പരിസരം മറന്നു പോയ ആ സാഹചര്യത്തിൽ അവൾക്കു ഒപ്പം ഉണ്ടായിരുന്ന ആ കൈതാങ്ങു അവൾ അല്പനേരത്തേക്കെങ്കിലും മറന്നു പോയി
അല്പം കൂടി മുന്നോട്ടു നീങ്ങി പോയപ്പോൾ ജലത്തിന്റെ ശബ്ദം കേൾക്കുവാൻ പറ്റാത്തത്ര നേർത്തു തുടങ്ങിയപ്പോൾ ചീവിടിന്റെയും ചില രാപ്പക്ഷികളുടെയും ശബ്ദം അവിടെ മുഴങ്ങി കേൾക്കാൻ .
അവൾ പോലും അറിയാതെ ഭയം കൊണ്ട് പിന്നിലേക്കു നീങ്ങി അവന്റെ ശരീരത്തോട് ചേർന്ന് നിൽക്കാനായി തുടങ്ങി
എന്നാൽ അല്പം പിന്നിലേക്ക് നീങ്ങിയിട്ടും അവൾക്കു ഒരു താങ്ങായി ഉണ്ടായിരുന്ന അവന്റെ നെഞ്ചിലേക്ക് എത്തിപ്പെടാൻ സാധിച്ചില്ല
പേടിച്ചു തിരിഞ്ഞു നോക്കി എങ്കിലും ഇരുട്ടു കാരണം യാതൊന്നും തന്നെ കാണുവാൻ സാധിച്ചില്ല
ഭയം കൊണ്ട് നേർത്ത ഒരു രോദനം മാത്രമേ തൊണ്ടയിൽ നിന്നും പുറത്തേക്കു വരുന്നുണ്ടായിരുന്നു എങ്കിലും ഉള്ളിൽ അവൾ അലറി കരയുകയായിരുന്നു
കൈകൾ കൊണ്ട് ഇരു ഭാഗത്തേക്കും അവൾ വീശി – അവളുടെ ശരീരത്തിലെ ഇളക്കവും കാഴ്ചയുടെ വ്യതാസവും കാരണം അവൾ ഇപ്പോഴും പഴയതു പോലെ മുന്നോട്ടു നീങ്ങി കൊണ്ടിരിക്കുന്നു എന്ന് അവൾക്കു മനസിലായി.
ചുറ്റും ഇരുട്ട് കൂടി വരുന്നത് പോലെ തോന്നി കാർത്തുവിന്-
ഭയം കൊണ്ട് കണ്ണുകൾ മുറുകെ അടച്ചു എങ്കിലും – കണ്ണുകൾ അടച്ചിരിക്കുമ്പോഴും തുറന്നിരിക്കുമ്പോഴും ഒരേ കാഴ്ചകൾ തന്നെയായിരുന്നു അവൾക്കു മുന്നിൽ ഉണ്ടായിരുന്നത്
ഇപ്പോൾ തന്റെ കണ്ണുകൾ തുറന്നിരിക്കുകയാണോ അടച്ചിരിക്കുകയാണോ എന്ന് സ്വയം വിശ്വസിക്കാൻ കണ്ണുകളിൽ തൊട്ടു പോലും നോക്കി കാർത്തു
അവൾക്കു ഉറക്കെ ഒന്ന് നിലവിളിക്കാൻ കൂടെ ഉണ്ടായിരുന്ന ആളുടെ പേരും പോലും ഓര്മ ഉണ്ടായിരുന്നില്ല എന്നും കൂടി അവൾ ഓർത്തു
Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ