താമര മോതിരം – ഭാഗം -18 332

 

അയാൾ അല്പം കൂടി ബലം പ്രയോഗിച്ചു ആ ലോഹത്തോടുകൂടി അതിനെ കറക്കി.

 

അവർ നിന്നിരുന്ന തൂണിന്റെ പിന്നിലായി തറയിൽ നിന്നും കാൽപാളി ചെറിയ ശബ്ദത്തോടെ നിരങ്ങി നീങ്ങാൻ തുടങ്ങി.

നേരത്തെ കേട്ടത് ഒറ്റ ശബ്ദം ആണെങ്കിൽ ഇപ്പോൾ അതെ ശബ്ദം ആ പാളി നിരങ്ങി മാറുന്നത് വരെ കേട്ടു.

അത്ഭുതത്തോടെ വിളക്ക് കൊണ്ട് ആ നിരങ്ങി മാറിയ ഭാഗത്തു നോക്കിയപ്പോൾ താഴേക്കു പോകാൻ പാകത്തിൽ ഒരു പടിക്കെട്ട് കണ്ടു.

വൃദ്ധൻ ഗുരുവിനെ നോക്കി.രണ്ടു പേരും മുഖത്തോടു മുഖം നോക്കി അതെ എന്ന അർഥത്തിൽ തലകുലുക്കി, ശേഷം അതിലേക്കു ഇറങ്ങി.

കുറച്ചു പടികൾ കഴിഞ്ഞു നിരപ്പായ ഒരു തറയിലേക്ക് അവർ ഇറങ്ങി.

വലത്തേക്കും ഇടത്തേക്കും രണ്ടു ഇട വഴികൾ.

വലതെക്കു ഉള്ളത് അമ്പലത്തിന്റെ അടി ഭാഗത്തേക്കും.

ഇടത്തേക്ക് ഉള്ളത് അമ്പലത്തിന്റെ മതിൽ കെട്ടിന് പുറത്തേക്കും ഉള്ളത് ആയിരുന്നു.

ഗുരു വലത്തേക്ക് നടന്നു കൂടെ വൃദ്ധനും.

അവിടെ ഒരു വിശാലമായ    മുറി പോലെ തോന്നുന്ന ഒരു ഇടമായിരുന്നു.

താഴെയും മുകളിലും വശങ്ങളിലും പാറ മാത്രം.

പാറ തുറന്നു ഉള്ളിൽ ഇരിക്കുന്നത് പോലെ

അവിടെ

നാല് മുറികൾ.. അതിൽ ആദ്യത്തേത് മരം കൊണ്ട് ഉണ്ടാക്കിയ വാതിൽ ആയിരുന്നു.

അത് ചെറുതായി തള്ളിയപ്പോൾ തന്നെ തുറന്നു വന്നു.

അതിനുള്ളിൽ കയറിയ അവർ കണ്ടത് പഴയ വിളക്കുകളും. കിണ്ടി ഓട്ടു പാത്രങ്ങളും മറ്റുമവിടെ കൂമ്പാരം കൂട്ടി ഇട്ടിരുന്നു.

 

രണ്ടാമത്തെ മുറിയുടെ വാതിലും മരം ആയിരുന്നു എന്നാൽ ആദ്യത്തതിനേക്കാൾ കട്ടി കൂടിയതും ചിത്രപണികൾ ചെയ്തതുമായിരുന്നു.

 

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.