മുകളിലെ ശ്രീ കോവിലിനു നേരെ അടിഭാഗത്തു ആണ് ഈ മുറി.
അതിനു മുന്നിലായി വലിയ രണ്ടു നാഗ വിഗ്രഹം. കാവൽ പോലെ ചുറ്റി പിണഞ്ഞു കിടക്കുന്നു ആ വാതിൽ പടിയിൽ.
അങ്ങോട്ടേക്ക് പോകണ്ട എന്ന് ഗുരു വീണ്ടും തല കൊണ്ടു കാണിച്ചു.വൃദ്ധൻ തിരികെ വന്നു.
അവർ ആ മുറിയിൽ നിന്നും രണ്ടു കാൽ വിളക്കുകൾ എടുത്തു അതിൽ എണ്ണ നിറച്ചു തിരി ഇട്ടു കയ്യിൽ ഉണ്ടായിരുന്ന വിളക്കിൽ നിന്നും തീ പകർന്നു.
അപ്പോൾ ആ മുറി മുഴുവൻ നല്ല പ്രകാശമയമായി മാറി.
പുറത്തേക്കിറങ്ങിയ അവർ തിരികെ പോകാനായി തുടങ്ങി.
ഒന്നുകൂടെ നാലാമത്തെ മുറിയുടെ മുന്നിലേക്ക് നോക്കിയ വൃദ്ധൻ കണ്ടു തങ്ങളുടെ കയ്യിൽ ഇരിക്കുന്ന വിളക്കിന്റെ പ്രകാശത്തിൽ എരിയുന്ന തീഷ്ണമായ നാല് കണ്ണുകൾ
അവിടെ കാവലിനു ഉള്ള നാഗങ്ങളുടെ. അത് കേവലം വിഗ്രഹമല്ല.. ശെരിക്കും നാഗങ്ങളെ പോലെ തോന്നിച്ചു..
ആ തോന്നലിൽ തിരിഞ്ഞു ഗുരുവിനെ നോക്കിയപ്പോൾ അദ്ദേഹം പറഞ്ഞു.
അതാണ് അങ്ങോട്ടേക്ക് പോകണ്ട എന്ന് പറഞ്ഞതു.
അത് അമ്പലത്തിന്റെ ആധാരശില കേന്ദ്രമാണ്.
ഭൂമിക്കു അച്ചൂതണ്ട് എന്നപോലെ എല്ലാ അമ്പലത്തിനും ഒരു ആധാരമുണ്ടാകും.
അതിന്റെ സംരക്ഷണത്തിനായി പല രീതികളും.
അവിടെ കാവലിനു ചിലപ്പോൾ ഇതല്ല ഇതിലും വലുത് കാണേണ്ടി വരും.
നമ്മൾ ഇപ്പോൾ തുറന്ന വാതിലുകൾ പോലെ അത്ര എളുപ്പമല്ല അത്.
ഗുരു തുടർന്ന് പറഞ്ഞൂ അങ്ങ് ഓർത്തു നോക്കു.
ഈ മുറിയിൽ നമ്മൾ അനേകായിരം വിലപിടിപ്പുള്ള വസ്തുക്കൾ കണ്ടു അതിനു ഉണ്ടായിരുന്ന സംരക്ഷണവും എന്നാൽ ആ മുറിയുടെ സംരക്ഷണത്തിനും പൂർവികൾ കൊടുത്ത വിലയിലൂടെ ആ മുറിയിൽ എത്ര മാത്രം വിലപിടിച്ച വസ്തു ആണ് ഇരിക്കുന്നത് എന്ന് ചിന്തിച്ചു നോക്കു.
Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ