അകത്തേക്ക് അച്ഛന് അറിയുന്ന ആരേലും ഉണ്ടോ എന്ന് തിരക്കാൻ ആണ് വന്നത് എങ്കിലും ആരോട് എങ്ങനെ ചോദിക്കും എന്ന് കണ്ണന് ഒരു നിശ്ചയവും ഇല്ലാരുന്നു.
പേരും അഡ്രസും എഴുതി ഡ്രൈവിംഗ് ലൈസൻസ് എടുത്തു കൊടുക്കാൻ പേഴ്സ് തുറന്നപ്പോൾ അതിൽ അച്ഛന്റെ ഫോട്ടോ കണ്ടു അയാൾ ചോദിച്ചു
രാധാകൃഷ്ണൻ സാറിന്റെ മകൻ ആണോ.
കണ്ണൻ അതെ അച്ഛനെ അറിയാമോ എന്ന് ചോദിച്ചു.
കൊള്ളാം സർ ഇവിടത്തെ മെമ്പർ അല്ലേ കൂടെ സൊസൈറ്റി മെബർ ആണ്. സാറിന്റെ മകൻ ആണെന്ന് അറിഞ്ഞില്ല.
അല്ല സാറിനെ കണ്ടിട്ട് കുറെ ആയല്ലോ അന്ന് കമ്പനി യിലെ പ്രശ്നങ്ങൾക്ക് ശേഷം ഒരു ദിവസം കണ്ടത് ആണ് പിന്നെ ഇങ്ങോട്ട് വന്നിട്ടേ ഇല്ല.
കണ്ണൻ പറഞ്ഞു അച്ഛന്റെ കുടുംബ വീട്ടിൽ ആണ് ഇപ്പൊ. ഉടൻ ഇങ്ങോട്ടേക്കു വരും.
ശെരി പൊയ്ക്കോളൂ ഐഡി വേണമെന്നില്ല സാറിന്റെ മകൻ അല്ലെ.
കണ്ണൻ നന്ദി പറഞ്ഞു മുന്നോട്ടേക്ക് പോയി പിന്നെ അവിടെ നിന്നു.. ശേഷം തിരികെ വന്നു അയാളോട് ചോദിച്ചു.
അല്ല ചേട്ടാ കമ്പനി ലെ പ്രശ്നങ്ങൾ കഴിഞ്ഞു അച്ഛൻ എന്നാണ് ഇവിടെ വന്നത്.
അയാൾ എന്തോ ഓർത്തെടുത്തു പറഞ്ഞു അത് കഴിഞ്ഞു രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ആണെന്ന് തോന്നുന്നു, കൃത്യമായ തീയതു രജിസ്റ്ററിൽ കാണും.
ലോക്കർ തുറക്കാൻ രജിസ്റ്റർ എഴുതി ഒപ്പിടണം.
കണ്ണൻ ചോദിച്ചു – ഏതു ലോക്കർ ചേട്ടാ.
മോനെ ഇവിടെ സോസെറ്റി മെമ്പർ ആയിട്ടുള്ളവർക്ക് ഒരു ലോക്കർ ഉണ്ട്.
സാധനങ്ങൾ വയ്ക്കാനും എടുത്ത ബുക്കുകൾ വായിച്ചു തീർന്നില്ലെങ്കിലോ റെഫർ ചെയ്ത നോട്ടുകൾ സൂക്ഷിച്ചു വയ്ക്കാനും ഒക്കെയായി.
അന്ന് മോന്റെ അച്ഛൻ ലോക്കർ തുറന്നിരുന്നു. ഓർക്കാൻ കാരണം താക്കോൽ മറന്നിട്ട് അവസാനം ഇവിടെ ഉള്ള താക്കോൽ വച്ചാണ് അത് തുറന്നത്.
ചേട്ടാ എനിക്കത് ഒന്ന് തുറന്നു കാണാൻ പറ്റുമോ
അയ്യോ മോനെ അത് പറ്റില്ല. മെമ്പർ അല്ലാത്തവരെ എങ്ങനെയാണ് ലോക്കർ തുറന്നു കാണിക്കുന്നത് മാത്രമല്ല ആരെങ്കിലും അറിഞ്ഞാൽ എന്റെ പണി പോകും.
ഉടൻ സഞ്ജു പോക്കറ്റിൽ നിന്നും 500 രൂപ എടുത്തു അയാളുടെ പോക്കറ്റിലേക്കു കയറ്റി വച്ചു പറഞ്ഞു ആരും അറിയില്ല ചേട്ടാ.
Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ