കണ്ണൻ ആ രണ്ടു ബുക്കുകളുമെടുത്തു തന്റെ ബാഗിൽ ഇട്ടു.
പിന്നെ ആ ലോക്കർ പരിശോധിച്ചു.
അതിനുള്ളിൽ കുറെ പേപ്പർ ഉണ്ടായിരുന്നു..
കുറെ ഫയൽ ഉണ്ടായിരുന്നു അതിലെല്ലാം RKBS ലെ അക്കൗണ്ട് ഡിവിഷനിലെ കള്ളത്തരം വിളിച്ചു പറയുന്ന തെളിവുകൾ ആയിരുന്നു.
പിന്നെ വേറെ കുറച്ചു രേഖകളും.. രണ്ടു ഹാർഡ് ഡിസ്ക്. ഒരു ചെറിയ മരുന്നു ഡപ്പി പോലെ ഒരു ഡപ്പി രണ്ടു മൂന്ന് സിഡി കൽ ഒക്കെ ഉണ്ടായിരുന്നു അതിൽ.
കണ്ണന് അത്ഭുതം തോന്നി. അപ്പോൾ ചുമ്മാ അല്ല തനിക്ക് ഇങ്ങോട്ട് വരാനായി തോന്നിയത്.
തന്നെ സഹായിക്കാൻ ആരോ കൂടെ ഉണ്ട് അതിനാൽ ആണ് ഇതുവരെ തോന്നാതിരുന്ന ഈ കാര്യം ഇപ്പോൾ തോന്നിയത്
കിട്ടിയത് എല്ലാം തന്നെ തന്റെ ബാഗിൽ എടുത്തിട്ടു കണ്ണൻ.
ശേഷം ലോക്കർ പൂട്ടി തിരികെ ഇറങ്ങി താക്കോൽ അയാളെ ഏൽപ്പിച്ചു നന്ദി പറഞ്ഞു.
അയാൾ തിരികെ ചിരിച്ചു പറഞ്ഞു.. അപ്പോ ഇനിയും കാണാം എന്ന്.
അപ്പോ നേരത്തെ പോലെ തന്നെ ആരോ വിളിച്ചത് പോലെ തോന്നി കണ്ണൻ ചുറ്റും നോക്കി.
അത് കണ്ടു അയാൾ ചോദിച്ചു എന്ത് പറ്റി മോനെ എന്ന്.
സഞ്ജു പറഞ്ഞു – അത് ചേട്ടൻ കാര്യമാക്കണ്ട അവനു ഇടയ്ക്കിടയ്ക്ക് ഉള്ളതാ ഇങ്ങനെ എന്ന്.
അയാൾ ചിരിച്ചു.
അവർ കാണാം എന്ന് പറഞ്ഞിറങ്ങി അവിടെ നിന്ന്.
പുറത്തേക്കു ഇറങ്ങാൻ തിരിഞ്ഞതും ഒരു പെൺകുട്ടി വന്നു കണ്ണന്റെ ദേഹത്തിടിച്ചതും ഒരുമിച്ചായിരുന്നു.
Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ