സംശയത്തോടെയും അത്ഭുതത്തോടെയും ഗുരുവിന്റെ അനുവാദത്തോടെ വൃദ്ധൻ ആ വാതിൽ തുറക്കാൻ തുടങ്ങി.
അതു പൂട്ടിയിട്ടില്ലായിരുന്നു എങ്കിലും തുറക്കാൻ പ്രയാസമായിരുന്നു.
കുറച്ചു നേരത്തെ അധ്വാനം ആ മുറിയുടെ വാതിൽ അവർക്കുമുന്നിൽ തുറക്കുന്ന അവസ്ഥയിൽ ആക്കി.
അകത്തു വിളക്ക് കൊണ്ട് കയറിയ അവരുടെ കണ്ണ് അറിയാതെ അടച്ചു പോകുന്ന പ്രകാശത്തോടെ തിളങ്ങുന്ന സ്വർണ വെള്ളി വജ്രവും മാണിക്യം വജ്രം മുതലായ വസ്തുക്കളും നിറഞ്ഞ പെട്ടികൾ ആണ് അവരുടെ കണ്ണുകൾ അടക്കേണ്ട തിളക്കം ഉണ്ടാക്കിയത്.
കുറെയെറെ വിലപിടിച്ച വസ്തുക്കൾ അവിടെ ഉണ്ടായിരുന്നു.
ആ മുറി അടച്ചു അടുത്ത മുറിയിലേക്ക് അവർ നടന്നു അത് മരം കൊണ്ട് ഉണ്ടാക്കിയ വാതിൽ ആയിരുന്നു എങ്കിലും അഴികൾ ഉള്ളത് ആയിരുന്നു.
വലതു മൂലയിൽ ഉള്ള ആ മുറിയിൽ നിന്നാൽ ആ നിലവറ മുഴുവൻ കാണുവാൻ സാധിക്കുമായിരുന്നു.
അതിനുള്ളിൽ കയറിയ അവർ അവിടെ കുറച്ചു ആളുകൾക്ക് താമസിക്കാൻ ആവിശ്യമായ എല്ലാ സജീകരങ്ങളും കണ്ടു.
കൂടെ വാളും പരിജയും ഉൾപ്പെട്ട യുദ്ധസാമഗ്രികളും.
കൂടെ നിരവധി കാൽ വിളക്കുകൾ.
അതു കത്തിക്കാൻ ആവിശ്യമായ സാധനങ്ങൾ. അങ്ങനെ ഉള്ള ഒരു കാവൽ മുറി പോലെ തോന്നിച്ചു ആ മുറി.
നാലാമത്തെ മുറി കണ്ടപ്പോൾ തന്നെ അങ്ങോട്ടേക്ക് പോകാൻ തുടങ്ങിയ വൃദ്ധനെ ഗുരു വിലക്കി.
അവിടേക്കു നോക്കിയ വൃദ്ധൻ കണ്ടു.
ആ മുറിയുടെ വാതിൽ തടിയോ ലോഹമോ ആയി തോന്നുന്നില്ല.
ഒരു ചുവന്ന പരവധാനി പോലെ തോന്നിക്കുന്ന ഒരു വാതിൽ അത്.
കുറച്ചു കൂടി അടുത്ത് പോയപ്പോൾ ആ വൃദ്ധൻ കണ്ടു.
Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ