താമര മോതിരം – ഭാഗം -18 332

തനിക്കു ഒറ്റയ്ക്ക് ഒരു തീരുമാനമെടുക്കാൻ സാധിക്കാതെ വരുമ്പോൾ പുരാണങ്ങളെ ഇങ്ങനെ സഹിയിക്കാൻ ഉപയോഗിക്കുന്നത് വൈദ്യരുടെ പതിവാണ്. അങ്ങനെ എടുക്കുന്ന തീരുമാനങ്ങൾ ഇതുവരെ പിഴച്ചിട്ടുമില്ല.

അതിൽ ആദ്യം കണ്ടത്

യഥാ യഥാഹി ധർമസ്യ ഗ്ലാനിർ ഭവതി ഭാരത.. എന്ന് തുടങ്ങുന്ന ശ്ലോകമാണ്.

കുറച്ചുനേരം അതുതന്നെ നോക്കിനിന്ന വൈദ്യർ പിന്നെ പതിയെ അത് അടച്ചുവച്ചു രണ്ടു കൈകളും പിന്നിലേക്ക് കുത്തി മച്ചിലേക്കു നോക്കി ഇരുന്നു ആലോചിച്ചു.

 

അതായതു ധർമത്തിന് നാശം സംഭവിക്കുമ്പോ താൻ അവിടെ ധർമസംരക്ഷണത്തിന് ഉണ്ടാകും.

 

അത് പറഞ്ഞത് കൃഷ്ണൻ ആണ് ആരോട് അർജുനനോട്.

എന്തിനു. കുരുക്ഷേത്രത്തിൽ ബന്ധുക്കെതിരെ ആയുധമെടുക്കില്ല എന്ന് പറഞ്ഞപ്പോൾ.

പക്ഷേ കൃഷ്ണൻ വെറും തേരാളി മാത്രമായിരുന്നു.

ഇവിടെ ഈ സന്ദർഭത്തിൽ ഉണ്ണിയെ ആരുടെയോ തേരാളി എന്നു വിശേഷിപ്പിക്കുകയാണ് നിമിത്തം.

അതിലേക്കു വേണ്ടി അവനെ തയ്യാറെടുപ്പിക്കുക എന്ന് ആണോ നിമിത്തം പറയുന്നത്.

അത്രേം ആലോചിച്ചു കണ്ണി തുറന്നതും കണ്മുന്നിൽ മച്ചിൽ ഒരു ഗൗളി.. അതും വലിയവായിൽ ചിലച്ചു കൊണ്ട് കിഴക്ക്ഭാഗത്തേക്ക് ഓടി പോയി.

 

തന്റെ വിചാരം നിമിത്തംമൂലം സത്യമാണെന്ന് മനസിലാക്കിയ വൈദ്യർ ചെറു ചിരിയോടെ മുന്നിലേക്ക് ആഞ്ഞു.. വിളക്കിലേക്ക് ഇത്തിരി നെയ് പകർന്നു.

ശേഷം ഏഴുനേറ്റു.

അതായതു വരുന്ന യുദ്ധത്തിലേക്കു വേണ്ടി ഉണ്ണിയെ ആരുടെയോ തേരാളിയാക്കാൻ താൻ ശ്രമിക്കണം എന്ന്.

ആ നടത്തം ചെന്നവസാനിച്ചത് ഉണ്ണിയുടെ മുറിയിലും.

മുറിയിലേക്ക് കയറാൻ തുടങ്ങിയ വൈദ്യർ അകത്തെ കാഴ്ച കണ്ടു താൻ നിമിത്തത്തിൽ കണ്ടത് സത്യമാണെന്ന് ഉറപ്പിക്കുകയും ചെയ്തു.

**********************************************************

 

 

 

91 Comments

  1. Bro സ്റ്റോറി യുടെ ഒരു വിവരം ഇല്ലല്ലോ ഇനി എഴുത് നിർത്തിയോ

Comments are closed.