താമര മോതിരം – ഭാഗം -18 332

അതിനു ഉത്തരമായി അവന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി മാത്രം ഉണ്ടായിരുന്നുള്ളു

 

അത് മതിയായിരുന്നു  കർത്തുവിന് ഉത്തരമായി

 

അവൾ ചുറ്റും നോക്കി ആ കാടിന്റെ സൗദര്യം – ഈ രാത്രിയിൽ അതും പൂ നിലാവ് പുഴയിലെ ജലത്തിൽ തട്ടി ഉണ്ടാകുന്ന വെളിച്ചത്തിൽ കാണുമ്പോൾ

 

– കൂടെ സാധാരണ ഉണ്ടാകാറുള്ള ഭയത്തിന്റെ ലവലേശം പോലും മനസ്സിൽ ഇല്ലാതെ സുരക്ഷിതമായ കരങ്ങളിൽ ചേർന്ന് നിൽക്കുമ്പോൾ ആ ഭംഗി  കൂടുതൽ ആസ്വദിക്കാൻ ആയി കാർത്തുവിന്

 

കുറച്ചു നേരത്തെ പ്രയാണത്തിന് ശേഷം അവർ ഒരു  ഗുഹയുടെ കവാടം പോലെ തോന്നിക്കുന്ന ഒരിടത്തേക്ക് എത്തി

 

ആ കവാടത്തിന്റെ  ഉള്ളിൽ നിന്നുമാണ്  പുഴ ഒഴുകി വന്നിരുന്നത് – ആ കവാടത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോഴേക്കും  അതുവരെ ചുറ്റും ഉണ്ടായിരുന്ന ചന്ദ്ര പ്രകാശം  കുറഞ്ഞു വരുന്നത് പോലെ തോന്നി കാർത്തുവിന്.

 

ഉള്ളിലേക്ക് പ്രവേശിക്കും തോറും ജലം ഒഴുകുന്നതിന്റെ ചെറിയ ഒരു ശബ്ദം  മാത്രം ബാക്കിയാക്കി ചുറ്റും ഒരു നിഗൂഡത പരന്നു.

 

ആകാംഷയും പെട്ടെന്ന് ഉണ്ടായ ഭയപ്പാടിന്റെയും മൂര്ധന്യാവസ്തയിൽ കാർത്തു ഒന്ന് മുന്നിലേക്ക് ചാഞ്ഞു ചുറ്റും നോക്കി –

 

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.