താമര മോതിരം – ഭാഗം -18 332

കൂടെ താൻ സഞ്ചരിക്കുന്നതിന്റെ വേഗത കൂടുന്നതും ഒരു വശത്തേയ്ക്ക് ചരിഞ്ഞു പോകുന്നതും അറിയാൻ സാധിച്ചു കാർത്തുവിന്

 

തിരിഞ്ഞു പിന്നിലേക്ക് നോക്കി നിന്ന കാർത്തു വേഗത കൂട്ടിയപ്പോൾ മുന്നിലേക്ക് നോക്കിയപ്പോൾ കുറച്ചു അകലെ ആയി ഒരു ചെറിയ വെളിച്ചം കാണുവാൻ സാധിച്ചു

കൂടെ ജലകണങ്ങൾ അവളുടെ മുഖത്തേക്ക് ചെറു കണികകളായി വന്നു പതിക്കാനും  തുടങ്ങി.

 

ഒരു വശത്തേക്ക് ചരിഞ്ഞു ഒരു വലിയ മറവിൽ നിന്ന് പുറത്തേക്കു വന്ന കാർത്തുവിനെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല –

അവിടെ ആകാശത്തു നിന്ന് എന്നപോലെ ഒരു വെള്ളച്ചാട്ടം

ഗുഹയുടെ അവസാനം എന്ന പോലെ തോന്നിപ്പിച്ച അവിടെ മറ്റൊരു പ്രദേശം ആയിരുന്നു ചെങ്കുത്തായ പാറകൾ നാല്  വശത്തുനിന്നും  മുകളിലേക്ക് പൊങ്ങിയ ഒരു സ്തൂപം  പോലെ  തോന്നിച്ച ഒരിടം

അതിന്റെ ഒരു വശത്തു നിന്നും ആയിരുന്നു ശക്തിയായ ആ വെള്ളച്ചാട്ടം

മറുവശങ്ങളിൽ പാറകളും അതിൽ പറ്റിപിടിച്ചു വളരുന്ന ചെടികളും ഉണ്ടായിരുന്നു നിറയെ.

 

ജലകണികകൾ വീണു കാർത്തുവിന്റെ ശരീരം മുഴുവൻ നനഞ്ഞു കുതിർന്നു.

നല്ല തണുത്ത ജലം

 

എന്നാൽ ഇപ്പോഴും  കാർത്തുവിന്റെ  മനസിലെ ഭയം  മാറിയിരുന്നില്ല – കാരണം അവൾ എവിടെ ആണ് നിൽക്കുന്നതെന്നു അവൾക്കു ഇപ്പോഴും മനസിലായില്ല എന്നതാണ് സത്യം.

അവൾ ഇപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്നു

ആ വെള്ളച്ചാട്ടത്തിനു നേരെ – ജലം വളരെ മുകളിൽ നിന്നും വീഴുന്നത് കൊണ്ട് അത് ശരീരത്തിലേക്ക് വീണപ്പോൾ കാർത്തുവിന് വേദന അനുഭവപെട്ടു എങ്കിലും അവൾ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ ചുറ്റും നോക്കി കൊണ്ടേ ഇരുന്നു

 

ഇപ്പോൾ അവൾ ആ ജലത്തിന് സമാന്തരമായി കുറച്ചു മുകളിലേക്ക് പോകുവാൻ തുടങ്ങി

ശേഷം ജലത്തിന്റെ അകത്തു കൂടെ മറുവശത്തേക്കു

 

ശക്തമായി ജലം തലയിലേക്ക് വീണപ്പോൾ അറിയാതെ എന്നപോലെ കണ്ണുകൾ അടച്ചു  പിടിച്ചു കാർത്തു

 

പൊടുന്നനെ ശരീരത്തിൽ ജലം വീഴുന്നത് നിന്നു

കണ്ണുകൾ  തുറന്നു നോക്കിയപ്പോഴേക്കും ആരോ ശക്തമായി പിന്നിൽ നിന്നും തള്ളി ഇട്ടതു പോലെ കാർത്തു താഴേക്കു വീണു

 

പേടിച്ചു കണ്ണുകൾ തുറന്നപ്പോഴേക്കും അവൾ തറയിലേക്ക് വീണിരുന്നു

അവിടെ വെളുത്ത മണൽ തരികൾ വിരിച്ച തറ

മുന്നിൽ ഇത്രയും  ശക്തമായ  ജലധാര  ഉണ്ടായിരുന്നിട്ടും – അകത്തു അവൾക്ക് നേരിയ ചൂട് അനുഭവപെട്ടു

തറയിൽ നിന്നും എണിറ്റു നേരെ നോക്കിയാ കാർത്തു സ്തംഭിച്ചു നിന്ന് പോയി