രണ്ടു ദിവസം മുൻപ് സ്കൂളിൽ പഠിക്കാൻ വന്ന കുട്ടികളോട് പറഞ്ഞു വിട്ടിരുന്നു മാഷ് കാർത്തുവിനെ അത്യാവിശ്യമായി കാണണം എന്നത്.
അതനുസരിച്ചു അതിരാവിലെ മാഷിനെ കാണാൻ വീട്ടിലെത്തിയപ്പോൾ കാർത്തുവിന്റ തുടർ പഠനത്തിനുള്ള ഒന്ന് രണ്ടു കാര്യങ്ങൾ നേരെ ആക്കാൻ കോളജിലേക്ക് പോകണമെന്നും കൂടെ തനിക്ക് അത്യാവിശ്യമായി ലൈബ്രറി യിൽ നിന്നും ഒന്ന് രണ്ടു റഫറൻസ് എടുക്കണമെന്നും മാഷ് പറഞ്ഞത് അനുസരിച്ചു മാഷിനൊപ്പം ലൈബ്രറിയിലേക്ക് വന്നതാണ് കാർത്തു.
മാഷ് പറഞ്ഞ ബുക്ക് തപ്പി എടുത്ത സന്തോഷത്തിൽ മാഷിനെ കാണിക്കാൻ ഓടുന്നതിനിടയിൽ കാണാതെ ഒരാളുമായി കൂട്ടിയിടിച്ചു വീഴാൻ പോയത്.
എന്നാൽ അയ്യാളുടെ ബലിഷ്ടമായ കയ്കളിൽ അവളെ പൂ പോലെ താങ്ങി നിർത്തി അവൾക്കു ഒരു പോറൽ പോലും ഏൽപ്പിക്കാത്ത ആളെ കാണാൻ മുഖമുയർത്തിയ കാർത്തുവിന്റെ സർവ്വ നാഡി ഞരമ്പുകളും തളർന്നു പോയി ആണ് മുഖം കണ്ടു.
തന്റെ ഗന്ധർവ്വൻ.. തന്നെ ഇതുവരെ കളിപ്പിച്ചു മുഖം തരാതെ പറ്റിക്കുന്ന തന്റെ ജീവൻ.
കഴിഞ്ഞ രാത്രി തനിക്ക് ഒരു മനുഷ്യന് അനുഭവിക്കാനും കാണുവാനും അറിയുവാനും പറ്റാത്തതിന്റെ മുകളിൽ സാക്ഷാൽ ശങ്കര ദർശനമേകി തന്ന തന്റെ ഇഷ്ട പ്രാണേശ്വരൻ.
എന്നാൽ തന്നെ അറിയാവുന്ന ഭാവമേ ആ കള്ള കണ്ണുകളിൽ ഇല്ല. മുഖത്ത് യാതൊരു ഭാവ മാറ്റവുമില്ലാതെ കള്ള കടക്കണ്ണാൽ തന്നെ വീണ്ടും വീണ്ടും കൊതിപ്പിച്ചു എങ്ങോട്ടാ പോയി.
കുറച്ചു സമയമെടുത്തു കാർത്തുവിന് സ്വബോധത്തിലേക്കു വരുവാൻ.
വന്നപ്പോഴേക്കും തന്റെ മുന്നിൽ തനിപ്പോൾ കണ്ടത് ഒരു സ്വപ്നം എന്നാപോലെ അവശേഷിപ്പിച്ചു അവൻ പോയിരുന്നു.
Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ