ആദ്യം ദേവു കണ്ണുകൾ തുറന്നു മുന്നോട്ടു നടക്കുക –

 

കാർത്തു കണ്ണുകൾ തുറന്നു – ചുറ്റും കൂരിരുട്ടു – അവൾ രണ്ടും കൽപ്പിച്ചു യന്ത്രികമായി മുന്നോട്ടേക്കു നടക്കാൻ തുടങ്ങി

 

അല്പദൂരം നടന്നപ്പോൾ തന്റെ വലതു ഭാഗത്തു – അതായതു ആ വെള്ളച്ചാട്ടത്തിന്റെ തുടക്കം പോലെ തോന്നിച്ച വലിയ പാറക്കെട്ടിന്റെ ഉൾഭാഗം അവിടെ മുകൾ ഭാഗത്തു നിന്നും താഴേക്ക് ചന്ദ്ര പ്രകാശം പതിക്കുന്നുണ്ടായിരുന്നു.

ആ പ്രകാശത്തിൽ അവൾ കണ്ടു

തനിക്കു മുന്നിൽ ഭീമാകാരമായ ഒരു പ്രതിഷ്ട

കല്ലുകൾ കൊണ്ട് ഉണ്ടാക്കിയ തിളങ്ങുന്ന ഒന്ന് – ചന്ദ്രന്റെ പ്രകാശം വീണു തിളങ്ങി ജ്വലിക്കുന്ന ഒന്ന്.

ഹരിത വർണ്ണത്തിൽ തിളങ്ങുന്ന ഒരു വലിയ പ്രതിഷ്ട

താൻ മുൻപ് എവിടയോ കണ്ടിട്ടുള്ള പ്രതിഷ്ട പോലെ തോന്നിച്ചു കാർത്തുവിന് അത്

 

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.