താമര മോതിരം – ഭാഗം -18 332

അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളുമായി ഇടയുന്നതു വരെ കാർത്തു തന്റെ കണ്ണുകൾ കൊണ്ട് തന്റെ ജീവന്റെ ജീവനെ കോരി  കുടിക്കുന്നുണ്ടായിരുന്നു.

 

അവന്റെ നോട്ടം അവളുടെ കണ്ണുകളിലൂടെ അവളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി.

 

ആ ഹൃദയം ക്രമാധീതമായി തുടിക്കുവാൻ തുടങ്ങി – അവന്റെ വിരിമാറിൽ ചേർന്നിരുന്ന അവളുടെ ഹൃദയത്തിന്റെ ഓരോ മിടിപ്പും അവന്റെ കണ്ണുകളിൽ അറിയുവാൻ സാധിച്ചു  അവൾക്കു

 

പെട്ടെന്ന് തന്നെ നാണം കീഴ്പ്പെടുത്തിയ മനസുമായി അവളുടെ കണ്ണുകൾ താഴ്ന്നു കൂടെ തലയും

 

കാർത്തു നാണം കൊണ്ട് പൂത്തുലഞ്ഞു – ശരീരമാകെ ആ കുളിരു കോരി നിൽക്കുന്ന വേളയിൽ അവൾ അതിൽ നിന്നും പുറത്തു വരുന്നതിനായി ചുറ്റും നോക്കി അപ്പോൾ ആണ് താനിപ്പോൾ സഞ്ചരിക്കുകയാണെന്നും –

 

അതും പുഴയിലൂടെ ആണെന്നും കൊടും കാട്ടിലൂടെ ആണെന്നും തിരിച്ചറിഞ്ഞപ്പോൾ അവളുടെ ശരീരത്തിലൂടെ ഒരു ഭയം പാഞ്ഞു പോയി

 

എന്നാൽ ക്ഷണ നേരം കോണ്ട് – അവന്റെ ഒരു ചേർത്ത് പിടിക്കലിൽ ആ ഭയം അലിഞ്ഞു ഇല്ലാതെ ആയി

 

കാർത്തു  അവനോടു ചോദിച്ചു -നമ്മൾ എങ്ങോട്ടാ പോകുന്നത്