ലിജോ – അതിനെന്താണ് അച്ഛാ ഒരു മിനിറ്റ്. ഞാൻ ഈ ഷർട്ട് ഒന്ന് മാറിക്കോട്ടെ, എന്ന് പറഞ്ഞു തിരികെ മുറിയിലേക്ക് നടന്നു.
മുറിയിൽ നിന്നും ഒരു ഷർട്ട് എടുത്തു പുറത്തേക്കിറങ്ങിയപ്പോൾ മുറിക്കു വെളിയിലെ കർത്താവിന്റെ ചിത്രത്തിന്റെ മുന്നിൽ ഇരുന്ന മെഴുകുതിരി കത്തിച്ചു ഒന്ന് കുരിശുവരച്ചു ലിജോ.
പിന്നെ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അകത്തെ മുറിയിലേക്ക് ഒന്ന് പാളി നോക്കി.
അവിടെ മുറിയിൽ കട്ടിലിൽ കിടന്നു ഉറങ്ങുന്ന മനു.
അവന്റെ മുഖത്തെ നിഷ്കളങ്കത കണ്ടു അറിയാതെ ചെറു പുഞ്ചിരി യോടെ പുറത്തേക്കു ഇറങ്ങി ലിജോ.
വീടിനു വെളിയിൽ മുറ്റത്തു രണ്ടു കസേരയിൽ അവർ ഇരുന്നു സംസാരിക്കുന്നതു കണ്ടാണ് ചുരുളി അകത്തേക്ക് കയറി പോയത്.
സംസാരിച്ചു നിൽക്കവേ അച്ഛൻ എണിറ്റു ലിജോയ്ക്ക് ചുറ്റും നടന്നു സംസാരിക്കാൻ തുടങ്ങി.. അച്ഛൻ എണീറ്റപ്പോൾ കൂടെ ലിജോയും എണിറ്റു.
ലിജോയോട് പള്ളിയിലേക്ക് വരണമെന്നും , ഇനിയുള്ള കാലം കർത്താവിൽ അഭയം പ്രാപിച്ചു ജീവിക്കണമെന്നും പറഞ്ഞപ്പോൾ സംശയത്തോടെ ആണെങ്കിലും ലിജോ വരാം എന്ന് മറുപടി കൊടുത്തു.
ഒരു പക്ഷെ ചുരുളി തന്നെ കുറിച്ച് അച്ഛനോട് പറഞ്ഞിരിക്കാൻ സാധ്യത ഉണ്ട് എന്ന അർഥത്തിൽ അയാൾ മറുത്തൊരു മറുപടി കൊടുത്തില്ല
ഏതു പള്ളിയിലെ അച്ഛൻ ആണ് എന്ന് ചോദിക്കണം എന്ന് ഉണ്ടായിരുന്നു എങ്കിലും എന്തോ ഒരു ബുദ്ധിമുട്ട് കൊണ്ടത് ചോദിച്ചില്ല ലിജോ.
ശെരി കുഞ്ഞേ ഞാനിറങ്ങുന്നു. അടുത്ത് കാണാം എന്ന് പറഞു പുറത്തേക്കിറങ്ങാൻ തുടങ്ങി അച്ഛൻ.
അവർ പതിയെ നടന്നു വണ്ടിയുടെ അടുക്കലേക്ക് പോയി.
അച്ഛനെ യാത്രയാക്കാൻ
അപ്പോഴേക്കും മനു ഉണർന്നു വെളിയിലേക്ക് ഇറങ്ങിയിരുന്നു.
Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ