ഇടിച്ച പെൺകുട്ടി പിന്നിലേക്ക് മറിഞ്ഞു വീഴാൻ തുടങ്ങിയപ്പോൾ അവളെ വയറിലൂടെ കൈ ചുറ്റി താങ്ങി നിർത്തി കണ്ണൻ.
കുറച്ചു നേരം അവർ രണ്ടുപേരും മുഖത്തോട് മുഖം നോക്കി അങ്ങനെ നിന്നു.
സഞ്ജു വിളിച്ചപ്പോൾ ആണ് അവർ അതിൽനിന്നു പുറത്തു വന്നത്.
ചിരിച്ചു കൊണ്ട് കണ്ണൻ സോറി പറഞ്ഞു.
ആ പെൺകുട്ടിയും സോറി പറഞ്ഞു എങ്കിലും അവളുടെ മുഖത്ത് സന്തോഷമാണോ അത്ഭുതമാണോ എന്ന് മനസിലാകാത്ത വിധം അവർണ്ണനീയമായിരുന്നു.
പുറത്തേക്കു ഇറങ്ങുന്നതിടയിൽ പലതവണ കണ്ണൻ അവളെയും അവൾ കണ്ണാനെയും തിരിഞ്ഞു നോക്കി കൊണ്ടേ ഇരുന്നു.
സഞ്ജു കണ്ണന്റെ കയ്യിൽ പിടിച്ചു പുറത്തേക്കു വലിച്ചു കൊണ്ട് പോയി.
അല്ല മോനെ ഒരു ഇടി കിട്ടിയപ്പോ ഇങ്ങനെ അസ്ഥിക്കു പിടിച്ചോ.
കണ്ണൻ പറഞ്ഞു ഒന്ന് പോടെ… നല്ല കൊച്ചു…. എന്ത് രസമാ അവളെ കാണാൻ.
സഞ്ജു – തുടക്കം ഇങ്ങനെ ആണ് മോനെ.. ഒടുക്കമാണ് പ്രശ്നം
ചിരിച്ചു കൊണ്ട് രണ്ടു പേരും വണ്ടിയിൽ കയറി വീട്ടിലേക്കു തിരിച്ചു.
***********************
Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ